സിപിഐ നേതാവ് പി എസ് വിശ്വംഭരന്‍ അന്തരിച്ചു
പുല്‍പ്പളളി: വയനാട്ടിലെ മുതിര്‍ന്ന സിപിഐ നേതാവ് പി എസ് വിശ്വംഭരന്‍ (68) അന്തരിച്ചു. 1977 പാര്‍ട്ടി അംഗമായ അദ്ദേഹം വര്‍ഗ ബഹുജന സംഘടനകളുടെ നേതൃനിരയില്‍ സജീവമായിരുന്നു. എഐവൈഎഫ് താലൂക്ക് സെക്രട്ടറി, ജില്ലാ സെക്രട്ടറി, കിസാന്‍ സഭ ജില്ലാ സെക്രട്ടറി, സംസ്ഥാന എക്സിക്യുട്ടീവ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. തുടര്‍ന്ന് സിപിഐ മാനന്തവാടി മണ്ഡലം സെക്രട്ടറി, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയുമായി. അസുഖ ബാധിതനായതിനെ തുടര്‍ന്ന് സജീവ സംഘടനാ പ്രവര്‍ത്തനത്തില്‍ നിന്ന് മാറി നില്‍ക്കുകയായരുന്നു. 2000-2005 വരെ പുല്‍പ്പളളി ഗ്രാമ…
