ടെക്‌നോളജി ക്ലിനിക് ഉദ്ഘാടനം ചെയ്തു.

അമ്പലവയല്‍ : ഭക്ഷ്യമേഖലയില്‍ പാക്കേജിങ്ങിന്റെ പ്രധാന്യമറിയിക്കാനായി വയനാട് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംരംഭകര്‍ക്കായി സംഘടിപ്പിച്ച ടെക്‌നോളജി ക്ലിനിക്ക് ഐ.സി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. അമ്പലവയല്‍ കൃഷി വിജ്ഞാന്‍ കേന്ദ്ര ട്രെയിനിങ്ങ് ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്തംഗം എം.എ ഷിഫാനത്ത് അധ്യക്ഷത വഹിച്ചു. ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ലിസിയാമ്മ സാമുവേല്‍ മുഖ്യ പ്രഭാഷണം നടത്തി. ആധുനിക പാക്കേജിംഗ് മെഷീനുകള്‍ ഉപയോഗിച്ചുള്ള നൂതനമായ പാക്കേജിംഗ് രീതികള്‍, പാക്കേജിംഗിന്റെ നിയമവശങ്ങള്‍, പാക്കേജിംഗ് ഡിസൈനുകള്‍ എന്നീ വിഷയങ്ങളില്‍ വിദഗ്ധര്‍…

Read More

യുവാവ് ആത്മഹത്യ ചെയ്ത സംഭവം; കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം: എസ്.ഡി.പി.ഐ.

മാനന്തവാടി : എടവക കൊണിയൻ മുക്ക് ഇ.കെ ഹൗസിൽ അജ്മൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എസ്.ഡി.പി.ഐ മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഒരാഴ്ച്ച മുൻപാണ് അജ്മൽ ഗൾഫിൽ നിന്നും അവധിക്കെത്തിയത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചക്ക് വീട്ടിൽ നിന്ന് പുറത്തുപോയ അജ്മലിനെ വൈകീട്ടോടെ കുറച്ചാളുകൾ ചേർന്ന് വീട്ടിൽ കൊണ്ടാക്കുകയുമായിരുന്നു.അതിന് ശേഷം മുറിയിൽ കയറി വാതിലടച്ച അജ്മൽ തിങ്കളാഴ്ച രാവിലെ ആയിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് ശരീരത്തിൽ നിറയെ മർദ്ദനമേറ്റ…

Read More

ക്യാന്‍സര്‍ നിര്‍ണയ ക്യാമ്പ് നടത്തി

എടവക : എടവക ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്യാന്‍സര്‍ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. എടവക കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡണ്ട് എച്ച് ബി പ്രദീപ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ജംസീറ ശിഹാബ് അധ്യക്ഷത വഹിച്ചു. വിവിധ വാര്‍ഡുകളില്‍ നിന്നും ആശാ വര്‍ക്കര്‍മാര്‍ പ്രാഥമിക തലത്തില്‍ ഹൈ റിസ്‌ക് വിഭാഗമെന്ന് കണ്ടെത്തി ക്യാമ്പിലെത്തിച്ച 78 പേരെ മാനന്തവാടി മെഡിക്കല്‍ കോളേജിലെ വിദഗ്ധ ഡോക്ടര്‍മാരായ നസീറ ബാനു, റൈജേഷ് ലാല്‍ എന്നിവര്‍ പരിശോധനയ്ക്ക് വിധേയരാക്കി….

Read More