മലമുകളിലെ മഞ്ഞുതുള്ളികൾ പ്രകാശനം ചെയ്തു
കൽപറ്റ: അക്ഷരക്കൂട്ടം ബത്തേരിയും, യുവകലാസാഹിതി വയനാടും ചേർന്ന് ഒരുക്കിയ 24 കവികളുടെ 78 കവിതകൾ ചേർന്ന മലമുകളിലെ മഞ്ഞുതുള്ളികൾ എന്ന കവിതാ സമാഹാരം ആലങ്കോട് ലീലാകൃഷ്ണൻ, ഡോ.ഒ കെ മുരളീകൃഷ്ണന് നൽകി പ്രകാശനം ചെയ്തു. കൽപറ്റ വി ജോർജ് സ്മാരക ഹാളിൽ വച്ച് നടന്ന ചടങ്ങിൽ യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് വി ദിനേഷ്കുമാർ അധ്യക്ഷനായി. രാജ്യത്തലവന്മാർ കവികളായിരുന്നെങ്കിൽ ലോകത്ത് യുദ്ധം ഉണ്ടാകുമായിരുന്നില്ലെന്നും, ഗാസയിൽ പിടഞ്ഞു വീഴുന്ന കുഞ്ഞുങ്ങൾ നമ്മുടെ ഹൃദയം പൊള്ളിക്കുന്നുണ്ട്. ആയുധത്തെയും സംഘർഷത്തെയും വെറുക്കുന്നവരും ഭയക്കുന്നവരുമാണ്…
