ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: വയോധികൻ മരിച്ചു

    ബത്തേരി: കോട്ടക്കുന്നില്‍ കെഎസ്ആര്‍ടിസി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ വയോധികന്‍ മരിച്ചു. അമ്മായിപാലം സ്വദേശി ബിരിയാണി ഹംസയെന്ന ഹംസ (67) ആണ് മരിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടന്‍തന്നെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

    Read More

    വന ദിനാചരണം നടത്തി

    വന ദിനാചരണം നടത്തി ബത്തേരി : വന ദിനാചരണത്തിൻ്റെ ഭാഗമായി സാമൂഹിക വനവൽക്കരണ വിഭാഗം വയനാട് , കൽപറ്റ സോഷ്യൽ ഫോറസ്ട്രി റേഞ്ച് എന്നിവ ചേർന്ന് ബത്തേരി ഡയറ്റ് ഹാളിൽ മനുഷ്യ- വന്യജീവി സംഘർഷ ലഘൂകരണ മാർഗങ്ങൾ ,കുരുവിക്കൊരു കൂട് ,കുഞ്ഞിക്കിളിക്കൊരു കുടിനീർ പദ്ധതികൾ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. അസിസ്റ്റൻ്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് സോഷ്യൽ ഫോറസ്ട്രി എം.ടി. ഹരിലാൽ അധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രിൻസിപ്പൽ കെ.എം. സെബാസ്റ്റ്യൻ, ബത്തേരി നഗരസഭാ…

    Read More

    ‘നീ എന്റേത് മാത്രം’ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.

    വെള്ളമുണ്ട: ‘നീ എന്റേത് മാത്രം’ മ്യൂസിക്കൽ ആൽബത്തിന്റെ സ്വിച്ച് ഓൺ കർമ്മം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. സംവിധായകൻ ചാർലി ജോസ്,വിനോദ് കുമാർ മക്കിയാട്,ഫ്രാങ്ക്ലിൻ പ്രസാദ്,മോഹനൻ ഇ. എൻ , അജി എസ്.വി,രാഹുൽ കെ, സിദ്ധാർഥ് പി.എസ്, രാഖിൻ മരിയ തുടങ്ങിയവർ സംബന്ധിച്ചു.

    Read More

      പൊള്ളുന്ന ചൂട്; സംസ്ഥാനത്ത് റെക്കോർഡ് വൈദ്യുതി ഉപഭോഗം

      തിരുവനന്തപുരം: വേനൽ ചൂട് കനത്തതോടെ വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്. ഇന്നലെ വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 5933 മെ ഗാവാട്ട് ആയിരുന്നു. ആദ്യമായാണ് വൈദ്യുതി ആവശ്യകത ഇത്രയും ഉയരുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപഭോഗവും ഇന്നലെയാണ്. 112.16 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ ഉപയോഗിച്ചതായി രേഖപ്പെടുത്തിയത്. വൈദ്യുതി ആവശ്യകത 6000 മെഗാവാട്ട് പിന്നിട്ടാൽ പ്രതിസന്ധിയുണ്ടേയാക്കാമെന്ന് കെഎസ്ഇബി വ്യക്തമാക്കി.   അതേസമയം സംസ്ഥാനത്ത് ചൂട് കനക്കുകയാണ്. ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്…

      Read More

        ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

        തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മുന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴമുന്നറിയിപ്പുള്ളത്. തെക്കന്‍ കേരളത്തിന് സമീപം പുതിയ ചക്രവാതച്ചുഴി രൂപപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് കലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നല്‍ അപകടകാരിയായതിനാല്‍…

        Read More

          സമഗ്രാധിപത്യത്തിനും വർഗീയ ഫാഷിസത്തിനുമെതിരായ പോരാട്ടത്തിന്റെ ശക്തമായ പ്രതീകമാണ് ശഹീദ് കെ.എസ്. ഷാൻ: പി.അബ്‌ദുൽ ഹമീദ്

          മാനന്തവാടി: സമഗ്രാധിപത്യത്തിനും വർഗീയ ഫാഷിസത്തിനുമെതിരായ പോരാട്ടത്തിന്റെ ശക്തമായ പ്രതീകമാണ് ശഹീദ് കെ.എസ് ഷാൻ എന്നും ശഹീദ് ഷാൻ കാണിച്ചു തന്ന വഴിയിൽ നാം ഓരോരുത്തരും സഞ്ചരിക്കണമെന്നും എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി.അബ്‌ദുൽ ഹമീദ്.   എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആർ.എസ്.എസ് വർഗീയ ഫാഷിസ്റ്റുകൾ കൊലപ്പെടുത്തിയ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി ശഹീദ് കെ.എസ്. ഷാന്റെ അനുസ്മരണവും പ്രവർത്തക സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശഹീദ് കെ.എസ്. ഷാൻ എന്നും നീതിക്കും മനുഷ്യാവകാശങ്ങൾക്കും വേണ്ടി…

          Read More

            മദ്യവിൽപനക്കാരനെ അറസ്റ്റ് ചെയ്തു

            മാനന്തവാടി: മാനന്തവാടി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്.ബൈജുവും പാർട്ടിയും മാനന്തവാടി റെയിഞ്ച് പാർട്ടിയുമായി ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ വാളാട് ടൗൺ പരിസരങ്ങളിൽ സ്ഥിരം മദ്യവിൽപന നടത്തിവന്ന വാളാട് ഇലവുങ്കൽ ഇ.എസ്.ഏലിയാസിനെ (51) വീട്ടിൽവച്ച് മദ്യവിൽപന നടത്തുന്നതിനിടെ 6.7 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം സഹിതം അറസ്റ്റ് ചെയ്തു. മാനന്തവാടി കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ മാനന്തവാടി ജില്ലാ ജയിലിൽ റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫിസർ രഞ്ജിത്ത്.സി.കെ, സിവിൽ എക്സൈസ് ഓഫിസർമാരായ വിജേഷ്കുമാർ.പി., അമൽ ജിഷ്ണു.എസ്, സജിലാഷ്.കെ,…

            Read More

              മുള്ളന്‍ പന്നിയെ വേട്ടയാടി ഒളിവില്‍ പോയ പ്രതികൾ കീഴടങ്ങി

              സൗത്ത് വയനാട് ഡിവിഷനിലെ ചെതലയം റേഞ്ചിലെ ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിൽപ്പെട്ട ബീനാച്ചി എസ്റ്റേറ്റ് ഭാഗങ്ങളില്‍ നിന്നും സ്ഥിരമായി വന്യജീവി വേട്ട നടത്തുന്ന സംഘത്തില്‍പ്പെട്ട കൊളഗപ്പാറ വാരിയത്ത് പറമ്പില്‍ ബിജു, വിനീഷ് എന്നിവർ ബത്തേരി ജെ. എഫ്.സി.എം. കോടതി മുമ്പാകെ കീഴടങ്ങി. കീഴടങ്ങിയ പ്രതികളെ ചെതലയം റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം.കെ രാജീവ് കുമാറിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ വാങ്ങി ബീനാച്ചി എസ്റ്റേറ്റിലും പ്രതികളുടെ വീട്ടിലും കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. ബീനാച്ചി എസ്റ്റേറ്റ് ഭാഗങ്ങളില്‍ സ്ഥിരം വന്യജീവി വേട്ട…

              Read More

                ഇന്ധന വിലവർദ്ധന വിനെതിരെ എസ് ടിയു പ്രതിഷേധ സംഗമം നടത്തി.

                കൽപ്പറ്റ:യുദ്ധത്തിന്റെ യും ക്രൂഡ് ഓയിലിന്റെ യും പേരിൽ രാജ്യത്ത് ഒന്നരമാസമായി പെട്രോൾ; ഡീസൽ; സി.എൻ. ജി; പാചകവാതക ത്തിന്റെ ദൗർബല്യവും ജീവിതച്ചെലവ് വർദ്ധിച്ചിരിക്കുന്നു. വിലവർദ്ധന വ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എസ് ടിയു ജില്ലാ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ കൽപ്പറ്റ ഹെഡ് പോസ്ററാഫീസിനു മുന്നിൽ പ്രതിഷേധ സംഗമം നടത്തി. എസ് ടിയു ജില്ലാ പ്രസിഡണ്ട് സി. മൊയ്തീൻ കുട്ടി ഉൽഘാടനം നിർവ്വഹിച്ചു. എസ് ടിയു സംസ്ഥാന സെക്രട്ടറി പി വി കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്…

                Read More

                  ഗോത്രബന്ധു അധ്യാപകരെ പുനർനിയമിക്കുക: കെ.എസ്.ടി എ

                  കൽപ്പറ്റ: കഴിഞ്ഞ അഞ്ച് ദിവസങ്ങളായി ഗോത്രബന്ധു അധ്യാപകരുടെ നേതൃത്വത്തിൽ കൽപ്പറ്റ സിവിൽ സ്റ്റേഷന് മുന്നിൽ നടന്നു വരുന്ന നിരാഹാര സത്യാഗ്രഹത്തിന് കെഎസ്ടിഎ യുടെ നേനേതൃത്വത്തിൽ അഭിവാദ്യമർപ്പിച്ച് പ്രകടനം നടത്തി. കെ. എസ് ടി എ സംസ്ഥാന സെക്രട്ടറി പി.ജെ.ബിനേഷ് സമര സഖാക്കൾക്ക് അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. ഗോത്രബന്ധു അധ്യാപകരെ പുനർനിയമിക്കുക, ഒഴിവുള്ള തസ്തികകളിൽ പുതിയ നിയമനം നടത്തുക, ഉയർന്ന പ്രായപരിധി നാൽപത്തിയഞ്ച് വയസ്സാക്കിയത് പുനഃപരിശോധിക്കുക, അധ്യാപക യോഗ്യതയുള്ളവരെ മാത്രം ഗോത്രബന്ധു അധ്യാപകരായി നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിരാഹാര…

                  Read More