വനം ഭേദഗതി ബില്‍-പൊതുജനങ്ങള്‍ക്ക് ഡിസംബര്‍ 31 വരെ അഭിപ്രായങ്ങള്‍ അറിയിക്കാം

തിരുവനന്തപുരം: നിയമസഭയുടെ നടപടി ക്രമങ്ങളും കാര്യനിര്‍വഹണവും സംബന്ധിച്ച ചട്ടങ്ങളുടെ ചട്ടം 69 പ്രകാരം 2024 നവംബര്‍ 1-ലെ 3488-ാം നമ്പര്‍ കേരള അസാധാരണ ഗസറ്റില്‍ പ്രസിദ്ധീകരിച്ച The Kerala Forest (Amendment) Bill, 2024 (ബില്‍ നമ്പര്‍. 228)- ലെ വ്യവസ്ഥകള്‍ സംബന്ധിച്ച് പൊതുജനങ്ങള്‍, സന്നദ്ധ സംഘടനകള്‍, നിയമജ്ഞര്‍ തുടങ്ങിയവര്‍ക്ക് എന്തെങ്കിലും അഭിപ്രായങ്ങളോ നിര്‍ദേശങ്ങളോ സര്‍ക്കാരിനെ അറിയിക്കാനുണ്ടെങ്കില്‍ ആയത് ഡിസംബര്‍ 31-നകം വനം-വന്യജീവി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ താഴെ പറയുന്ന ഔദ്യോഗിക വിലാസത്തിലോ ഇ-മെയില്‍ വിലാസത്തിലോ…

Read More

വയനാടിന്റെ പുനർനിർമാണത്തിനായി സർക്കാർ ഏറ്റെടുത്തിരിക്കുന്നത് സമാനതകളില്ലാത്ത ദൗത്യം; മന്ത്രി ചിഞ്ചുറാണി

വൈത്തിരി: ഉരുൾപൊട്ടൽ ദുരന്ത ബാധിതരായ മനുഷ്യർക്ക് പുറമെ കന്നുകാലി, വളർത്തുമൃഗങ്ങൾ എന്നിവയെ പുനരധിവസിപ്പിക്കുന്ന തരത്തിൽ സമാനതകളില്ലാത്ത ദൗത്യമാണ് സർക്കാർ ജില്ലയിൽ നടപ്പിലാക്കുന്നതെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. പൂക്കോട് വെറ്ററിനറി കോളേജിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ലൈവ്സ്റ്റോക്ക് കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ‘മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലുണ്ടായ ദുരന്തം ക്ഷീര കാർഷിക മേഖലയ്ക്കും കനത്ത നഷ്ടമാണ് ഉണ്ടാക്കിയത്. നിസഹായരായ മനുഷ്യരും നിരവധി വളർത്തുമൃഗങ്ങളും ഉൾപ്പെടുന്ന ജൈവവൈവിധ്യമാണ് നമുക്ക് നഷ്ടമായത്. ഈ പ്രദേശങ്ങളുടെ പുനരധിവാസമാണ് സർക്കാരിന്റെ…

Read More

എലിപ്പനി ബോധവല്‍ക്കരണ യജ്ഞം; ജില്ലാതല ഏകദിന ശില്പശാല സംഘടിപ്പിച്ചു

കൽപ്പറ്റ : ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ എലിപ്പനി ബോധവത്ക്കരണ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും സഹകരണ സംഘം ഭാരവാഹികള്‍ക്കും ശില്പശാല സംഘടിപ്പിച്ചു. എലിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ക്ഷീര കര്‍ഷകര്‍ക്കായുള്ള കര്‍മ്മ പദ്ധതി തയ്യാറാക്കല്‍, ബോധവത്ക്കരണം എന്നിവ നടത്തി. പൂക്കോട് വെറ്ററിനറി കോളേജ് പ്രീവന്റീവ് മെഡിസിന്‍ അസോസിയേറ്റ് പ്രൊഫസര്‍ ഡോ പി.എം ദീപ, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ കെ.ആര്‍ ദീപ, ജില്ലാ എപ്പിഡെമോളജിസ്റ്റ് ഡോ ബിപിന്‍ ബാലകൃഷ്ണന്‍ എന്നിവര്‍ എലിപ്പനി നിയന്ത്രണവും പ്രതിരോധവുമായി…

Read More

ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി

കൽപ്പറ്റ : മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിശ്വാള്‍ വിലയിരുത്തി. ഓരോ വകുപ്പിനുമുണ്ടായ നാശനഷ്ടങ്ങള്‍, വകുപ്പിലൂടെ ദുരന്തബാധിതര്‍ക്ക് നല്‍കിയ സഹായങ്ങള്‍, സേവനങ്ങള്‍, അടിയന്തിരമായി ചെയ്യാനുള്ള കാര്യങ്ങള്‍ എന്നിവ വിലയിരുത്തി. മൈക്രോ പ്ലാനിന്റെ അടിസ്ഥാനത്തില്‍ വകപ്പ് തലത്തില്‍ ഉചിതമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ സെക്രട്ടറി നിര്‍ദ്ദേശം നല്‍കി. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ച തുകകളുടെ ബില്ലുകള്‍ നല്‍കാനും നിര്‍ദേശം നല്‍കി. പദ്ധതികള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് വകുപ്പ് മേധാവികള്‍…

Read More

“കരുതലും കൈത്താങ്ങും” പരാതി പരിഹാര അദാലത്തിലേക്ക് ഡിസംബർ 23 വരെ പരാതികള്‍ നല്‍കാം

കൽപ്പറ്റ : പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്കടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന ‘കരുതലും കൈത്താങ്ങും’ പരാതി പരിഹാര അദാലത്തിലേക്ക് ഡിസംബര്‍ 23 വരെ പരാതികള്‍ നല്‍കാം. പരാതികള്‍ താലൂക്ക് ഓഫീസുകള്‍ മുഖേനയും അക്ഷയ കേന്ദ്രങ്ങളിലൂടെയും നേരിട്ട് ഓണ്‍ലൈനായും നല്‍കാം. പരാതിയില്‍ പേര്, ഫോണ്‍ നമ്പര്‍, താലൂക്ക്, ജില്ല എന്നിവ രേഖപ്പെടുത്തണം. ഭൂമി സംബന്ധമായ വിഷയങ്ങൾ(അതിര്‍ത്തി നിര്‍ണ്ണയം, അനധികൃത നിര്‍മ്മാണം, ഭൂമി കൈയ്യേറ്റം), സര്‍ട്ടിഫിക്കറ്റുകള്‍, ലൈസന്‍സുകള്‍ നല്‍കുന്നതിലെ കാലതാമസം, നിരസിക്കല്‍, കെട്ടിട നിര്‍മ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍, കെട്ടിട…

Read More

മാലിന്യം വലിച്ചെറിഞ്ഞവരില്‍ നിന്നും പിഴ ഈടാക്കി

മേപ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിലെ വിവിധ ഭാഗങ്ങളിലായി മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞവരെ കണ്ടെത്തി പിഴ ഈടാക്കി. പത്തൊമ്പതാം വാര്‍ഡ് കൂട്ടമുണ്ട് സബ്‌സ്റ്റേഷന്‍ പരിസരത്ത് മാലിന്യം നിക്ഷേപിച്ച വൈത്തിരി താലൂക്കിലെ സ്ഥാപനത്തിനെതിരെ 5000 രൂപ പിഴ ഈടാക്കി. സ്ഥാപനവും പരിസരവും വൃത്തിയായി സൂക്ഷിക്കാത്തതിനും പൊതു സ്ഥലത്തും വഴിയരികിലും മാലിന്യം നിക്ഷേപിച്ച് കടന്നുകളഞ്ഞവരെയും കണ്ടെത്തി പിഴ ചുമത്തി. മലിനജലം ഓടകളിലൂടെ ജലാശയത്തിലേക്ക് ഒഴുക്കി വിട്ടതിന് 10000 രൂപ പിഴ ചുമത്തി മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി തുക ഈടാക്കുകയും ചെയ്തു. പഞ്ചായത്ത് പരിധിയില്‍ മാലിന്യ…

Read More

ഇന്ത്യൻ ടീമിന് അഭിമാനമായി വയനാടിന്റെ ഷാരോൺ സിബി

കൽപറ്റ : ഡിസംബർ 16 മുതൽ 20 വരെ നടന്ന ഇന്ത്യ-നേപ്പാൾ ത്രോ ബോൾ ടെസ്റ്റ്‌ സീരീസ് മത്സരത്തിൽ ചാംപ്യൻമാരായ ഇന്ത്യൻ ടീമിൽ വയനാടിന് അഭിമാനമായി ഷാരോൺ സിബി. ഇന്ത്യക്കുവേണ്ടി ജഴ്സി അണിഞ്ഞ മുൻ കേരള ടീമിലെ വയനാടിന്റെ ഷാരോൺ സിബി ടീമിൻ്റെ വിജയത്തിൽ അഭിമാനമായി. വെങ്ങപ്പള്ളി പഞ്ചായത്ത് ചോലപ്പുറം പാലനിൽക്കും കാലായിൽ സിബിയുടെയും ഡയോണിയ സിബിയുടെയും മകനാണ് ഷാരോൺ . ഇന്ത്യൻ ടീമിനു വേണ്ടി ജഴ്സിയണിഞ്ഞതോടെ വയനാടിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് ഷാരോൺ സിബി. ഇന്ത്യൻ ത്രോബോൾ…

Read More

കേന്ദ്ര അവഗണനയ്ക്കെതിരെ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.

കൽപറ്റ: മുണ്ടക്കൈ , ചൂരൽമല പ്രകൃതിദുരന്ത പുനരധിവാസ പദ്ധതിക്ക് സഹായം നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ജീവനക്കാരും അധ്യാപകരും ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്സ്ന്റെ നേതൃത്വത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. കെ.എസ് ടി.എ സംസ്ഥാന സെക്രട്ടറി പി.ജെ ബിനേഷ് കുമാർ ഉദ്ഘാടനം ചെയ്തു. യൂണി യൻ ജില്ലാ സെക്രട്ടറി എ.കെ രാജേഷ് അധ്യക്ഷത വഹിച്ചു. എഫ് എസ്. ഇ.ടി.ഒ ജില്ലാ സെക്രട്ടറി ടി.കെ . അബ്ദുൾ ഗഫൂർ സ്വാഗതവും,…

Read More

സിപിഐ (എം) വയനാട് ജില്ലാ സമ്മേളനത്തിന് ബത്തേരിയില്‍ തുടക്കം

സുല്‍ത്താന്‍ ബത്തേരി: സിപിഎം പതിനാറാമത് വയനാട് ജില്ലാ സമ്മേളനം തുടങ്ങി. പൊതുസമ്മേളന വേദിയായ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ വി.വി. ബേബി പതാക ഉയര്‍ത്തി. ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ 217 പേര്‍ പങ്കെടുക്കുന്ന പ്രതിനിധി സമ്മേളനം ശനി രാവിലെ 10ന് എടത്തറ ഓഡിറ്റോറിയത്തില്‍ പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച ഉച്ച വരെ പ്രതിനിധി സമ്മേളനം തുടരും. വൈകുന്നേരം ടൗണ്‍ ഹാളില്‍ സാംസ്‌കാരിക സമ്മേളനം എളമരം കരീം ഉദ്ഘാടനം ചെയ്യും. കെ.ഇ.എന്‍….

Read More

എടപ്പെട്ടി സ്‌കൂളിന് മൈക്ക്‌സെറ്റ് കൈമാറി

കല്‍പ്പറ്റ: മടക്കിമല സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും എടപ്പെട്ടി ഗവ. എല്‍ പി സ്‌കൂളിന് അനുവദിച്ച മൈക്ക്‌സെറ്റ് ബാങ്ക് പ്രസിഡന്റ് അഡ്വ. എം. ഡി .വെങ്കിടസുബ്രഹ്മണ്യന്‍ സ്‌കൂളിന് കൈമാറി. ബാങ്ക് നടപ്പിലാക്കുന്ന സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സ്‌കൂളിലേക്ക് സൗണ്ട് സിസ്റ്റം ലഭ്യമാക്കിയത്.ചടങ്ങില്‍ പി ടി എ പ്രസിഡന്റ് ബി. ഖദീജ അധ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടര്‍മാരായ ജോയി തൊട്ടിത്തറ, അമ്പിളി ദാസന്‍ , ത്രേസ്യാമ്മ കുഞ്ഞാനായില്‍, എസ് എം സി ചെയര്‍മാന്‍ എന്‍. സന്തോഷ്, എം…

Read More