ഗുണ്ടൽപേട്ടയ്ക്കടുത്തു ബേഗൂരിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം വയനാട് സ്വദേശികളായ രണ്ട് പേർ മരിച്ചു  

    ഗുണ്ടൽപേട്ട: കർണാടക ബേഗൂരിൽ മലയാളികൾ സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് രണ്ട് പേർ മരണപ്പെട്ടു. വയനാട് കമ്പളക്കാട് സ്വദേശികളായ കുടുംബം സഞ്ചരിച്ച സ്വിഫ്റ്റ് കാറിൽ ടോറസ് ലോറി ഇടിച്ചാണ് അപകടം. കമ്പളക്കാട് കരിഞ്ചേരി അബ്ദുൽ ബഷീർ (54) സഹോദരിയുടെ മകന്റെ ഭാര്യ ജഫീറ(28)എന്നിവരാണ് മരണപെട്ടത്.സഹായത്രികരായ ബഷീറിന്റെ സഹോദരിയുടെ മകനും മരണപെട്ട ജഫീറെയുടെ ഭർത്താവുമായ മുഹമ്മദ്‌ ഷാഫി, ഷാഫിയുടെ മകൻ ഹൈസം ഹാനാൻ (1) ബഷീറിന്റെ ഭാര്യ നസീമ എന്നിവരെ മൈസൂർ മാണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടമുണ്ടായത്.

     

    അഞ്ചു പേരാണ് കാറിലുണ്ടായിരുന്നത്.

    തായ് ലാൻഡ് സന്ദർശനം കഴിഞ്ഞു ബാംഗ്ലൂർ വിമാന താവളത്തിൽ ഇറങ്ങി നാട്ടിലേക്ക് തിരികെ വരുന്നതിനിടെയാണ് അപകടം. മരണപെട്ടവരുടെ പോസ്റ്റ്‌ മോർട്ടം നടപടികൾ ബേഗുർ സർക്കാർ ആശുപത്രിയിൽ ആരംഭിച്ചു.സന്ധ്യയോടെ കമ്പളക്കാട് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

    Leave a Reply

    Your email address will not be published. Required fields are marked *