സ്‌കൂൾ ബസ് അപകടത്തിൽപ്പെട്ടു. വിദ്യാർത്ഥികൾക്ക് നിസാര പരിക്ക്

വരയാൽ: വരയാൽ കാപ്പാട്ടുമലയിൽ നിയന്ത്രണം വിട്ട സ്‌കൂൾ ബസ് റോഡരികിൽ നിന്നും തെന്നിമാറി അപകടത്തിൽപ്പെട്ടു ഇന്ന് രാവിലെ 9 മണിയോടെ വരയാൽ എസ് എൻ എം എൽ പി സ്കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ്സാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ 15 വിദ്യാർത്ഥികൾക്കും, 3 മുതിർന്നവർക്കും പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ഇവരെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Read More

എസ്.പി.സി പാസ്സിങ് ഔട്ട് പരേഡ് നടത്തി

മീനങ്ങാടി : പനങ്കണ്ടി ഗവ :ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വച്ച് എസ്.പി.സി. സൂപ്പർ സീനിയർ കേഡറ്റുകളുടെ പാസ്സിങ് ഔട്ട് പരേഡ് നടത്തി. ചൊവ്വാഴ്ച പനങ്കണ്ടി സ്കൂളിൽ വച്ച് നടന്ന പാസ്സിംഗ് ഔട്ട് പരേഡിൽ ബഹു :ജില്ലാ കളക്ടർ മേഘശ്രീ ഐ.എ.എസ് മുഖ്യാതിഥിയായി സല്യൂട്ട് സ്വീകരിച്ചു. പരേഡ് കമാൻഡറായി സൂപ്പർ സീനിയർ കേഡറ്റ് അൽക്ക എസ്. നായരും സെക്കന്റ്‌ ഇൻ കമാണ്ടറായി വി. കൃഷ്ണപ്രിയയും പരേഡിന് നേതൃത്വം നൽകി. 43കേഡറ്റുകൾ പങ്കെടുത്ത പരേഡിൽ മീനങ്ങാടി എസ്.എച്ച്.ഓ എ.സന്തോഷ്‌ കുമാർ,…

Read More

ജില്ലാ സായുധ സേന പതാകദിനാചരണം യോഗം ചേർന്നു

കൽപ്പറ്റ : ജില്ലാ സായുധ സേനാ പതാകനിധിയുടെയും സൈനികക്ഷേമ ബോർഡ് വാർഷിക യോഗം സംഘടിപ്പിച്ചു. സായുധ സേനാ തുക സമാഹരണത്തിൽ കൂടുതൽ തുക ശേഖരിച്ച ജോയിൻ്റ് രജിസ്ട്രാർ, കോ- ഓപറേറ്റീവ് സൊസൈറ്റി, മീനങ്ങാടി ഗവ ഹയർ സെക്കൻഡറി സ്കൂൾ ഏവർ റേളിങ് ട്രോഫി എ.ഡി.എം കെ. ദേവകി വിതരണം ചെയ്തു. കളക്ടറേറ്റ് എ.പി.ജെ ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ സൈനിക ക്ഷേമ ഓഫീസർ എം.പി വിനോദൻ, ജില്ലാ സൈനിക ക്ഷേമ ബോർഡ് വൈസ് പ്രസിഡന്റ് റിട്ട. കേണൽ…

Read More

വോട്ടര്‍പട്ടിക പുതുക്കല്‍: ഇലക്ട്രല്‍ റോള്‍ ഒബ്സര്‍വര്‍ അവലോകനം നടത്തി

കൽപ്പറ്റ : പ്രത്യേക സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ഇലക്ട്രല്‍ റോള്‍ ഒബ്സര്‍വര്‍ എസ്. ഹരികിഷോറിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ യോഗം വിലയിരുത്തി. കരട് വോട്ടര്‍ പട്ടിക നവംബര്‍ 30 നും അന്തിമ വോട്ടര്‍ പട്ടിക ജനുവരി 6 നും പ്രസിദ്ധീകരിക്കുമെന്ന് യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും പൊതുജനങ്ങള്‍ക്കും കരട് വോട്ടര്‍പട്ടിക പരിശോധിക്കാം. പട്ടികയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍, അഭിപ്രായങ്ങള്‍…

Read More

വനിതാ കമ്മീഷന്‍ അദാലത്ത് നടത്തി

കൽപ്പറ്റ : സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം പി. കുഞ്ഞായിഷിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ അദാലത്തില്‍ 39 പരാതികള്‍ പരിഗണിച്ചു. 9 പരാതികള്‍ തീര്‍പ്പാക്കി. 29 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കുന്നതിനായി മാറ്റിവെച്ചു. ഒരു പരാതിയില്‍ കമ്മീഷന്‍ പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അഡ്വ. മിലി മാത്യൂ, കൗണ്‍സിലര്‍മാരായ ഷീനു ജോര്‍ജ്ജ്, റിയ ജോസ് എന്നിവര്‍ പങ്കെടുത്തു.

Read More

ആദിവാസി കുടിലുകൾ പൊളിച്ചു നീക്കിയ സംഭവം; എസ്ഡിപിഐ നേതാക്കൾ സന്ദർശിച്ചു.

തിരുനെല്ലി ബേഗൂർ കൊല്ലിമൂലയിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പൊളിച്ചു നീക്കിയ ആദിവാസി കുടിലുകൾ ജില്ലാ പ്രസിഡന്റ് അഡ്വ:കെ എ അയ്യൂബിന്റെ നേതൃത്വത്തിൽ സന്ദർശിച്ചു. കുടിലുകൾ യാതൊരു മുന്നറിയിപ്പും കൂടാതെ പൊളിച്ചു മാറ്റിയ വനം വകുപ്പിന്റെ നടപടി കിരാതവും കടുത്ത മനുഷ്യാവകാശ ലംഘനവുമാണെന്ന് അദ്ദേഹം പറഞ്ഞു.ഇതിനു പിന്നിലെ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണം. ഇരകൾക്ക് ശാശ്വത പുനരധിവാസം സാധ്യമാവുന്നത് വരെ പാർട്ടി ഇരകൾക്കൊപ്പമുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഇ ഉസ്മാൻ, ഓർഗനൈസിംഗ് ജനറൽ സെക്രട്ടറി കെ.കെ ഷമീർ,…

Read More

ആനക്കാംപൊയിൽ കള്ളാടി തുരങ്കപാതക്കെതിരെ പ്രക്ഷോഭമെന്ന് തുരങ്ക പാത വിരുദ്ധ സമിതി

കൽപ്പറ്റ : ആനക്കാംപൊയിൽ കള്ളാടി തുരങ്ക പാത പദ്ധതി ഉപേക്ഷിക്കുന്നതു വരെ പോരാട്ടം നടത്തുമെന്ന് തുരങ്ക പാത വിരുദ്ധ സമിതി. ചിപ്പി ലിത്തോട് – മരുതി ലാവ് – തളിപ്പുഴ റോഡ് യാഥാർ ത്ഥ്യമാക്കണമെന്നും ചുരം റോഡിൽ തകരപ്പാടി ഒമ്പതാം വളവിൽ എല്ലാ ഭാഗത്തും രണ്ടു വരി പാതയാക്കണമെന്നും ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജനവിരുദ്ധ പദ്ധതിക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാനും പശ്ചിമ ഘട്ടത്തെ സംരക്ഷിക്കാനും ജനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് ഇവർ ആവശ്യപ്പെട്ടു. തുരങ്ക പാതക്കെതിരെ കേന്ദ്ര…

Read More

ജീവനക്കാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് കേരള എന്‍.ജി.ഒ അസോസിയേഷന്‍

കല്‍പറ്റ: ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ട് ചെയ്ത മുഴുവന്‍ ജീവനക്കാരെയും എന്‍.ജി ഒ അസോസിയേഷന്‍ അഭിനന്ദിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ നിരവധിയായ ആനുകൂല്യങ്ങള്‍ നിഷേധിച്ച് മുന്നോട്ട് പോകുന്ന ഇടത് സര്‍ക്കാരിനെതിരെ സംസ്ഥാന ജീവനക്കാര്‍ ജനാധിപത്യപരമായി തിരിച്ചടി നല്‍കിയെന്ന് സിവില്‍ സ്‌റ്റേഷനില്‍ അനുമോദന കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ജില്ലാ പ്രസിഡന്റ കെ.റ്റി ഷാജി പറഞ്ഞു. ബിജു ജോസഫ് അധ്യക്ഷത വഹിച്ചു. മാനന്തവാടിയില്‍ ജില്ലാ വൈസ് പ്രസിഡന്റ് പി.എച്ച് അഷ്‌റഫ് ഖാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ ബ്രാഞ്ചുകളില്‍ സിനീഷ് ജോസഫ്,…

Read More

കെ എസ് ആര്‍ ടി സി ഡ്രൈവിംഗ് സ്‌കൂളിന് ജില്ലയില്‍ തുടക്കമായി

മാനന്തവാടി: കെ എസ് ആര്‍ ടി സിയുടെ നേതൃത്വത്തില്‍ ജില്ലയിലെ ആദ്യത്തെ ഡ്രൈവിങ് സ്‌കൂളിന് മാനന്തവാടിയില്‍ തുടക്കമായി. സംസ്ഥാനമെമ്പാടും നടപ്പിലാക്കുന്ന ഡ്രൈവിങ് പരിശീലന പരിപാടിയുടെ ഭാഗമായാണ് ജില്ലയിലും സ്‌കൂള്‍ ആരംഭിച്ചത്. മൈസൂര്‍ റോഡിലെ ഗ്യാരേജിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഡ്രൈവിങ് സ്‌കൂളിന്റെ ഉദ്ഘാടനം മന്ത്രി ഒ ആര്‍ കേളു നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷനായി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി കെ രത്‌നവല്ലി മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ ബി ഡി അരുണ്‍കുമാര്‍, ക്ഷേമകാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി…

Read More

വൈദീക സംഗമം നടത്തി

കൽപ്പറ്റ : യാക്കോബായ സുറിയാനി സഭയുടെ മലബാർ ഭദ്രാസന വൈദീക സംഘത്തിന്റെ നേതൃത്വത്തിൽ “കൂടിവരവ്” ഏകദിന വൈദിക സംഗമം നടത്തപ്പെട്ടു. മലബാർ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഗീവർഗീസ് മോർ സ്തേഫാനോസ് തിരുമേനി അധ്യക്ഷനായിരുന്നു. പ്രശസ്ത സുവിശേഷകനും ധ്യാന ഗുരുവുമായ ഫാദർ ബോബി ജോസ് കപ്പുച്ചിൻ ക്ലാസുകൾ നയിച്ചു. വൈദിക സെക്രട്ടറി ഫാദർ ബേസിൽ പോൾ കരനിലത്ത് സ്വാഗതം പറഞ്ഞു. ഭദ്രാസന സെക്രട്ടറി ഫാദർ മത്തായി അതിരമ്പുഴയിൽ കൂടിവരവിന് നന്ദി പറഞ്ഞു. യോഗത്തിൽ ഭദ്രാസനത്തിലെ എല്ലാം കോർ എപ്പി…

Read More