പുൽപ്പള്ളി : കേരള കോൺഗ്രസ്സ് (ബി) വയനാട് ജില്ലാ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അനിൽ വള്ളുവക്കണ്ടിക്ക് ജില്ലാ നേതൃയോഗം സ്വീകരണം നൽകി. സംസ്ഥാന സെക്രട്ടറി കെ ഭഗീരഥൻ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ ആർ ജയരാജ് അദ്ധ്യക്ഷം വഹിച്ചു. പുൽപ്പള്ളി പഞ്ചായത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപെഴ്സൺ ഷൈജ മഹേഷ്ദാമോദരൻ മാസ്റ്റർ, വിജയൻ പാലക്കുഴി, കെ ജെ അരുൺ, ടി കെ വിശ്വംഭരൻ, സി.ആർ.പ്രദീപ് തുടങ്ങിയവർ സംസാരിച്ചു.
അനിൽ വള്ളുവക്കണ്ടിക്ക് ജില്ലാ നേതൃയോഗം സ്വീകരണം നൽകി.
