പ്രജീഷിന്റെ വീട് ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു

വാകേരി : കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വാകേരി മരോട്ടിപറമ്പില്‍ പ്രജീഷിന്റെ വീട് ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് സന്ദര്‍ശിച്ചു. പ്രജീഷിന്റെ കുടുംബാംഗങ്ങളെ ജില്ലാ കളക്ടര്‍ ആശ്വസിപ്പിച്ചു. പ്രജീഷിന്റെ സഹോദരന്‍ മജീഷിന് ജോലി നല്‍കുന്നതിനും കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കുന്നതിനും ബന്ധപ്പെട്ടവരോട് ശുപാര്‍ശ ചെയ്യുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. എ.ഡി.എം എന്‍ ഐ ഷാജു, ബത്തേരി തഹസില്‍ദാര്‍ വി.കെ ഷാജി, ഡെപ്യൂട്ടി തഹസില്‍ദാര്‍ വി.കുഞ്ഞന്‍ എന്നിവര്‍ ജില്ലാ കളക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.

Read More

സായാഹ്ന ധർണ നടത്തി

മീനങ്ങാടി: വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിയെ കേസിൽ നിന്നും രക്ഷപ്പെടാൻ സാഹചര്യം ഒരുക്കിയ പോലീസിന്റെയും പ്രോസിക്യൂഷന്റെയും സർക്കാരിന്റെയും അനാസ്ഥയ്ക്കെതിരെ മീനങ്ങാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി തിങ്കളാഴ്ച വൈകുന്നേരം മീനങ്ങാടി ടൗണിൽ പ്രതിഷേധ പ്രകടനവും സായാഹ്ന ധർണ്ണയും നടത്തി വി .എം വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു .മനോജ് ചന്ദനക്കാവ് അധ്യക്ഷത വഹിച്ചു .കെ . ആർ ഭാസ്ക്കരൻ, ടി .പി ഷിജു, സലാം ശുക്രിയ, എം .ജി ബേബി, അനീഷ് റാട്ടക്കുണ്ട്, ലിന്റോ കുര്യാക്കോസ് ,…

Read More

മദ്യപാന ആസക്തിയും കുടുംബ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് നടപടി വേണം: വനിതാ കമ്മീഷൻ

തിരുനെല്ലി : തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ 12-ാം വാര്‍ഡ് അംബേദ്ക്കര്‍ പട്ടികവര്‍ഗ കോളനിയില്‍ മദ്യപാന ആസക്തിയും ഇതു മൂലമുണ്ടാകുന്ന കുടുംബ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് സത്വര നടപടി വേണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. വനിതാ കമ്മിഷന്റെ പട്ടിക വര്‍ഗ മേഖലാ ക്യാമ്പിന്റെ ഭാഗമായി തിരുനെല്ലി പഞ്ചായത്തിലെ 12-ാം വാര്‍ഡ് അംബേദ്ക്കര്‍ കോളനിയിലെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു കമ്മീഷന്‍ അധ്യക്ഷ. കോളനിയിലെ മാനസിക വെല്ലുവളി നേരിടുന്നവരുടെ പരിചരണം ലക്ഷ്യമാക്കി പഞ്ചായത്ത് ആവിഷ്‌ക്കരിച്ച് നടപ്പാക്കിവരുന്ന…

Read More

പട്ടികവര്‍ഗ വിഭാഗത്തിലെ സ്ത്രീകളുടെ ഉന്നമനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കും: അഡ്വ. പി. സതീദേവി

പട്ടികവര്‍ഗ വിഭാഗത്തിലെ സ്ത്രീകളുടെ ഉന്നമനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കും: അഡ്വ. പി. സതീദേവി സ്ത്രീകള്‍ക്കുള്ള തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കണം തിരുനെല്ലി : പട്ടികവര്‍ഗ വിഭാഗത്തിലെ സ്ത്രീകളുടെ ഉന്നമനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കും: അഡ്വ. പി. സതീദേവി പറഞ്ഞു. തിരുനെല്ലിയില്‍ നടക്കുന്ന പട്ടികവര്‍ഗ മേഖലാ ക്യാമ്പിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ ഏകോപന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷന്‍ അധ്യക്ഷ. പാര്‍ശ്വവത്ക്കരിക്കപ്പെടുന്ന ജനവിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കണം. അവിവാഹിതരായ അമ്മമാരുടെ പരിരക്ഷയ്ക്ക്…

Read More

ക്രിസ്തുമസ് കരോൾ നടത്തി.

മാനന്തവാടി: ലോകരക്ഷകനായ യേശു ക്രിസ്തുവിന്റെ ജൻമദിന ആഘോഷങ്ങളുടെ ഭാഗമായി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം ക്രിസ്തുമസ് കരോൾ നടത്തി. പഴശ്ശി ഗ്രന്ഥാലയത്തിന്റെ പരിസരത്ത് നിന്നാരംഭിച്ച് മാനന്തവാടി പട്ടണം ചുറ്റി ബാന്റ് മേളത്തിന്റെ അകമ്പടിയോടെ അരങ്ങേറിയ കരോൾ വേറിട്ട അനുഭവമായിരുന്നു. മിഠായികൾ പിൻ ചെയ്ത ആശംസാ കാർഡുകൾ വിതരണം ചെയ്തും യാത്രികരെ അനുഗ്രഹിച്ചും ക്രിസ്മസ് പപ്പയും കരോളിന് മാറ്റ് കൂട്ടി. ലൈബ്രറി പ്രസിഡണ്ട് വിനോദ് കുമാർ എസ് ജെ , വൈസ് പ്രസിഡണ്ട് നീതു വിൻസെൻറ് , കെ ഷബിത…

Read More

കടുവയുടെ ആക്രമണം; സർവ്വകക്ഷി യോഗം ചേർന്നു

കൽപ്പറ്റ : കടുവയുടെ ആക്രമണം; സർവ്വകക്ഷി യോഗം ചേർന്നുകടുവയുടെ ആക്രമണത്തിൽ മരോട്ടിപറമ്പിൽ പ്രജീഷ് കൊല്ലപ്പെട്ട സാഹചര്യവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ ഡോ.രേണു രാജ് സർവ്വകക്ഷി യോഗം വിളിച്ചു. വനത്തിൽ നിന്നും വന്യജീവികൾ ജനവാസ കേന്ദ്രങ്ങളിലേ ക്കിറങ്ങുന്ന സാഹചര്യങ്ങളെ കുറിച്ചും ക്ഷീര കർഷകർ ഉൾപ്പെടെയുള്ള ജനവിഭാഗങ്ങളെ സംരക്ഷിക്കേണ്ടതിനെക്കുറിച്ചും യോഗം ചർച്ച ചെയ്തു. പ്രജീഷിന്റെ മരണവുമായി ബന്ധപ്പെട്ട് സമഗ്രമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കണമെന്ന് എം എൽ എ ഐ സി ബാലകൃഷ്ണൻ യോഗത്തിൽ ആവശ്യപ്പെട്ടു. പ്രജീഷിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായത്തിന്…

Read More

ബലാത്സംഗ കേസ്:പ്രതിക്ക് 25 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

നാദാപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതിക്ക് 25 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. നാദാപുരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ അതിജീവിതയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ബലാല്‍സംഗം ചെയ്ത തൊണ്ടര്‍നാട് കോറോം സ്വദേശി മന്തോണി വീട്ടില്‍ അജ്‌നാസ് (22) എന്നയാളെയാണ് നാദാപുരം ഫസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി (പോക്‌സോ) ജഡ്ജി എം.ഷുഹൈബ് ശിക്ഷിച്ചത്. 2020 ഡിസംബര്‍ മാസം അര്‍ദ്ധരാത്രിയാണ് കേസിനാസ്പദമായ സംഭവം. നാദാപുരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 15 സാക്ഷികളെ…

Read More

മഠത്തുവയൽ – ബാലൻപടി റോഡ് ഉദ്ഘാടനം ചെയ്തു

 തരിയോട്: തരിയോട് ഗ്രാമപഞ്ചായത്ത് ചെന്നലോട് വാർഡിലെ മഠത്തുവയൽ ബാലൻപടി റോഡ് തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വാർഡ് വികസന സമിതി സെക്രട്ടറി കുര്യൻ പായിക്കാട്ട് അധ്യക്ഷത വഹിച്ചു. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയത്. പ്രദേശവാസികളായ ചന്ദ്രൻ മടത്തുവയൽ, പ്രക്സീ തോമസ്, നിഷ ബാലകൃഷ്ണൻ, എം.വി  വിശ്വന്ത്, എം.കെ ഉണ്ണി, എം ഗോപി, രാമൻ മടത്തുവയൽ, എം ബാലകൃഷ്ണൻ, വിജയൻ തുടങ്ങിയവർ സംസാരിച്ചു.

Read More

വയനാട് മെഡിക്കൽ കോളേജ് ഓപ്പൺ ലൈബ്രറിയിലേക്ക് പുസ്തകങ്ങളും കസേരകളും നൽകി ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം

മാനന്തവാടി: ഹയർസെക്കൻഡറി നാഷണൽ സർവ്വീസ് സ്കീം  മാനന്തവാടി ക്ലസ്റ്ററിന്റെ നേതൃത്വത്തിൽ  വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തയ്യാറാക്കിയ ഓപ്പൺ ലൈബ്രറിയിലേക്ക് 300  പുസ്തകങ്ങളും രോഗികളുടെ കൂട്ടിരിപ്പുകാർക്ക് 30  കസേരകളും നൽകി. എൻ എസ് എസ് വയനാട് ജില്ലാ കൺവീനർ കെ എസ്  ശ്യാൽ വയനാട് മെഡിക്കൽ കോളേജ് സൂപ്രണ്ട് വി പി രാജേഷ്, നഴ്സിംഗ് സൂപ്രണ്ട് ബിനിമോൾ തോമസ് എന്നിവർക്കാണ്  കസേരകളും പുസ്തകവും കൈമാറിയത്. എൻഎസ്എസ് മാനന്തവാടി ക്ലസ്റ്ററിലെ  സ്കൂളുകളായ ജി.വി.എച്ച്.എസ്.എസ്. മാനന്തവാടി, ജി.കെ.എം.എച്ച്. എസ്.എസ് കണിയാരം,…

Read More

നരഭോജി കടുവയെ തൃശൂര്‍ പൂത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റി.

ബത്തേരി : പൂതാടി പഞ്ചായത്തിലെ വാകേരി കൂടല്ലൂര്‍ കോളനിക്കവലയ്ക്കു സമീപം തോട്ടത്തില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ ഇന്നലെ കുടുങ്ങിയ നരഭോജി കടുവയെ തൃശൂര്‍ പൂത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റി. കുപ്പാടി പച്ചാടിയിലെ വന്യജീവി അഭയകേന്ദ്രത്തില്‍നിന്നു രാത്രി 12 ഓടെ പ്രത്യേക വാഹനത്തിലാണ് കടുവയെ തൃശൂരിനു കൊണ്ടുപോയത്. രാവിലെ എട്ടരയോടെയാണ് പൂത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ എത്തിച്ചത്. മുക്കിന് ഉള്‍പ്പെടെ പരിക്കുള്ള കടുവയ്ക്കു ചികിത്സ തുടങ്ങി. മറ്റൊരു കടുവയുമായുള്ള ഏറ്റുമുട്ടലില്‍ ഉണ്ടായതാണ് പരിക്കുകളെന്നാണ് വനസേനയുടെ അനുമാനം. ദേശീയ കടുവ…

Read More