തുടർച്ചയായ വന്യ ജീവി ആക്രമണങ്ങൾ ; 10 ലക്ഷത്തിന്റെ ചെക്ക് അല്ല. ശ്വാശതമായ പരിഹാരങ്ങളാണാവശ്യം: എസ്.മുനീർ

മാനന്തവാടി: ജില്ലയിൽ തുടർച്ചയായ വന്യജീവി ആക്രമണങ്ങളിൽ മനുഷ്യ ജീവനുകൾ പൊലിയുമ്പോളും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പത്ത് ലക്ഷം രൂപയുടെ ചെക്കുമായി നടക്കുകയല്ല വേണ്ടതെന്നും വന്യജീവി ആക്രമണം തടയാനുള്ള ശ്വാശത നടപടികളാണ് സ്വീകരിക്കേണ്ടതെന്നും എസ്ഡിപിഐ വയനാട് ജില്ലാ സെക്രട്ടറി എസ്.മുനീർ. ജില്ലയിൽ അടുത്തടുത്ത ദിവസങ്ങളിൽ കാട്ടാനയാക്രമണത്തിൽ 2 ജീവനുകൾ പൊലിഞ്ഞതിൽ പ്രതിഷേധിച്ച് എസ്ഡിപിഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഡി.എഫ്.ഒ ഓഫീസ് മാർച്ച്‌ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിൽ മനുഷ്യ ജീവനുകൾ പൊലിയുമ്പോളും നിസംഗത തുടരുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നാടിന്…

Read More

ഉരുൾ ദുരന്തബാധിതർക്ക് ദിനബത്ത നൽകുന്നത് തുടരണം: ടി സിദ്ധിഖ് എംഎൽഎ

കൽപ്പറ്റ: ചൂരൽമല മുണ്ടക്കൈ ദുരന്തബാധിതർക്ക് 300 രൂപ ദിനബത്ത നൻകുന്നത് തുടരണമെന്ന് ടി സിദ്ധിഖ് എംഎൽഎ. വിഷയത്തിൻ മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും നിവേദനം നൽകിയതായി ടി സിദ്ധിഖ് എംഎൽഎ അറിയിച്ചു. ദുരന്തബാധിതർ ഉപജീവനത്തിനായി ഇപ്പോഴും കഷ്ടപ്പെടുകയാണ്. 300 രൂപ ദിനബത്ത പലർക്കും നേരിയ ആശ്വാസമായിരുന്നു. ഇപ്പോൾ ഇത് നിർത്തലാക്കിയിരിക്കുകയാണ്. സര്‍ക്കാര്‍ വിഷയത്തില്‍ അടിയന്തിരമായി ഇടപ്പെട്ട് ചൂരല്‍മല, മുണ്ടകൈ ദുരന്തബാധിതര്‍ക്ക് നല്‍കി വന്നിരുന്ന ദിനബത്ത പുനസ്ഥാപിക്കുകയും, അതോടൊപ്പം ഓരോ കുടുംബത്തിനും ജീവനോപാധി കണ്ടെത്താന്‍ പ്രത്യേക ധനസഹായം നല്‍കുവാനുള്ള നടപടി…

Read More

പിഡബ്ല്യുഡി കൈയ്യൊഴിഞ്ഞു; റോഡരികിലെ കാട് നീക്കി പഴശ്ശിനഗർ റസിഡൻസ് അസോസിയേഷൻ

മാനന്തവാടി: തിരക്കേറിയ കണ്ടത്തുവയൽ – മാനന്തവാടി റോഡിലെ ഇരുവശവും കാട് കയറി. മദ്രസയിലും സ്കൂളിലും കോളജിലും പഠിക്കുന്ന വിദ്യാർഥികൾക്ക് പോലും നടന്ന് പോകാൻ കഴിയാത്ത വിധം റോഡരിക് കാട് കയറിയിട്ടുണ്ട്. പഴശ്ശിനഗർ റസിഡൻസ് അസോസിയേഷൻ പലവട്ടം പരാതി നൽകിയിട്ടും പാതയോരത്തെ കാട് നീക്കാൻ നടപടി ഉണ്ടായിട്ടില്ല. ടെൻഡർ നടപടികൾ ആരംഭിച്ചു എന്ന പതിവ് മറുപടി കേട്ട് മടുത്ത പഴശ്ശിനഗർ റസിഡൻസ് അസോസിയേഷൻ മുൻ വർഷങ്ങളിലേത് പോലെ ശ്രമദാനമായി കാട് നീക്കം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. വരും ദിവസങ്ങളിലും ശുചീകരണം…

Read More

ചൂരൽമല മുണ്ടക്കൈ പുനരധിവാസം എസ് ഡി പി ഐ വാഹന ജാഥ ഫിബ്രവരി 14, 15ന്.

കൽപ്പറ്റ. ചൂരൽമല മുണ്ടക്കൈ പുന നധിവാസം ത്വരിതപെടുത്തുക, വിവേചനരഹിതമാക്കുക. എസ്ഡിപിഐ വയനാട് ജില്ലാ കമ്മിറ്റി നടത്തുന്ന സമര പ്രഖ്യാപനത്തിന്റെ പ്രചരണാർഥം എസ്ഡിപിഐ കൽപ്പറ്റ മണ്ഡലം കമ്മിറ്റി വാഹന പ്രചരണ ജാഥ 2025 ഫിബ്രവരി 14, 15 തീയതികളിൽ മണ്ഡലത്തിൽ നടത്താൻ ജില്ല കമ്മിറ്റി ഓഫീസിൽ ചേർന്ന മണ്ഡലം കമ്മറ്റി തീരുമാനിച്ചു. യോഗം ജില്ലാ പ്രസിഡണ്ട് A യൂസഫ് ഉദ്ഘാടനം ചെയ്തു. ദുരിത ബാധിതർക്ക് അർഹമായ അവകാശം ലഭിക്കുന്നത് വരെ ശക്തമായ പോരാട്ട രംഗത്ത് എസ്ഡിപിഐ ഉണ്ടാകുമെന്ന് അദ്ദേഹം…

Read More

അട്ടമലയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു.

മേപ്പാടി: അട്ടമലയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അട്ടമല ഏറാട്ടറകുണ്ട് ബാലകൃഷ്ണൻ (27) ആണ് കൊല്ലപ്പെട്ടത്. രാത്രിയിലാണ് കാട്ടാന ആക്രമണമുണ്ടായതെന്നാണ് വിവരം. തുടർച്ചയായി രണ്ടാം ദിനമാണ് കട്ടാനക്കല്ലിയിൽ ജില്ലയിൽ ഒരാൾക്ക് കൂടി ജീവൻ നഷ്ടപ്പെടുന്നത്.

Read More

വന്യജീവി ആക്രമണം; ഭരണകൂടം കർത്തവ്യം മറക്കുന്നു- എസ്.മുനീർ

കൽപ്പറ്റ:- നൂൽപ്പുഴ പഞ്ചായത്തിൽ ആദിവാസി യുവാവ് മനു കൊല്ലപ്പെട്ട സംഭവത്തിൽ പൂർണ്ണ ഉത്തരവാദി സംസ്ഥാന സർക്കാരാണെന്നും മനുഷ്യജീവനും സ്വത്തിനും സുരക്ഷയൊരുക്കേണ്ട ഭരണകൂടം കടമയും കർത്തവ്യവും മറക്കുകയാണെന്നും എസ്.ഡി.പി.ഐ വയനാട് ജില്ലാ സെക്രട്ടറി എസ്.മുനീർ. ജില്ലയിൽ വന്യജീവി ആക്രമണങ്ങളിൽ ജീവൻ പൊലിയുന്നത് നിത്യസംഭവമായ് മാറിയിരിക്കുന്നു. കർഷകരും തൊഴിലാളികളുമടങ്ങുന്ന സാധാരണക്കാർ ഏതു നിമിഷവും ജീവഹാനി സംഭവിക്കുമെന്ന ഭീതിയിലാണ് ദിവസങ്ങൾ തള്ളിനീക്കുന്നത്. മരണാനന്തര നഷ്ടപരിഹാരമല്ല പ്രശ്നത്തിനുള്ള ശാശ്വത പരിഹാരമാണ് കണ്ടെത്തേണ്ടത്. ജില്ലയിലെ പല പ്രദേശങ്ങളും കടുവ ഭീഷണിയിലാണ്. കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് തടയാൻ…

Read More

പകുതി വില തട്ടിപ്പിന്റെ ആഴവും വ്യാപ്തിയും കൂടുതൽ: ജില്ലാ പോലീസ് മേധാവി താബോഷ് ബസുമധാരി

പകുതി വില തട്ടിപ്പിന്റെ ആഴവും വ്യാപ്തിയും കൂടുതലാണെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. തട്ടിപ്പിന് ഇരയായവർ വിവിധ സ്റ്റേഷനുകളിൽ നൽകിയ പരാതികളുടെ എണ്ണം 800 കവിഞ്ഞു. വരും ദിവസങ്ങളിലെ കണക്ക് കൂടി വന്നാൽ പരാതിക്കാരുടെ എണ്ണം 1000 കവിയും എന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. സംസ്ഥാന വ്യാപകമായി ആയിരം കോടി രൂപ കണക്കാക്കുന്ന തട്ടിപ്പിൽ വയനാട് ജില്ലയിൽ നിർധനരായവരാണ് ഇരകളായവരിലേറെയും. മൊബൈൽ ഫോൺ, ലാപ്ടോപ്പ്,തയ്യൽ മെഷീൻ, ഗൃഹോപകരണങ്ങൾ, സ്കൂട്ടർ എന്നിവയാണ് പകുതി വില അടച്ച് ആളുകൾ തട്ടിപ്പിൽ കുടുങ്ങിയത്….

Read More

മനുഷ്യനും വേണ്ടേ നീതി…! പ്രതിഷേധവുമായി എം സി വൈ എം ബത്തേരി രൂപത

വർദ്ധിച്ചുവരുന്ന വന്യമൃഗ ആക്രമണങ്ങളിൽ നിരവധി ജീവനുകളാണ് പൊലിയുന്നത്. മാനവകുലത്തിന് യാതൊരു വിലയും കൽപ്പിക്കാത്ത ഈ കാടൻ നിയമങ്ങൾ പൊളിച്ചെഴുതുക തന്നെ വേണമെന്ന് എംസിവൈഎം ബത്തേരി രൂപത ആവശ്യപ്പെട്ടു. ഒരു കുടുംബത്തിൻറെ അത്താണി മരിച്ചിട്ട്, നഷ്ടപരിഹാരം കൊണ്ട് എന്ത് പ്രയോജനമാണള്ളത്? മാറിമാറിവരുന്ന സർക്കാരുകളുടെ മോഹന വാഗ്ദാനങ്ങളിൽ വയനാടൻ ജനതയെ ഇനിയും മുക്കിക്കൊല്ലരുത്. കൺമുന്നിൽ കാട്ടാനകളുടെയും കടുവകളുടെയും ആക്രമണത്തിൽ ജീവനുകൾ പൊലിയുമ്പോൾ നിസ്സഹായരായി നോക്കി നിൽക്കുകയാണ് വയനാടൻ ജനത. ഈ കാട്ടുനീതിക്കെതിരെ സർക്കാർ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വളരെ ശക്തമായി എം.സി.വൈ.എം…

Read More

ബത്തേരി ബ്ലോക്ക്‌ പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു

ബത്തേരി ബ്ലോക്ക്‌ പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു ബത്തേരി:സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതി ആസൂത്രണം ചെയ്യുന്നതിനു വേണ്ടിയുള്ള വികസന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് സാമൂഹ്യനീതി ഉറപ്പാക്കുക, നിലവിലുള്ള മാർഗനിർദേശങ്ങൾക്ക് അകത്തു നിന്നുകൊണ്ട് പ്രാദേശിക വികസനം സമൂഹത്തിലെ എല്ലാ മേഖലകളിലും ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ള പദ്ധതികൾ വിഭാവനം ചെയ്യുന്നതിൽ ബത്തേരി ബ്ലോക്ക്‌ പഞ്ചായത്ത്‌…

Read More

പാതിവില തട്ടിപ്പ് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുക: അസോസിയേഷൻ ഓഫ് ഐ ടി എംപ്ലോയീസ് സി ഐ ടി യു

കല്പറ്റ :അസോസിയേഷൻ ഓഫ് ഐ ടി എംപ്ലോയീസ് സി ഐ ടി യു വിന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് ധർണ്ണ നടത്തി. പാതിവില തട്ടിപ്പിൽപൊതുജനങ്ങളെ വഞ്ചിച്ച വയനാട് സീഡ് സൊസൈറ്റി നേതാക്കന്മാർക്കെതിരെനടപടി വേണമെന്നാവശ്യപ്പെട്ട് അക്ഷയ സംരംഭകരുടെയും ജീവനക്കാരുടെയുംനേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധ ധർണ്ണ. മൂന്നുമാസം മുമ്പ് ഇത്തരമൊരു തട്ടിപ്പ് ശ്രദ്ധയിൽപ്പെടുത്തിയിട്ടും ജില്ലാ ഭരണകൂടമോ അക്ഷയ പ്രൊജക്റ്റ് ഓഫീസോ ജാഗ്രത കാണിക്കാത്തത് തട്ടിപ്പിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു. ഈ പദ്ധതിക്കായി ഡാറ്റാ എൻട്രി നടത്താൻ സമീപിച്ച ആളുകൾക്ക് ഡാറ്റാ എൻട്രി നടത്തി കൊടുത്തു…

Read More