ശുചീകരണ വാരാഘോഷം സംഘടിപ്പിച്ചു.

മാനന്തവാടി : മാനന്തവാടി മുൻസിപ്പാലിറ്റി 26-ാം ഡിവിഷൻ ഹെൽത്ത് സാനിറ്റേഷൻ ആൻഡ് ന്യൂട്രീഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ, ശുചീകരണ വാരാഘോഷം സംഘടിപ്പിച്ചു. മാനന്തവാടി കോൺവെന്റ് കുന്ന് കോളനിയിൽ ഡിവിഷൻ കൗൺസിലർ അരുൺ കുമാർ ബീ.ഡി ഉദ്ഘാടനം ചെയ്തു. വാർഡ് കൺവീനർ, ഡിവിഷനിലെ വാർഡ് ഹെൽത്ത് സാനിറ്റേഷൻ ആൻഡ് ന്യൂട്രീഷൻ കമ്മിറ്റി അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മ സേന അംഗങ്ങൾ, റസിഡൻഷ്യൽ അസോസിയേഷൻ അംഗങ്ങൾ, രാഷ്ട്രീയ സാമൂഹ്യ സന്നദ്ധ പ്രവർത്തകർ, അംഗൻവാടി വർക്കേഴ്സ് എന്നിവർ പങ്കാളികളായി.

Read More

ചലച്ചിത്രദിനം ആചരിച്ചു

പുൽപ്പള്ളി : ദേശീയ ചലച്ചിത്ര ദിനത്തോടനുബന്ധിച്ച് പുൽപ്പള്ളി പഴശ്ശിരാജ കോളേജിൽ സിനിമ പ്രദർശനവും മറ്റു മത്സര പരിപാടികൾ നടത്തുകയും, ജേർണലിസം വിദ്യാർത്ഥികൾ നിർമ്മിച്ച ഹ്രസ്വചിത്രം പ്രദർശിപ്പിക്കുകയും ചെയ്തു. ജേർണലിസം & മാസ്സ് കമ്മ്യൂണിക്കേഷൻ ഡിപാർട്ട്മെന്റ് എച്ച്ഒഡി ഡോ. ജോബിൻ ജോയ് ഉദ്ഘാടനം ചെയ്തു. ജേർണലിസം & മാസ്സ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥികൾ പരിപാടിക്ക് നേതൃത്വം നൽകി. അധ്യാപകരായ ഷോബിൻ മാത്യു, ലിൻസി ജോസഫ്, ജിബിൻ വർഗീസ്, ക്രിസ്റ്റീന ജോസഫ്, കെസിയ ജേക്കബ് എന്നിവർ സംസാരിച്ചു. ജേർണലിസം പി ജി…

Read More

റിസോഴ്സ് സെന്റര്‍ ഉദ്ഘാടനം ചെയ്തു.

ബത്തേരി : സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് റിസോഴ്സ് സെന്റര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അമ്പിളി സുധി അധ്യക്ഷത വഹിച്ചു .ജില്ലാ ഫെസിലിറ്റേറ്റര്‍ പി.ടി ബിജു റിസോഴ്സ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അനീഷ് ബി. നായര്‍, വികസന കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലത ശശി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ബീന വിജയന്‍, ഗ്ലാഡീസ് സ്‌കറിയ, പ്രസന്ന ശശീന്ദ്രന്‍, പി. കെ. സത്താര്‍,…

Read More

പൂർണ്ണ കമ്പ്യൂട്ടർവൽക്കണവുമായി വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രം

മാനന്തവാടി: വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ വഴിപാട് കൗണ്ടർ പൂർണ്ണമായും കമ്പ്യൂട്ടർ വൽക്കരിച്ചു. ഇന്ന് നടന്ന ചടങ്ങിൽ പാരമ്പര്യ ട്രസ്റ്റി ഏച്ചോം ഗോപി മുൻട്രസ്റ്റി ബോർഡ് അംഗവും ഉൽസവ ആഘോഷകമ്മിറ്റി മുൻ പ്രസിണ്ടന്റുമായ എൻ.കെ മൻമഥന് ആദ്യ രശീത് നൽകിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ ട്രസ്റ്റി ഫീറ്റ് പേഴ്സൺ പത്പനാഭൻ, എക്സ്ക്യൂട്ടീവ് ഓഫീസർ കെ.വി നാരായണൻ നമ്പൂതിരി. ക്ഷേത്ര ജീവനക്കാരായ സജ്ന, മോഹനൻ. രാകേഷ്, എന്നവരും ഭക്തജനങ്ങളും പങ്കെടുത്തു.

Read More

ബഹുജനസദസ്സ്; കല്‍പ്പറ്റയില്‍ സ്വാഗതസംഘം രൂപീകരിച്ചു

കൽപ്പറ്റ : മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ബഹുജന സദസ്സിന്റെ ഭാഗമായി കല്‍പ്പറ്റ മണ്ഡലത്തില്‍ സ്വാഗതസംഘം രൂപീകരിച്ചു. മുന്‍ എം.എല്‍.എയും സഹകരണ ബോര്‍ഡ് വൈസ് ചെയര്‍മാനുമായ സി.കെ ശശീന്ദ്രന്‍ ചെയര്‍മാനും ഡെപ്യൂട്ടി കളക്ടര്‍ കെ.അജീഷ് കണ്‍വീനറുമായിട്ടള്ള സ്വാഗത സംഘമാണ് രൂപീകരിച്ചത്. കല്‍പ്പറ്റ മണ്ഡലത്തിലെ ബഹുജന സദസ്സ് നവംബര്‍ 23 ന് നടക്കും. ബഹുജനസദസ്സില്‍ ജനപങ്കാളിത്തം ഉറപ്പാക്കും. പഞ്ചായത്ത് തലത്തിലും വാര്‍ഡ്തലത്തിലും സ്വാഗത സംഘങ്ങള്‍ രൂപീകരിക്കും. പഞ്ചായത്ത് തല കമ്മിറ്റികള്‍ ഒക്ടോബര്‍ 23നകം വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ചേരും….

Read More

ബാലവകാശ സംരക്ഷണം വകുപ്പുകളുടെ ഏകോപനം പ്രധാനം: ബാലാവകാശ കമ്മീഷന്‍

കൽപ്പറ്റ : ബാലാവകാശ സംരക്ഷണനത്തിന് ഇതര വകുപ്പുകളുടെ ഏകോപനം പ്രധാനപ്പെട്ടതാണെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി.മനോജ് കുമാര്‍ പറഞ്ഞു. കളകട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിവിധ വകുപ്പുകളുമായി ചേര്‍ന്നുള്ള ബാലാവകാശ സംരക്ഷണ പുരോഗതികള്‍ അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ വകുപ്പുകള്‍ക്കും ബാലാവകാശ സംരക്ഷണനത്തിന് നിര്‍ണ്ണായകമായ ചുമതലകളുണ്ട്. ഒരേപദ്ധതികള്‍ വിവിധ വകുപ്പുകള്‍ ആവിഷ്‌കരിക്കുമ്പോള്‍ പരസ്പര ധാരണ വേണം. ജില്ലാതലത്തിലും ബ്ലോക്ക് തലത്തിലും പദ്ധതികള്‍ തീരുമാനിക്കുമ്പോള്‍ എല്ലാ വകുപ്പുകളുടെയും കൂടിയാലോചനകള്‍ വേണം. ബാലസൗഹൃദ കേരളം എന്ന ലക്ഷ്യത്തിലേക്ക് ഇതു…

Read More

വിമൻ ഇന്ത്യ മൂവ്മെന്റ് പ്രതിഷേധ പ്രകടനം നടത്തി

പനമരം : ഗസയിലെ ആശുപത്രിക്ക് നേരെ ഇസ്രായേൽ നടത്തിയ നരനായാട്ടിൽ പ്രതിഷേധിച്ച് വിമൻ ഇന്ത്യ മൂവ്മെന്റ് വയനാട് ജില്ലാ കമ്മിറ്റി പനമരത്ത് പ്രതിഷേധ പ്രകടനം നടത്തി. സ്ത്രീകളും കുട്ടികളുമടക്കം 500ലേറെ പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ജില്ലാ പ്രസിഡന്റ് ജംഷീദ, ജനറൽ സെക്രട്ടറി നുഫൈസ റസാഖ്, വൈസ് പ്രസിഡന്റ് മൈമൂന നാസർ, സെക്രട്ടറി മുബീന, സൽമ അഷ്‌റഫ്‌ തുടങ്ങിയവർ നേതൃത്വം നൽകി.

Read More

എന്റെ വാര്‍ഡ് നൂറില്‍ നൂറ്; മീനങ്ങാടിക്ക് നേട്ടം

മീനങ്ങാടി : നവകേരളം പദ്ധതിയില്‍ ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന എന്റെ വാര്‍ഡ് നൂറില്‍ നൂറ് ക്യാമ്പെയിനില്‍ മികച്ച നേട്ടം കൈവരിച്ച മീനങ്ങാടി ഗ്രാമപഞ്ചായത്ത് ടീമിനെ ഹരിതകേരളം മിഷന്‍ ആദരിച്ചു. ക്യാമ്പയിനിന്റെ ഭാഗമായി 12 വാര്‍ഡുകളില്‍ 100 ശതമാനം യൂസര്‍ ഫീയും 100 ശതമാനം വാതില്‍പ്പടി ശേഖരണവും പൂര്‍ത്തീകരിച്ചു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ഇ വിനയന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വാസുദേവന്‍…

Read More

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്കായി പരിശീലനം നടത്തി

കൽപ്പറ്റ : തദ്ദേശ സ്വയം ഭരണ വകുപ്പിന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്കായി പരിശീലനം നടത്തി. ജില്ലാതലപരിശീലനം തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബെന്നി ജോസഫ് ഉദ്ഘാടനം ചെയ്തു. ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. അനുപമ അധ്യക്ഷത വഹിച്ചു. മാലിന്യ മുക്തം നവകേരളം ക്യാമ്പെയിനിന്റെ രണ്ടാം ഘട്ടത്തിനോടനുബന്ധിച്ച് തദ്ദേശ സ്ഥാപനതലത്തില്‍ നടത്താനുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍, അശാസ്ത്രീയമായ മാലിന്യ സംസ്‌കരണത്തിനെതിരെയുള്ള എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍, ഹരിത കര്‍മ്മ സേനയെ ഊര്‍ജ്ജിതപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍, മാലിന്യ സംസ്‌കരണ രംഗത്തെ…

Read More

കുരങ്ങ് പനി പ്രതിരോധം ഊര്‍ജ്ജിതമാക്കും വനാതിര്‍ത്തിയിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണം

കൽപ്പറ്റ : കുരങ്ങ് പനിക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഊര്‍ജ്ജിതമാക്കാന്‍ ജില്ലാ കളക്ടര്‍ രേണുരാജിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. വനത്തിനുള്ളിലും വനത്തിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളിലും കുരങ്ങുകള്‍ ചത്ത് കിടക്കുന്നത് കണ്ടാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും യോഗത്തില്‍ ചര്‍ച്ചചെയ്തു. എല്ലാ പഞ്ചായത്തുകളും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണം. കുരങ്ങ് പനിക്കെതിരെയുള്ള ബോധവത്ക്കരണ ലഘുലേഖകള്‍, പോസ്റ്ററുകള്‍ എന്നിവ അതത് പഞ്ചായത്തുകളുടെ സമൂഹ മാധ്യമങ്ങള്‍ വഴിയും അല്ലാതെയും ജനങ്ങളിലേക്കെത്തിക്കണം. വനവുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്നവരും വനത്തില്‍ പോകുന്നവരും പ്രത്യേക…

Read More