വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ ഏറ്റവും മികച്ച തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളെ തിരഞ്ഞെടുക്കുന്നു

മാനന്തവാടി: 2024 വർഷത്തെ വയനാട് സാഹിത്യോത്സവത്തിന്റെ ഭാഗമായി വയനാട് ജില്ലയിൽ വിദ്യാഭ്യാസം, സാംസ്‌കാരികം, കല, കായികം, യുവജനക്ഷേമം എന്നീ മേഖലകളിൽ മികവു തെളിയിച്ച ഗ്രാമപഞ്ചായത്തുകളെയും ബ്ലോക്ക് പഞ്ചായത്തുകളെയും മുൻസിപ്പാലിറ്റികളെയും തിരഞ്ഞെടുത്ത് അവാർഡ് നൽകുന്നു. ഓരോ പഞ്ചായത്തുകളും അതതു മേഖലകളിൽ നടത്തിയിട്ടുള്ള പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മതിയായ ഡോക്യുമെന്റുകൾ സഹിതം 27- 12- 2024 ന് വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണിക്ക് മുൻപായി wlfwayanad@gmail.com എന്ന ഇമെയിലേക്ക് അയക്കുക. സാഹിത്യോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ വച്ച് ബഹു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി…

Read More

വിജയ രാഘവന്റെ വർഗീയ പരാമർശം :യൂത്ത് കോൺഗ്രസ്‌ പ്രധിഷേധ പ്രകടനം നടത്തി

മാനന്തവാടി :ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ സിപിഎംവർഗീയ വിഷം കലർത്തി പാർട്ടി സമ്മേളനങ്ങളിൽ അടക്കം വർഗീയത വിളമ്പി തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്ന നിലപാടിൽ പ്രതിഷേധിച്ചും, സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്റെ പ്രിയങ്ക ഗാന്ധിയുടെ വിജയത്തിന് വർഗീയ ശക്തികളുടെ പിന്തുണയുണ്ടെന്നപ്രസ്താവനക്കെതിരെയും യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി മാനന്തവാടി ടൗണിൽ പ്രധിഷേധ പ്രകടനം നടത്തി.അസീസ് വളാട് അജ്മൽ വെള്ളമുണ്ട,അനീഷ് ജേക്കബ്, മനാഫ് ഉപ്പി, റോബിൻ ഇലവുങ്കൽ, ഉനൈസ്. ഒ. ടി,ഷംസീർ അരണപ്പാറ,ഷക്കീർ പുനത്തിൽ, പ്രിയേഷ് തോമസ്,ജിജോ…

Read More

മുണ്ടക്കൈ ദുരന്തം: ഇരകളോട് സർക്കാർ അനീതി തുടരുന്നത് നോക്കി നിൽക്കാനാവില്ല: എസ്.ഡി. പി. ഐ

കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉളുൾപൊട്ടലിൽ സർവവും നഷ്ടമായ ഇരകളോട് സർക്കാർ സ്വീകരിക്കുന്ന സമീപനം കടുത്ത വഞ്ചനയാണെന്നും ഈ അനീതി നോക്കി നിൽക്കാനാവില്ലെന്നും എസ്.ഡി.പി.ഐ വയനാട് ജില്ലാ കമ്മിറ്റി. പുനരാധിവാസ കാര്യത്തിൽ സർക്കാർ തുടക്കം മുതൽ മെല്ലെപ്പോക്ക് സമീപനമാണ് സ്വീകരിക്കുന്നത്. ഇപ്പോൾ പുറത്തിറങ്ങിയ കരട് പട്ടികയിൽ അർഹരായവർ പലരും പുറത്താകുകയും ഗുരുതരമായ പിശകുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. പുനരധിവാസം സംബന്ധിച്ച പലകാര്യങ്ങളിലും ഉദ്യോഗസ്ഥരുടെ വീഴ്ചയും അനാസ്ഥയും സംഭവിക്കുന്നത് സർക്കാരിന്റെ മൗനാനുവാദത്തോടെയാണ്. ബോധപൂർവമായി പുനരധിവാസം വൈകിപ്പിച്ചു കൊണ്ട് സർക്കാർ ചുമതലയിൽ നിന്നും…

Read More

അന്താരാഷ്ട്ര ലൈവ്സ്റ്റോക്ക് കോൺക്ലേവിന് സജീവ ജനപങ്കാളിത്തം

വൈത്തിരി: രണ്ടു ദിവസങ്ങളിലായി പൂക്കോട് വെറ്ററിനറി കോളേജിൽ നടക്കുന്ന അന്താരാഷ്ട്ര ലൈവ്സ്റ്റോക്ക് കോൺക്ലേവ് ജനപങ്കാളിത്തത്താൽ സജീവമാകുന്നു. ഞായറാഴ്ചവരെ രണ്ടായിരത്തിലധികം ആളുകളാണ് കോൺക്ലേവിൽ പങ്കെടുക്കാനും പ്രദർശന സ്റ്റാളുകൾ സന്ദർശിക്കാനുമായി എത്തിയത്. ജില്ലയ്ക്ക് അകത്തും പുറത്തും നിന്നുള്ള സ്കൂളുകളിലെ വിദ്യാർത്ഥികളും പൊതുജനങ്ങളും കർഷകരുമായി നിരവധി പേരുടെ പങ്കാളിത്തം ഉറപ്പാക്കാൻ ഇതിനോടകം കഴിഞ്ഞു. നൂതന ആശയങ്ങൾ ഉൾപ്പെടുത്തിയുള്ള മൃഗസംരക്ഷണ മേഖലയുടെ നവീകരണം, ആധുനിക രീതിയിലുള്ള പന്നി കൃഷിയും വിപണന സാധ്യതകളും എന്നീ വിഷയങ്ങളിൽ ഞായറാഴ്ച സെമിനാർ സംഘടിപ്പിച്ചു. കന്നുകാലി, മൃഗ പരിപാലന…

Read More

അന്താരാഷ്ട്ര ലൈവ്സ്റ്റോക്ക് കോൺക്ലേവിന്റെ ഭാഗമായി ഒരുക്കിയ കന്നുകാലി പ്രദർശന സ്റ്റാൾ ശ്രദ്ധേയമാകുന്നു

വൈത്തിരി: ‘എടോ, ഈ ആളുകളൊക്കെ നമ്മെ കാണാൻ വന്നതാണ്. നീയിങ്ങനെ പിണങ്ങി നിൽക്കാതെ അവരെ സന്തോഷത്തോടെ സ്വീകരിക്ക്!’ കേരളത്തിന്റെ സ്വന്തം വെച്ചൂർ പശു തൊട്ടപ്പുറത്തു നിൽക്കുന്ന ആന്ധ്ര സ്വദേശി ഓഗോൾ പശുവിനോട് പറഞ്ഞു. ഇവരുടെ സംഭാഷണം ഇഷ്ടപ്പെടാതെ ഗുജറാത്ത് കച്ച് സ്വദേശി കാൻക്രജ് പശു തന്റെ വലിപ്പമാർന്ന കൊമ്പുകുലുക്കി. കാര്യമെന്തെന്നറിയാതെ ഗിർ പശുവും വടകര കുള്ളൻ പശുവും പരസ്പരം അന്തംവിട്ടു നിന്നു… പൂക്കോട് വെറ്ററിനറി കോളേജിൽ നടക്കുന്ന അന്താരാഷ്ട്ര ലൈവ്സ്റ്റോക്ക് കോൺക്ലേവിന്റെ ഭാഗമായി ഒരുക്കിയ കന്നുകാലി പ്രദർശന…

Read More

മൃതദേഹത്തോട് അനാഥരവ് പ്രതിഷേധം കടുപ്പിച്ചു മഹിളാ കോൺഗ്രസ്

മാനന്തവാടി : എടവക പഞ്ചായത്തിലെ നാല് സെൻറ് ഉന്നതിയിലെ ചുണ്ടമ്മ എന്നമാതാവിന്റെ മൃതദേഹത്തോട് ആംബുലൻസ് പോലും വിട്ടുകൊടുക്കാതെ അനാദരവ് കാണിച്ച പട്ടികവർഗ്ഗ വകുപ്പിനെതിരെയും, വകുപ്പിന് നേതൃത്വം കൊടുക്കുന്ന വകുപ്പ് മന്ത്രി കേളുവിന്റെ ഓഫീസിലേക്ക് മഹിളാ കോൺഗ്രസ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പട്ടികവർഗ്ഗ ക്ഷേമ വകുപ് പട്ടികവർഗ്ഗ വിരുദ്ധ വകുപ്പാക്കി കേളുവിന്റെ കാലയളവിൽ മാറ്റുകയാണ് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഡിസിസി ജനറൽ സെക്രട്ടറി സിൽവി തോമസ് ആരോപിച്ചു. മാനന്തവാടി താലൂക്കിലും ജില്ലയിലും ആദിവാസികൾക്കെതിരെ പല കോണുകളിൽ നിന്നും ക്രൂരമായ…

Read More

ക്രിസ്മസ് കരോൾ നടത്തി

പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ മാനന്തവാടി ടൗണിലൂടെ ക്രിസ്മസ് കരോൾ നടത്തി. ക്രിസ്മസ് പപ്പയുടെ അകമ്പടിയോടെ നിറഞ്ഞ വാദ്യമേളങ്ങൾക്കൊപ്പം ആടിത്തിമർത്ത് പാട്ടുകൾ പാടി മാനന്തവാടി പട്ടണം ചുറ്റി പഴശ്ശി ഗ്രന്ഥനയം പ്രവർത്തകർ ആഘോഷരാവ് നടത്തി. ക്രിസ്തുമസ് നക്ഷത്രവും ആശംസകൾ പിൻ ചെയ്ത മിഠായികളും പൊതുജനങ്ങൾക്ക് നൽകി. ഏവരെയും കരോളിന്റെ ഭാഗമാക്കി മാറ്റി കൊണ്ടായിരുന്നു മാനന്തവാടി പട്ടണം ചുറ്റിയ വിജയകരമായ ക്രിസ്മസ് രാവ് ആഘോഷിച്ചത്. പഴശ്ശി ഗ്രന്ഥാലയം പ്രസിഡൻറ് വിനോദ് കുമാർ എസ് ജെ സെക്രട്ടറി തോമസ് സേവിയർ…

Read More

സംസ്ഥാനത്തെ എല്ലാ ബ്ലോക്കിലും വെറ്ററിനറി ആംബുലൻസ് സംവിധാനം ആരംഭിക്കും: മന്ത്രി ജെ ചിഞ്ചുറാണി

ബത്തേരി: സംസ്ഥാനത്തെ എല്ലാ ബ്ലോക്ക് ആസ്ഥാനങ്ങളിലും മൊബൈൽ വെറ്ററിനറി യൂണിറ്റും വെറ്ററിനറി ആംബുലൻസ് സംവിധാനവും ആരംഭിക്കുമെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി പ്രസ്താവിച്ചു.ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ സംസ്ഥാന സമ്മേളനം ബത്തേരിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി . ദുരന്ത മുഖങ്ങളിൽ വെറ്ററിനറി ഡോക്ടർമാരുടെ സേവനങ്ങൾ ശ്ലാഘനീയമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ക്ഷീര കർഷകരുടെ ക്ഷേമത്തിനായി ഇൻഷുറൻസ് പദ്ധതികൾ ഉടനെ പ്രാബല്യത്തിൽ കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു. ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ഡോക്ടർ…

Read More

ഷോര്‍ട്ട് ഫിലിം പ്രദര്‍ശനം നടത്തി

മാനന്തവാടി സ്വദേശി എ കെ ഷാനവാസ് സംവിധാനം ചെയ്ത് ടാലൻറ് വേൾഡ് റെക്കോർഡ് നേടിയ എലോൺ എന്ന ഷോർട്ട് ഫിലിം മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിൽ വച്ച് പ്രദർശിപ്പിച്ചു. ഉറുമ്പുകളുടെ ജീവിതവുമായി ബന്ധപ്പെട്ട ഈ ഷോർട്ട് ഫിലിമിൻ്റെ പ്രദർശനത്തിനുശേഷം ഉറുമ്പുകളുമായി ബന്ധപ്പെട്ടും, ഷോർട്ട് ഫിലിമിനെക്കുറിച്ചും എ കെ ഷാനവാസ് സംസാരിച്ചു. മാനന്തവാടി നഗരസഭ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. വി.എസ് മൂസ്സ പ്രദർശനം ഉൽഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രവർത്തകൻ പ്രസാദ് വി കെ ആ മുഖം…

Read More

പൊതുപരിപാടികളിലെ സാന്നിധ്യം: ജുനൈദ് കൈപ്പാണിക്ക് ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ്

ന്യൂഡൽഹി : പൊതുപ്രവർത്തകനും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണിയെ തേടി ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ്. കഴിഞ്ഞ നാല് വർഷത്തിനി ടയിൽ ഏറ്റവും കൂടുതൽ പൊതുപരിപാടികളിൽ പങ്കെടുത്ത് ഡോക്യുമെന്റ് ചെയ്യപ്പെട്ട തദ്ദേശഭരണ ജനപ്രതിനിധി എന്ന നിലയിലാണ് ജുനൈദ് കൈപ്പാണിയ്ക്ക് ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ് ലഭിച്ചത്. കർമ്മബാഹുല്യത്തിനും ഭരണപരമായ തിരക്കുകൾക്കുമിടയിലും സമയം ക്രമീകരിച്ച്‌ പൊതുവായതും ഔദ്യോഗികവും അനൗദ്യോഗികവുമായ ആയിരകണക്കിന് ക്ഷണിക്കപ്പെട്ട ചടങ്ങുകളിൽ പങ്കെടുത്ത് സാന്നിധ്യം അറിയിച്ചു. പൊതുപ്രവർത്തനരംഗത്തും ജീവകാരുണ്യമേഖലയിലും പരമ്പരാഗത…

Read More