ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ സാക്ഷര ജില്ലയാക്കി വയനാടിനെ മാറ്റും : സംഷാദ് മരക്കാര്‍
കൽപറ്റ: ജില്ലയിലെ 15 ഗ്രാമ പഞ്ചായത്തുകളിലെയും കല്‍പറ്റ നഗരസഭയിലെ 6000 പേരെ സാക്ഷരരാക്കുന്നതോടെ വയനാടിനെ ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ സാക്ഷര ജില്ലയാക്കി മാറ്റാന്‍ കഴിയുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍. ജില്ലാ സാക്ഷരത മിഷന്റെ ന്യൂ ഇന്ത്യ ലിറ്ററസി പദ്ധതി മൂന്നാം ഘട്ടത്തിന്റെ ജില്ലാതല സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്പലവയല്‍, നൂല്‍പുഴ, മീനങ്ങാടി, മേപ്പാടി, പൊഴുതന, വൈത്തിരി, തരിയോട്, പടിഞ്ഞാറത്തറ, കോട്ടത്തറ, തൊണ്ടര്‍നാട്, എടവക, തവിഞ്ഞാല്‍, പൂതാടി, മുള്ളന്‍കൊല്ലി,…
