ലഹരി വിരുദ്ധ ബോധവത്കരണം: ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തി

കല്‍പ്പറ്റ: ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികളുടെ ഭാഗമായി ബ്രദേഴ്‌സ് തുര്‍ക്കി സ്‌പോര്‍ട്‌സ് ക്ലബ്ബും തുര്‍ക്കി ജീവന്‍ രക്ഷാസമിതിയും സംയുക്തമായി തുര്‍ക്കി ബസാറില്‍ നാലാമത് സിക്‌സസ്

ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. കൃഷി മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ പി. വിശ്വനാഥന്‍, കൗണ്‍സിലര്‍മാരായ അഡ്വ.അനീഷ, ഷാക്കിറ,തുര്‍ക്കി ജീവന്‍ രക്ഷാസമിതി പ്രസിഡന്റ് ശിഹാബ്, സെക്രട്ടറി ജംഷീദ്, സംഘാടകസമിതി ചെയര്‍മാന്‍ മുഹമ്മദ് റഹീസ്, കണ്‍വീനര്‍ സി.പി. റിഷാദ് എന്നിവര്‍ പ്രസംഗിച്ചു. ടൂര്‍ണമെന്റില്‍ സിആര്‍എസ്‌കെ ബ്രദേഴ്‌സ് എഫ്‌സി തുര്‍ക്കി വിജയികളായി. ഷാല്‍ പുത്തലന്‍ എവര്‍ റോളിംഗ് ട്രോഫിയും കാഷ് പ്രൈസും ടീമിന് ലഭിച്ചു. രണ്ടാംസ്ഥാനം നേടിയ തുര്‍ക്കി ഫൈറ്റേഴ്‌സ് ക്ലബ് വെട്ടിക്കാടന്‍ ഖാദര്‍ എവര്‍ റോളിംഗ് ട്രോഫിയും കാഷ് പ്രൈസും കരസ്ഥമാക്കി.

Leave a Reply

Your email address will not be published. Required fields are marked *