ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.

പുല്‍പ്പള്ളി: വേലിയമ്പം ഗേള്‍സ് പ്രീ മെട്രിക് ഹോസ്റ്റലില്‍ വിമുക്തി മിഷന്റെ സഹകരണത്തോടെ ബോധവത്കരണം സംഘടിപ്പിച്ചു. കുട്ടികളില്‍ മാനസികാരോഗ്യവും ആത്മവിശ്വാസവും വളര്‍ത്തുക, തെറ്റായ പ്രവണതകളില്‍നിന്ന് സ്വയം സുരക്ഷിതരാകാന്‍ പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളോടെയായിരുന്നു പരിപാടി. താലൂക്ക് ലീഗല്‍ സര്‍വീസസ് അഥോറിറ്റി പിഎല്‍വി ചിഞ്ചു മനോഹരന്‍ അധ്യക്ഷത വഹിച്ചു. ഹോസ്റ്റല്‍ വാച്ച് വുമണ്‍ സി.സി. ദിവ്യ, വിദ്യാര്‍ഥികളായ വി. കവിത, പി.ജെ. അര്‍ച്ചന, കെ. നന്ദന എന്നിവര്‍ പ്രസംഗിച്ചു. വിമുക്തി മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എന്‍.സി. സജിത്ത്കുമാര്‍ ക്ലാസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *