ഐഎന്‍ടിയുസി അവകാശ പ്രഖ്യാപന സമ്മേളനം നടത്തി

കല്‍പ്പറ്റ: ഐഎന്‍ടിയുസി റീജണല്‍ കമ്മിറ്റി അവകാശ പ്രഖ്യാപന സമ്മേളനം മുട്ടില്‍ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടത്തി. കൃഷി മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. തൊഴിലാളികളോടും വനിതകളോടും സഹാനുഭൂതിയുള്ള സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കുത്തക മാനേജ്‌മെന്റുകളുടെയും കോര്‍പറേറ്റുകളുടെയും താത്പര്യ സംരക്ഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്ന് അദ്ദേഹം തൊഴിലാളികളോട് ആഹ്വാനം ചെയ്തു. റീജണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.കെ. രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് പി.പി. ആലി മുഖ്യപ്രഭാഷണം നടത്തി. ബി. സുരേഷ്ബാബു, മോഹന്‍ദാസ് കോട്ടക്കൊല്ലി, ഗിരീഷ് കല്‍പ്പറ്റ, വര്‍ഗീസ് വൈത്തിരി, ഒ. ഭാസ്‌കരന്‍, നജീബ് പിണങ്ങോട്, താരിഖ് കടവന്‍, ജിനി തോമസ്, സി.എ. അരുണ്‍ദേവ്, ഹര്‍ഷല്‍ കോന്നാടന്‍, രാധ രാമസ്വാമി, കെ.എല്‍. ജോഷി, ആര്‍. രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *