ലഹരി വസ്തുക്കൾ നിർമിക്കുകയും സംഭരിക്കുകയും ചെയ്യുന്ന ഉറവിടം കണ്ടെത്തണം: മാനന്തവാടി രൂപതാ മെത്രാൻ മാർ ജോസ് പൊരുന്നേടം

മാനന്തവാടി: ലഹരി വസ്തുക്കൾ നിർമിക്കുകയും സംഭരിക്കുകയും ചെയ്യുന്ന ഉറവിടം കണ്ടെത്തി അതിന്റെ ഉത്തരവാദികളെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരുവാൻ സർക്കാർ ജാഗ്രത പാലിക്കണമെന്നും കുറഞ്ഞ അളവിൽ വിൽക്കുകയും വിതരണം ചെയ്യുന്നവർ ക്കെതിരെ മാത്രം പെറ്റി കേസ് എടുത്ത്, വൻ സ്രാവുകളെ ഒഴിവാക്കുന്ന സമീപനമാണ് ഇന്ന് നിലവിലുള്ളതെന്നും മാനന്തവാടി രൂപതാ മെത്രാൻ മാർ ജോസ് പൊരുന്നേടം. കെസിബിസി മദ്യവിരുദ്ധ സമിതി രജത ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമങ്ങൾ തോറും മദ്യ ശാലകൾ തുറന്നതിന്റെ ഫലമായി…

Read More

അൽഹിദായ റംസാൻ കിറ്റ് വിതരണം ചെയ്തു

പിലാക്കാവ്:പഞ്ചാരക്കൊല്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽഹിദായ ചാരിറ്റബിൾ എഡ്യൂക്കേഷൻ സൊസൈറ്റി റംസാൻ കിറ്റ് വിതരണം നടത്തി. വിവിധ പ്രദേശങ്ങളിൽ ഉള്ള നിർദ്ധരരായ നൂറ്റി അൻപതോളം കുടുംബങ്ങൾക്കാണ് റംസാൻ കിറ്റ് വിതരണം ചെയതത് വർഷാവർഷം ഹിദായ ചാരിറ്റബിൾ എഡ്യൂക്കേഷനൽ സൊസൈറ്റി ഓണത്തിനും മറ്റ് ആഘോഷങ്ങൾക്കുമെല്ലാം ഭക്ഷ്യ കിറ്റ് വിതരണവും വിദ്യാഭ്യാസ സാമൂഹിക ആവശ്യങ്ങൾക്കും നിർദ്ധരരായ രോഗികൾക്കുള്ള മരുന്നുകളും സൗജന്യമായി വിതരണം ചെയ്ത് വരുന്നുണ്ട് പ്രസിഡന്റ് നൗഫൽ പഞ്ചാരക്കൊല്ലി, ഖജാഞ്ചി മുഹമ്മദ്, കെ .സ് .പി ആർ ഒ ഫൈസൽ പഞ്ചാരക്കൊല്ലി,…

Read More

സൗജന്യ നേത്രപരിശോധനയും തിമിര ക്യാമ്പും നടത്തി

മാനന്തവാടി: മാനന്തവാടി ആസ്ഥാനമായി പ്രവർത്തിക്കുന്ന ടീം കനിവ് ചാരിറ്റബിൾ സൊസൈറ്റിയുടേയും കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയുടേയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധനയും തിമിര നിർണയ ക്യാമ്പും നടത്തി. ക്യാമ്പിൽ പങ്കെടുത്തവരിൽ തിമിര ശസ്ത്രക്രിയയ്ക്ക് വേണ്ടി തിരഞ്ഞെടുത്തവരെ സൗജന്യമായി കോയമ്പത്തൂർ അരവിന്ദ് ആശുപത്രിയിൽ കൊണ്ടുപോയി ശസ്ത്രക്രിയ ചെയ്തു തിരികെ എത്തിക്കുന്നതാണ്. ക്യാമ്പിൽ 420 പേർ പങ്കെടുത്തു. 20 ആശുപത്രി സ്റ്റാഫും ടീം കനിവിൻ്റെ 40 വളണ്ടിയർമാരും ക്യാമ്പിന് നേതൃത്വം നൽകി. ടീം കനിവ് പ്രസിഡന്റ് സൂരജ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങ്…

Read More

ദുരന്ത ബാധിതർ ലിസ്റ്റിൽ ഉൾപ്പെടാത്തത് സർക്കാർ ഉത്തരവ് മൂലം: സംഷാദ് മരക്കാർ

കൽപ്പറ്റ: മുണ്ടക്കൈ ദുരന്തബാധിരായ പലരും ലിസ്റ്റിൽ ഉൾപ്പെടാത്തതിന്റെ കാരണം ലിസ്റ്റ് സർക്കാർ ഉത്തരവുകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്നതിനാൽ ആണെന്ന വസ്തുത നിലനിൽക്കെ റവന്യൂ വകുപ്പ് മന്ത്രിയും, സി.പി.ഐ ജില്ലാ സെക്രട്ടറിയും നേതാക്കൻമാരും ദുരന്തബാധിതരെ തെറ്റിദ്ധരിപ്പിക്കുകയും ജില്ലാ ദുരന്ത നിവാരണ അതോററ്റിയെയും മീറ്റിംഗിൽ പങ്കെടുക്കുന്ന ജനപ്രതിനിധികളെയും പൊതുമധ്യത്തിൽ അവഹേളിക്കാനുമാണ് താൽപര്യം കാണിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ കുറ്റപ്പെടുത്തി. പടവെട്ടിക്കുന്ന് മേഖലയിലെ ജനങ്ങളെ ലിസ്റ്റിൽ ഉൾപ്പെടുത്തണം എന്ന് പറയുന്ന സി.പി.ഐ നേതൃത്വം എന്തുകൊണ്ടാണ് നിലവിലെ ലിസ്റ്റിൽ ആ പ്രദേശത്തെ…

Read More

വനമേഖലയിലെ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കും ഐ.സി ബാലകൃണൻ എം എൽ എ

ബത്തേരി:മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണത്തിന്റെ ഭാഗമായി മനുഷ്യ വന്യജീവി സംഘർഷം കൂടുതലായ ബത്തേരി നിയോജക മണ്ഡലത്തിലെ സൗത്ത് വയനാട് ഡിവിഷൻ ചെതലയം റെയിഞ്ചിൽ തൂക്കുവേലികൾ നിർമിക്കുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്.ഇതിന്റെ ഭാഗമായി വനാതിർത്ഥികളിൽ തൂക്കുവേലികൾ സ്ഥാപിക്കുന്ന പ്രവർത്തികൾ അടിയന്തിരമായി നടന്നുവരികയാണ്. ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചു നിർമിക്കുന്ന 5.3 കിലോമീറ്റർ ദൈർഘ്യമുള്ള കേളമംഗലം-അല്ലിയാങ്കൽ ഫെൻസിങ് പ്രവർത്തി ടെൻഡർ ചെയ്തിട്ടുണ്ടെന്നും എം എൽ എ അറിയിച്ചു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെട്ട കുറിച്ചിപ്പറ്റ- ചണ്ണക്കൊല്ലി 5.25കി.മീ, ചണ്ണക്കൊല്ലി…

Read More

പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

മാനന്തവാടി: സഹോദരനും, സുഹൃത്തിനുമൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. എടവക മാങ്ങലാടി നാല് സെന്റ് ഉന്നതിയി ലെ പരേതനായ അയ്യപ്പൻ്റെയും രമണിയുടെയും മകൻ രാജീവൻ (23) ആണ് മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടെയായിരുന്നു സംഭവം. സഹോദരൻ സുബ്രഹ്മണ്യനോടൊപ്പം പാണ്ടിക്കടവ് അഗ്രഹാരം റൂട്ടിലെ മരമില്ലിന് സമീപമുള്ള പുഴക്കടവിൽ കുളിക്കുന്നതിനിടെയായിരുന്നു അപകടം. പുഴയിൽ കാണാതായ രാജീവനെ മാനന്തവാടി അഗി സുരക്ഷാസേനാംഗങ്ങൾ എത്തിയാണ് പുറത്തെടുത്തത്. മൃതദേഹം വയനാട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read More

വെള്ളമുണ്ടയിലെ പുലിയെ കൂട് വെച്ച് പിടികൂടണം : ജുനൈദ് കൈപ്പാണി.

വെള്ളമുണ്ട: മംഗലശ്ശേരി പുല്ലംകന്നപ്പള്ളിൽ പി.റ്റി ബെന്നിയുടെ പശുക്കിടാവിനെ ആക്രമിച്ചു കൊന്ന പുലിയെ കൂട് വെച്ച് പിടികൂടുവാൻ അധികൃതർ തെയ്യാറാവണമെന്ന് ജുനൈദ് കൈപ്പാണി ആവശ്യപ്പെട്ടു. സംഭവസ്ഥലം സന്ദർശിച്ചു സംസാരിക്കുകയായിരുന്നു ജുനൈദ്. ഇന്നലെ രാത്രിയായിരുന്നു ആക്രമണം. തൊഴുത്തിൽ കെട്ടിയ ഒരു വയസ്സുള്ള കിടാവിനെയാണ് കൊന്നത്. തലഭാഗം കടിച്ചെടുത്ത നിലയിലാണ്. ഇന്ന് രാവിലെയാണ് വീട്ടുകാർ സംഭവമറിഞ്ഞത്. വനപാലകർ നടത്തിയ പ്രാഥമിക പരിശോധനയിൽ പശുവിനെ കൊന്നത് പുലിയാണെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ ഏഴു പേരാണ് വന്യജീവി ആക്രമണത്തിൽ വയനാട്ടിൽമാത്രം കൊല്ലപ്പെട്ടതെന്ന സ്ഥിതി…

Read More

വെള്ളമുണ്ടയിലെ പുലി സാന്നിധ്യം ; പ്രദേശവാസികളെ ആശങ്കയകറ്റണം: വി സുലൈമാൻ

വെള്ളമുണ്ട: വെള്ളമുണ്ട മംഗലശ്ശേരിയിലെ പുലിയുടെ സാന്നിധ്യം കാരണം ജനങ്ങൾ ഭീതിയിലാണെന്നും പുലിയെ പിടിച്ച് പ്രദേശവാസികളെ ആശങ്കയകറ്റാനുള്ള അടിയന്തര നടപടികൾ വനംവകുപ്പ് കൈ കൊള്ളണമെന്നും എസ്ഡിപിഐ മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി.സുലൈമാൻ. പുലിയുടെ ആക്രമണത്തിൽ പശുക്കിടാവിനെ നഷ്ടപ്പെട്ട പി.റ്റി ബെന്നിയുടെ വീട്ടിൽ സന്ദർശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.ബെന്നിക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം വൈസ് പ്രസിഡന്റ് അലി എ.കെ,വെള്ളമുണ്ട പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൊയ്‌തു വി കെ എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Read More

ലോക വനിതാ ദിനം വനിതാ സംഗമം നടത്തി

മേപ്പാടി: ലോക വനിതാ ദിനാചരണത്തിന്റെ ഭാഗമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ സന്നദ്ധ കൂട്ടായ്മയായ ആസ്റ്റർ വളന്റിയേഴ്സും എറ്റേർണ സ്റ്റുഡന്റസ് യൂണിയനും തണൽ ചാരിറ്റി വിങ്ങും സംയുക്തമായി മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ അപകടത്തിൽ ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിൽ ചികിത്സ തേടി അതിജീവിച്ച വനിതകളുടെ സംഗമം എക്സിക്യൂട്ടീവ് ട്രസ്റ്റി യു.ബഷീർ ഉൽഘാടനം നിർവ്വഹിച്ചു. 50 കുടുംബങ്ങളിൽ നിന്നായി 75 ഓളം ആളുകൾ സംഗമത്തിൽ പങ്കാളികളായി. ചടങ്ങിൽ ഡെപ്യൂട്ടി ജനറൽ മാനേജർമാരായ സൂപ്പി കല്ലങ്കോടൻ , ഡോ.ഷാനവാസ്‌ പള്ളിയാൽ,…

Read More

കൽപ്പറ്റയിൽ കഞ്ചാവ് വിൽപ്പനക്കാരൻ അറസ്റ്റിൽ

കൽപ്പറ്റ: കൽപ്പറ്റ ടൗണിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കഞ്ചാവ് വിൽപ്പനക്കാരൻ പിടിയിലായി. കൽപ്പറ്റ മൈതാനി താഴെ സ്വദേശി അബൂതാഹിർ (കുഞ്ഞൂട്ടി, 32) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് കഞ്ചാവും കഞ്ചാവ് വിൽപ്പനയ്ക്ക് ഉപയോഗിച്ച മൊബൈൽ ഫോണും കണ്ടെടുത്തു.   കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷർഫുദ്ദീൻ ടി.യുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഉമ്മർ വി.എ, സിവിൽ എക്സൈസ് ഓഫീസർമാരായ സജിത്ത് പി.സി, വിഷ്ണു കെ.കെ എന്നിവരും പങ്കെടുത്തു.   പ്രതിയെ…

Read More