മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; ആദ്യ ദിനത്തില്‍ 107 ആളുകളെ ജില്ലാ കളക്ടര്‍ നേരില്‍ കണ്ടു

കൽപ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ ടൗണ്‍ഷിപ്പിലേക്കുള്ള ആദ്യഘട്ട ഗുണഭോക്തൃ പട്ടികയിലെ 107 ആളുകളെ നേരില്‍ കണ്ടു. ആദ്യ ദിനത്തില്‍ 125 ഗുണഭോക്താക്കള്‍ക്കാണ് ജില്ലാ ദുരന്ത നിവാരണ വിഭാഗം ചെയര്‍പേഴ്‌സണ്‍ കത്ത് നല്‍കിയത്. 107 പേരാണ് കളക്ടറേറ്റില്‍ എത്തിയത്. ഇതില്‍ 12 പേര്‍ വീടിനായി സമ്മതപത്രം നല്‍കി. ഒരാള്‍ സാമ്പത്തിക സഹായത്തിന് സമ്മതപത്രം നല്‍കി. ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിനായി കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ കണ്ടെത്തിയ 64 ഹെക്ടര്‍ സ്ഥലത്ത് നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പില്‍ 1000 ചതുരശ്ര അടിയുള്ള വാസഗൃഹം, അല്ലാത്തവര്‍ക്ക് 15 ലക്ഷം…

Read More

ഉന്നതിയിൽ 24 വീടുകൾ; അവിടേക്കുള്ള വൈദ്യുതി കാറ്റിൽ നിന്നും സൂര്യനിൽ നിന്നും

ഉന്നതിയിൽ 24 വീടുകൾ; അവിടേക്കുള്ള വൈദ്യുതി കാറ്റിൽ നിന്നും സൂര്യനിൽ നിന്നും -മാതൃകയായി വയനാട് മൂന്നാനക്കുഴിയിലെ സബർമതി നഗർ   ഭവന സമൂച്ചയത്തിനൊപ്പം സൂര്യനിൽ നിന്നും കാറ്റിൽ നിന്നുമുള്ള ഊർജ്ജോൽപ്പാദനവും സാധ്യമാക്കി സംസ്ഥാനത്തിന് തന്നെ പുത്തൻ മാതൃകയാവുകയാണ് വയനാട് മീനങ്ങാടി മൂന്നാനക്കുഴിയിലെ സബർമതി നഗർ (ഉന്നതി).   ലൈഫ് മിഷൻ പദ്ധതിയിൽ പട്ടികവർഗ വിഭാഗത്തിനായി സബർമതി നഗറിൽ നിർമിച്ച 24 വീടുകളടങ്ങിയ ഭവന സമുച്ചയത്തിനൊപ്പമാണ് സൗരോർജജവും കാറ്റാടിപാടവും പ്രയോജനപ്പെടുത്തുന്നത്.   വീട് നിർമിക്കുക എന്നതിന് ഉപരിയായി പകൽ…

Read More

ക്ലെയിം തുകയുടെ വിതരണവും; മില്‍മയുടെ വിവാഹ സമ്മാന വിതരണവും നടത്തി

പുല്‍പള്ളി: മില്‍മയുടെയും സീതാമൗണ്ട് ക്ഷീരസംഘത്തിന്റേയും നേതൃത്വത്തില്‍ നടപ്പിലാക്കിയ കാലാവസ്ഥ ഇന്‍ഷൂറന്‍സ് പദ്ധതി പ്രകാരം സംഘത്തിലെ 162 കര്‍ഷകരുടെ 200 പശുക്കള്‍ക്ക് ഒരു പശുവിന് 400 രൂപ പ്രകാരം ലഭിച്ച ക്ലെയിം തുകയുടെ വിതരണവും മില്‍മയുടെ വിവാഹ സമ്മാന വിതരണവും ക്ഷീര സംഘം ഹാളില്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. വിവിഹ സമ്മാന വിതരണം മില്‍മ വയനാട് ജില്ലാ…

Read More

    കുടുംബശ്രീ വിഷു ചന്തകൾ ആരംഭിച്ചു

    കൽപ്പറ്റ: മലയാളിക്ക് വിഷുക്കണിയും വിഷു സദ്യയുമൊരുക്കാൻ ഗുണമേന്മയുള്ള കാർഷികോൽപ്പന്നങ്ങളുമായി ഇക്കുറിയും കുടുംബശ്രീയുടെ വിഷുച്ചന്തകൾ ഒരുങ്ങി. മിതമായ വിലയിൽ വിഷരഹിത പച്ചക്കറികളും മറ്റ് ഭക്ഷ്യോൽപ്പന്നങ്ങളും ലഭ്യമാക്കുകയാണ് ലക്ഷ്യം. ജില്ലാ തലത്തിൽ 10ന് വിഷുച്ചന്തകൾ ആരംഭിച്ചു. ജില്ലാതലത്തിൽ അഞ്ചു ദിവസവും സിഡിഎസുതലത്തിൽ മൂന്നു ദിവസവും ചന്തകൾ ഉണ്ടാകും. കുടുംബശ്രീയുടെ കീഴിലെ വനിതാ കർഷക സംഘങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ജൈവ പച്ചക്കറികൾ,ചിരട്ട മുള ഉൽപന്നങ്ങൾ,പലഹാരങ്ങൾ,സൂക്ഷ്മസംരംഭകർ ഉൽപ്പാദിപ്പിക്കുന്ന വിവിധ ധാന്യപ്പൊടികൾ, കറിപ്പൊടികൾ, ചമ്മന്തിപ്പൊടികൾ, അച്ചാറുകൾ,ചിപ്സ്,ശർക്കരവരട്ടി, എന്നിവയും ലഭിക്കും.

    Read More

    നൂല്‍പുഴ കുടുംബാരോഗ്യ കേന്ദ്രത്തിനുള്ള മൊബൈല്‍ ഡിസ്‌പെന്‍സറി വാഹനം കൈമാറി.

      ബത്തേരി: നൂല്‍പുഴ കുടുംബാരോഗ്യ കേന്ദ്രത്തിനു എം.പി. യുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്നു ലഭ്യമാക്കിയ മൊബൈല്‍ ഡിസ്‌പെന്‍സറി വാഹനവും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എം.പി.യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച റോബോട്ടിക് ഫിസിയോ തെറാപ്പി ഉപകരണങ്ങളുടെ ഉദ്ഘാടനവും പ്രിയങ്ക ഗാന്ധി എം.പി. നിര്‍വഹിച്ചു. മൊബൈല്‍ ഡിസ്‌പെന്‍സറി വാഹനത്തിനായി എം.പി.യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 18 ലക്ഷം രൂപയാണ് വകയിരുത്തിയത്. മെഡിക്കൽ ഓഫിസർ ദാഹർ മുഹമ്മദ്‌ താക്കോൽ ഏറ്റുവാങ്ങി. ഇതോടെ വീടുകളിലെത്തിയുള്ള ഫിസിയോതെറാപ്പി…

    Read More

    ഭരണഘടനാ വിരുദ്ധമായ വഖ്ഫ് ഭേദഗതിബിൽ പിൻവലിക്കും വരെ പോരാട്ടം തുടരും – അലി ഐനിക്കൽ

    മാനന്തവാടി: ഭരണഘടനാ വിരുദ്ധമായ വഖ്ഫ് ഭേദഗതിബിൽ പിൻവലിക്കും വരെ പോരാട്ടം തുടരുമെന്ന് എസ്ഡിപിഐ മാനന്തവാടി മണ്ഡലം വൈസ് പ്രസിഡന്റ് അലി ഐനിക്കൽ. മണ്ഡലം കമ്മിറ്റിക്ക് കീഴിൽ നടത്തിയ വഖഫ് ഭേദഗതി ബിൽ കത്തിക്കൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക നന്മയ്ക്ക് ഉപയോഗപ്പെടുത്തേണ്ട സ്വത്തുവകകള്‍ നിയമത്തിന്റെ പഴുതുപയോഗിച്ച് കവര്‍ച്ച ചെയ്യുന്നതിനുള്ള ഗൂഢതന്ത്രമാണ് പുതിയ നിയമഭേദഗതിക്കു പിന്നില്‍. രാജ്യത്തിന്റെ മഹത്തായ ഭരണഘടന പൗരന്മാര്‍ക്ക് ഉറപ്പു നല്‍കുന്ന അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും കവര്‍ന്നെടുക്കുകയാണ് സംഘപരിവാര ഭരണകൂടം. ഇതിനെതിരേ ഭരണഘടന ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുതന്നെ ശക്തമായ…

    Read More

    കടന്നൽ കുത്തേറ്റ് മരിച്ച ജോയി പോളിന് നാടിന്റെ യാത്രാമൊഴി.

    കാവും മന്ദം: കഴിഞ്ഞദിവസം തോട്ടത്തിൽ തേങ്ങ പറിക്കുന്നതിനിടെ കടന്നൽ കുത്തേറ്റ് മരിച്ച കർഷകന് നാടിൻ്റെ യാത്രാമൊഴി. തരിയോട് എട്ടാംമൈൽ ചെറുമലയിൽ ജോയി പോളിനാണ് ജന്മനാട് വിട നൽകിയത്. തിങ്കളാഴ്ച രാവിലെ വീട്ടുവളപ്പിലെ തോട്ടത്തിലെ തേങ്ങ പറിക്കുന്നതിനിടയാണ് ജോയിക്ക് കടന്നൽ കുത്തിയത്. ഉടൻ തന്നെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി രാത്രിയോടെ മരണം സംഭവിച്ചു. കൂട്ടമായി ആക്രമിച്ചതാണ് മരണകാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർത്തിനുശേഷം വീട്ടിലെത്തിച്ച മൃതദേഹത്തിൽ അർപ്പിക്കാൻ നാടിൻറെ നാനാഭാഗത്തുനിന്നും…

    Read More

    അറസ്റ്റുകൾ കൊണ്ട് പാർട്ടിയെ തകർക്കാമെന്നത് സംഘപരിവാർ വ്യാമോഹം മാത്രം – ടി. നാസർ

    തലപ്പുഴ: പാർട്ടിയുടെ പ്രഥമ അധ്യക്ഷനെയും, നിലവിലെ അധ്യക്ഷനെയുമടക്കം കള്ളക്കേസ് ചുമത്തി ജയിലടച്ചാൽ പാർട്ടിയെ പൂട്ടികെട്ടാമെന്നത് സംഘപരിവാറിന്റെ വ്യാമോഹം മാത്രമാണെന്നും, എല്ലാവിധ പ്രതിസന്ധികളെയും അഭിമുഖീകരിക്കാൻ പാർട്ടി സന്നദ്ധമാണെന്നും എസ്‌ഡിപിഐ സംസ്ഥാന പ്രവർത്തക സമിതിയംഗം ടി.നാസർ. തവിഞ്ഞാൽ പഞ്ചായത്ത് കമ്മിറ്റി കാപ്പിക്കളത്തു സംഘടിപ്പിച്ച പ്രവർത്തക കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘപരിവാർ സൃഷ്ടിക്കുന്ന പൊതുബോധത്തിന് അടിമപ്പെടാൻ സോഷ്യൽ ഡമോക്രാറ്റുകൾ തയ്യാറല്ലെന്നും ന്യൂന പക്ഷങ്ങൾക്ക് നേരെ അവർ നടത്തുന്ന അതിക്രമങ്ങളെ അവസാന സോഷ്യൽ ഡമോക്രാറ്റും മണ്ണോടു ചേരുന്നത് വരെ എതിർക്കുമെന്നും…

    Read More

      സ്ത്രീ ശാക്തീകരണ രംഗത്ത് സംസ്ഥാനം നല്‍കിയ ഉത്തമ മാതൃകയാണ് കുടുംബശ്രീ: മന്ത്രി ഒ.ആര്‍ കേളു

      സ്ത്രീ ശാക്തീകരണ രംഗത്ത് സംസ്ഥാനം നല്‍കിയ ഉത്തമ മാതൃകയാണ് കുടുംബശ്രീയെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ പണിയ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ മൈക്രോപ്ലാന്‍ പുസ്തക പ്രകാശനവും ധനസഹായ വിതരണവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പിന്നാക്ക സമൂഹങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതി ലക്ഷ്യമാക്കി സര്‍ക്കാരും കുടുംബശ്രീ മിഷനും വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതായും അവ ഉപയോഗിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. കുടുംബശ്രീ മുഖേന തിരഞ്ഞെടുക്കപ്പെട്ട മീനങ്ങാടി, മുട്ടില്‍, പനമരം ഗ്രാമപഞ്ചായത്തുകളിലെഗുണഭോക്താകള്‍ക്കുള്ള ധനസഹായ…

      Read More