ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം അവലോകന യോഗം ചേര്‍ന്നു
ജില്ലാ സാക്ഷരത മിഷന്‍ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി പ്രേരക്മാരുടെയും റിസോഴ്സ് പേഴ്സണ്‍മാരുടെയും അവലോകന യോഗവും വായന ദിനാചരണവും നടത്തി. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. വായന പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ നിരക്ഷരരെ കണ്ടെത്താനുള്ള സര്‍വ്വെ ജൂലൈ 7 ന് പൂര്‍ത്തീകരിക്കും. മൂന്നാംഘട്ട മികവുത്സവത്തില്‍ 6000 പേര്‍ക്ക് സാക്ഷരത സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. പത്ത് പഠിതാക്കള്‍ക്ക് ഒരു…
