അതിജീവനത്തിന്റെ കാഹളം മുഴക്കി വയനാട് ഉത്സവിന് തിരിതെളിഞ്ഞു
കൽപ്പറ്റ : അതിജീവനത്തിന്റെ കാഹളം മുഴക്കി വയനാട് ഉത്സവിന് തിരിതെളിഞ്ഞു. എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ ജില്ലാ കളക്ടര്‍ ഡി. ആര്‍. മേഘശ്രീ വയനാട് മഹോത്സവത്തിന് തിരിതെളിയിച്ചു. ഇനി ഒന്നരയാഴ്ച വയനാടിന് വൈവിധ്യമാര്‍ന്ന കലാവിരുന്നിന്റെ നാളുകളാണ്. ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ശേഷം തകര്‍ന്ന വയനാടിന്റെ വിനോദ സഞ്ചാര മേഖലയെ പൂര്‍വ്വാധികം ഊര്‍ജ്ജിതമായി തിരിച്ചു കൊണ്ടുവരിക എന്നതാണ് ലക്ഷ്യം. സഞ്ചാരികളെ വരൂ വയനാട് സുരക്ഷിതമാണ് എന്ന സന്ദേശത്തിന് പിന്നാലെയാണ് വയനാട് ഉത്സവ് എന്ന പേരില്‍ വയനാട് ഫെസ്റ്റ് നടത്തുന്നത്….
