ഹെൽത്തി എടവക’ യ്ക്കായി ആരോഗ്യ ഗ്രാമസഭ ചേർന്നു
എടവക: എടവക പഞ്ചായത്തിൽ ‘ഹെൽത്തി എടവക’ പദ്ധതിയുടെ ഭാഗമായി ആരോഗ്യ ഗ്രാമസഭ സംഘടിപ്പിച്ചു. ആരോഗ്യകരമായ ജീവിതം ഉറപ്പാക്കുകയും എല്ലാ പ്രായത്തിലുമുള്ള എല്ലാവർക്കും ക്ഷേമം ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് ‘ഹെൽത്തി എടവക’. വൈസ് പ്രസിഡണ്ട് ജംസീറ ശിഹാബിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഗ്രാമസഭ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി.പ്രദീപ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. 2024- 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എടവക പഞ്ചായത്ത് നടപ്പിലാക്കുന്ന സമഗ്ര ഹെൽത്ത് പ്ലാനിന്റെ രൂപരേഖ ‘ഹെൽത്ത് ആക്ഷൻ ബൈ പീപ്പിൾ’ സെക്രട്ടറി…
