ലഹരിക്കെതിരെ ബൈക്ക് റാലി: വെള്ളമുണ്ട ഡിവിഷൻ സ്വീകരണം നൽകി

അഞ്ചാംമൈൽ: മാനന്തവാടി ജനമൈത്രി എക്സൈസ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ മാനന്തവാടി താലൂക്കിൽ സംഘടിപ്പിച്ച ലഹരിക്കെതിരെയുള്ള ബൈക്ക് റാലിക്ക് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തിൽ കെല്ലൂരിൽ സ്വീകരണം നൽകി. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. സി.ഐ സനിൽ എസ് അധ്യക്ഷത വഹിച്ചു. പി. വിജേഷ് കുമാർ, ഷമീം വെട്ടൻ, സലീം കേളോത്ത് തുടങ്ങിയവർ സംസാരിച്ചു.

Read More

വെള്ള, നീല റേഷൻ കാര്‍ഡുകള്‍ പിങ്ക് കാര്‍ഡ് ആക്കാൻ ജൂണ്‍ 15 വരെ സമയം

തിരുവനന്തപുരം: പൊതുവിഭാഗം റേഷൻ കാർഡുകള്‍ (വെള്ള, നീല) പി.എച്ച്‌.എച്ച്‌ വിഭാഗത്തിലേക്ക് (പിങ്ക് കാർഡ്) തരം മാറ്റുന്നതിന് ജൂണ്‍ 15 വരെ അപേക്ഷ സമർപ്പിക്കാം. ഓണ്‍ലൈനായാണ് അപേക്ഷ നല്‍കുന്നത്. അർഹരായ കാർഡുടമകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം അംഗീകൃത അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിൻ പോർട്ടല്‍ (ecitizen.civilsupplieskerala.gov.in) വഴി ലോഗിൻ ചെയ്‌ത് അപേക്ഷ സമർപ്പിക്കണം. റേഷൻ കാർഡിലെ ഏതെങ്കിലും അംഗം സർക്കാർ അല്ലെങ്കില്‍ പൊതുമേഖലാ ജീവനക്കാരൻ, ആദായ നികുതിദായകൻ, സർവീസ് പെൻഷണർ, 1000ത്തില്‍ കൂടുതല്‍ ചതുരശ്രയടിയുള്ള വീടിന്‍റെ ഉടമ,…

Read More

കേരളോത്സവം; ജില്ലാതല മത്സരങ്ങള്‍ നവംബര്‍ 11മുതല്‍ തുടങ്ങും

കൽപ്പറ്റ : തദ്ദേശ വകുപ്പിന്റെ പിന്തുണയോടെ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് നടത്തുന്ന കേരളോത്സവത്തിന്റെ ജില്ലാതല കലാകായിക മത്സരങ്ങള്‍ നവംബര്‍ 11 മുതല്‍ തുടങ്ങും. കേരളോത്സവം ജനകീയ പങ്കാളിത്തത്തോടെ നടത്താന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന സംഘാക സമിതി രൂപീകരണ യോഗത്തില്‍ തീരുമാനിച്ചു. കലാകായിക മത്സരങ്ങളിലും സംഘാടനത്തിലും യുവാക്കളുടെ പിന്തുണയുണ്ടാകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഭ്യര്‍ത്ഥിച്ചു. പഞ്ചായത്ത്തല മത്സരങ്ങളില്‍ യോഗ്യത നേടിയവര്‍ക്ക് ബ്ലോക്ക്തലത്തിലും ബ്ലോക്ക് തലത്തില്‍ യോഗ്യത നേടിയവര്‍ക്ക് ജില്ലാതല…

Read More

    പാമ്പുകടിയേറ്റാൽ കനിവ് 108ലേക്ക് വിളിക്കാം! പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും; ആൻ്റി വെനമുള്ള ആശുപത്രിയുടെ പട്ടിക കൈമാറി ആരോഗ്യവകുപ്പ്

    പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്‌നേക്ക് വെനമുള്ള ആശുപത്രികളില്‍ കൃത്യമായി എത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കനിവ് 108 ആംബുലന്‍സിലുള്ള പരിചയ സമ്പന്നരായ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ വഴി പ്രഥമ ശുശ്രൂഷയും നിരീക്ഷണവും ഉറപ്പാക്കാനാകും. പാമ്പുകടിയേറ്റാല്‍ സമയോചിതമായ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും നല്‍കിയാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നതാണ്. അതിനാല്‍ ആന്റിവെനം ലഭ്യമല്ലാത്ത ആശുപത്രികളില്‍ പോയി സമയം കളയരുതെന്ന് മന്ത്രി പറഞ്ഞു.   നിലവില്‍ 146 ആശുപത്രികളില്‍ ആന്റിവെനം ലഭ്യമാണ്. ചില…

    Read More

      വയനാട് തുരങ്കപാത: പാറ തുരക്കൽ വെള്ളിയാഴ്ച തുടങ്ങും, ഫസ്റ്റ് ബ്ലാസ്റ്റിങ് മുഖ്യമന്ത്രി സ്വിച്ച് ഓൺ ചെയ്യും

      സംസ്ഥാനത്തിൻ്റെ സ്വപ്‌നപദ്ധതിയായ ആനക്കാംപൊയിൽ–കളളാടി-മേപ്പാടി തുരങ്കപാത നിർമാണത്തിലെ സുപ്രധാന ചുവടുവയ്പ്‌പായ പാറ തുരക്കൽ വെള്ളിയാഴ്ച തുടങ്ങും. പകൽ 11ന് ആനക്കാംപൊയിൽ മറിപ്പുഴ പദ്ധതി പ്രദേശത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യ ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്യും.   വയനാട് കള്ളാടി ഭാഗത്ത് മണ്ണ് കൂടുതൽ നീക്കാനുള്ളതിനാൽ അവിടെ തുരക്കൽ പിന്നീടാകും. ആദ്യം മറിപ്പുഴ സ്വർഗംകുന്ന് ഭാഗത്താണ് തുരക്കുന്നത്. ആസ്ട്രേലിയൻ സാങ്കേതികവിദ്യയിൽ കട്ട് ആൻഡ് കവർ രീതിയിലാണ് തുരക്കുക. കൃത്യമായ അളവിലും ആഴത്തിലും റോക്ക് ഡ്രിൽ ബൂമറുകൾ ഉപയോഗിച്ചാണിത്. പാറ…

      Read More

        ഇരുളം ഓർക്കടവിൽ കാട്ടാന വീടിന് മുകളിലേക്ക് തെങ്ങ് മറിച്ചിട്ടു; വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴക്ക്

        ഇരുളം: കാട്ടാന വീടിന് മുകളിലേക്ക് തെങ്ങ് മറിച്ചിട്ടു. വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴക്ക്. ഇരുളം ഓർക്കടവ് ചാരുപറമ്പിൽ സുരേന്ദ്രൻ്റെ വീടിനാണ് നാശനഷ്ടങ്ങളുണ്ടായത്. ഇന്നലെ രാത്രി രണ്ടു മണിയോടെയാണ് സംഭവം. രാത്രി ഒരു മണിയോടെ തന്നെ പ്രദേശത്ത് കാട്ടാനയുടെ സാന്നിധ്യമുണ്ടായിരുന്നു. വീടിന് സമീപത്തെ കൃഷിയിടത്തിൽ നാശനഷ്ടങ്ങളുണ്ടാക്കിയ കാട്ടാന രണ്ടു മണിയോടെ തെങ്ങ് വീടിന് മുകളിലേക്ക് മറിച്ചിടുകയായിരുന്നു. ഈ സമയത്ത് സുരേന്ദ്രൻ്റ മകൻ ശ്യാം , ഭാര്യ സൗമ്യ, മകൾ ഋതുപർണിക എന്നിവരായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഇവർ കിടന്നിരുന്ന മുറിയുടെ മുകളിലേക്കാണ് ആന…

        Read More

          ജില്ലയിലെ കാംപസുകളിൽ വർധിച്ചുവരുന്ന വിദ്യാർത്ഥി ആക്രമണങ്ങൾ ആശങ്കാജനകം; കർശന നടപടി വേണം: യങ് ഡെമോക്രാറ്റ്സ്

          കൽപ്പറ്റ: ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിങ്ങിന്റെയും വിദ്യാർത്ഥികൾക്കെതിരായ അക്രമത്തിന്റെയും സംഭവങ്ങൾ ആവർത്തിക്കുന്നത് ആശങ്കാജനകമാണെന്നും കർശന നടപടി സ്വീകരിക്കണമെന്നും യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി. ഏറ്റവും ഒടുവിൽ കൽപ്പറ്റ മുണ്ടേരി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയെ പ്ലസ് ടു വിദ്യാർത്ഥികൾ സംഘം ചേർന്ന് ക്രൂരമായി മർദിച്ചെന്ന പരാതി ഗൗരവമായി കാണണം. മർദനത്തിൽ വിദ്യാർത്ഥിയുടെ കണ്ണിനും തലയ്ക്കും പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മാനന്തവാടി ദ്വാരക പോളിടെക്നിക്കിൽ ഒന്നാം വർഷ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മർദിച്ച…

          Read More

          രാഹുല്‍ മാങ്കൂട്ടം എംഎല്‍എ സ്ഥാനം രാജിവെക്കണം: രാഷ്ട്രീയ യുവജനതാദള്‍

          കല്‍പ്പറ്റ: യുവതികളുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുകളും തെളിവുകളും പുറത്തുവന്ന സാഹചര്യത്തില്‍ രാഹുല്‍ മാങ്കൂട്ടം എംഎല്‍എ സ്ഥാനം രാജ്യവെക്കാന്‍ തയ്യാറാവണമെന്ന് രാഷ്ട്രീയ യുവജനതാദള്‍ ആവശ്യപ്പെട്ടു.പ്രതിഷേധ പ്രകടനത്തിനും രാഹുല്‍ മാങ്കൂട്ടത്തിന്റെ കോലം കത്തിക്കലിനും ആര്‍ വൈ ജെ ഡി ജില്ലാ പ്രസിഡണ്ട് പി പി ഷൈജല്‍, സംസ്ഥാന സെക്രട്ടറി അജ്മല്‍ സാജിദ്, കല്‍പ്പറ്റ നിയോജകമണ്ഡലം പ്രസിഡണ്ട് ഷൈജല്‍ കൈപ്പങ്ങല്‍, നിസാര്‍ പള്ളിമുക്ക്, സീപി റഹീസ്, ഷാജി കുന്നംപറ്റ ,നിശാല്‍ സി, പ്രതീഷ് ചുളുക്ക, നിജില്‍ വെള്ളയങ്കര, റസല്‍ കുണ്ടുകുളം, ഹാറൂണ്‍…

          Read More

            സ്വതന്ത്ര കർഷക സംഘം കൺവെൻഷൻ സംഘടിപ്പിച്ചു

            മാനന്തവാടി: കാർഷിക മേഖലയിൽ മഴക്കെടുതിയിലുണ്ടായ നാശ നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം വിതരണം വൈകരുതെന്ന് സ്വതന്ത്ര കർഷക സംഘം മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. വിള ഇൻഷ്വർ ചെയ്ത കർഷകർക്ക് ആനുകൂല്യം വിതരണം ചെയ്യുക, നെല്ല് സംഭരണവില കർഷകർക്ക് എത്രയും വേഗം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രസിഡന്റ് മായൻ മുതിര യുടെ അദ്ധ്യ ക്ഷതയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു.ഈ മാസം പതിനാലിനു കർഷക സംഘം നടത്തുന്ന കളക്ടറെറ്റ് മാർച്ച് വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു. യോഗം നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്…

            Read More

              കുടുംബശ്രീ പുനർജ്വാല ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

              കൽപ്പറ്റ: കുടുംബശ്രീ മിഷൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പുനർജ്വാല പദ്ധതിയുടെ ഭാഗമായി സിഡിഎസ് ചെയർപേഴ്സൺമാർക്കും ഉപജീവന ഉപസമിതി കൺവീനർമാർക്കും ഏകദിന പരിശീലനം നൽകി. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ കെ.പി ജയചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. നിലവിൽ പ്രവർത്തിച്ചുവരുന്ന സൂക്ഷ്മ സംരംഭങ്ങളെ സമഗ്രമായി അവലോകനം ചെയ്ത്, പ്രവർത്തന ക്ഷമത കുറഞ്ഞതും, ഉപജീവന നിലവാരത്തിൽ മാത്രം തുടരുന്നതുമായ സംരംഭങ്ങളെ പുനരുജ്ജീവിപ്പിക്കാനും, വളർച്ചസാധ്യതയുള്ള സംരംഭങ്ങളെ വിപുലീകരിച്ച് ഉയർന്ന വരുമാനത്തിലേക്ക് നയിക്കുകയും മികച്ച പ്രകടനം കാഴ്ചവെക്കുന്ന സംരംഭങ്ങളെ മാതൃക വളർച്ചാധിഷ്ഠിത ബിസിനസ് സംരംഭങ്ങളായി ഉയർത്തുകയും…

              Read More