വാഹന അപകടത്തിൽ വിദ്യാത്ഥിനി മരണപെട്ടു

  കമ്പളക്കാട്: പള്ളിമുക്ക് കാപ്പിലോ ഓഡിറ്റോറിയത്തിന് സമീപം പാൽ വാങ്ങാൻ വാഹനം കാത്തു നിന്ന പുത്തൻ തൊടുകയിൽ ഹാഷിം-ആയിഷ ദമ്പതികളുടെ മകൾ ദിൽഷാന (19)ആണ് മരണപെട്ടത്. റോഡ് അരികിൽ നിൽക്കുകയായിരുന്നു കുട്ടിയെ ഫോഴ്സ് ജീപ്പ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബത്തേരി സെന്റ് മേരിസ് കോളേജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാത്ഥിനിയാണ് മരണപെട്ട ദിൽഷാന. സഹോദരങ്ങൾ മുഹമ്മദ്‌ ഷിഫിൻ, മുഹമ്മദ്‌ അഹഷ്. മൃതദേഹം കല്പറ്റ ഫാത്തിമ ഹോസ്പിറ്റലിൽ ആണ് ഉള്ളത്. പോലീസ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി വിട്ട് നൽകും.

Read More

    പി.എം.ശ്രീ ഒപ്പിട്ടത് മുന്നണി മര്യാദകളുടെ ലംഘനം: എ.ഐ വൈ എഫ് 

    കൽപ്പറ്റ: സി.പി.ഐയെ വഞ്ചിച്ച് പി എം ശ്രീ കരാർ ഒപ്പിട്ടത് ആത്മഹത്യാപരമായ തീരുമാനമെന്നും യുവജന വിദ്യാർഥി സംഘടനകളെ വിദ്യാഭ്യാസമന്ത്രി വഞ്ചിച്ചുവെന്നും എ.ഐ വൈ എഫ് വയനാട് ജില്ലാ കമ്മറ്റി കുറ്റപ്പെടുത്തി. സംസ്ഥാന സർക്കാരുകൾക്കു മേൽ സമ്പാത്തിക ഭീഷണ മുഴക്കി കേന്ദ്ര സർക്കാർ അടിച്ചേൽപിക്കുന്ന പി.എം ശ്രീ പദ്ധതി കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ ഭാവിയിൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ഫെഡറൽ സ്വഭാവത്തെ പൂർണമായും തകിടം മറിക്കുന്ന പദ്ധതിയാണിത്. സംസ്ഥാന സർക്കാർ മന്ത്രിസഭയിൽ പോലും അറിയിക്കതെ ഡൽഹിൽ ഒളിച്ച് പോയി പി.എം…

    Read More

      ക്ഷയരോഗ നിവാരണം:പ്രൊഫഷണൽ മെഡിക്കൽ അസ്സോസിയേഷൻ കൊഅലിഷൻ സംഘടിപ്പിച്ചു

      കൽപ്പറ്റ: ജില്ലയിലെ ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുകയും ക്ഷയരോഗ നിവാരണത്തിൽ സാമൂഹ്യ പങ്കാളിത്തവും സ്വകാര്യ മെഡിക്കൽ പ്രൊഫഷണലുകളുടെ സഹകരണവും ഉറപ്പുവരുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രൊഫഷണൽ മെഡിക്കൽ അസ്സോസിയേഷൻ കൊഅലിഷൻ സംഘടിപ്പിച്ചു. കൽപ്പറ്റ ഗ്രീൻ ഗേറ്റ്സ് ഹോട്ടലിൽ വച്ചു നടന്ന പരിപാടിയിൽ വായുജന്യ അണുബാധ നിയന്ത്രണം എന്ന വിഷയത്തിൽ വയനാട് ഗവൺമെൻ്റ് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ ആർ ചാന്ദ്നിയും ക്ഷയരോഗ പ്രതിരോധ തെറാപ്പിയിൽ ലോകാരോഗ്യ സംഘടനയുടെ ക്ഷയരോഗ കൺസൾട്ടൻ്റ് ഡോ എ വി ഗായത്രിയും ശ്വാസകോശ ക്ഷയരോഗ…

      Read More

      ചൂരൽ മല ദുരന്ത ബാധിതർക്കൊരു ഭവനം ശിലാസ്ഥാപനം നിർവ്വഹിച്ചു.

      മേപ്പാടി: ചൂരൽമല ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട ഗുണഭോക്താവിനുള്ള സ്നേഹഭവനത്തിൻ്റെ ശിലാ സ്ഥാപന കർമ്മം കൽപറ്റ എം എൽ എ ടി. സിദ്ധിഖ് നിർവ്വഹിച്ചു. മേപ്പാടി പുത്തൂർ വയൽ എം എസ് സ്വാമിനാഥൻ റിസർച്ച് സെൻ്റർ ഹാളിൽ നടന്ന ചടങ്ങിൽ വയനാട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ.ശശീന്ദ്ര വ്യാസ് മുഖ്യാതിഥിയായി. തുടർന്ന് നടന്ന വിജയോത്സവം മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ബാബു ഉദ്ഘാടനം ചെയ്തു. Sslc, ഹയർ സെക്കന്ററി പരീക്ഷകളിൽ 100% വിജയം കരസ്ഥമാക്കിയ ജില്ലയിലെ വിദ്യാലയങ്ങൾക്കും…

      Read More

      വനിതാ ലീഗ് വീട്ടുമുറ്റം പരിപാടി

      മീനങ്ങാടി: മീനങ്ങാടി പഞ്ചായത്ത് വനിതാ ലീഗ് വീട്ടുമുറ്റം പരിപാടി ജില്ലാ മുസ്‌ലിംലീഗ് ജന.സെക്രട്ടറി ടി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വനിതാ ലീഗ് സെക്രട്ടറി ഷാഹിദ ഇസ്മായില്‍ സ്വാഗതം പറഞ്ഞു. ഷമീറ കുഞ്ഞിമുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് വനിതാ ലീഗ് വൈസ് പ്രസിഡന്റ് റസീന അബ്ദുല്‍ ഖാദര്‍ മുഖ്യാഥിതിയായി. കോഴിക്കോട് വനിതാ ലീഗ് പ്രസിഡന്റ് ആമിന ടീച്ചര്‍, ഷറീന അബ്ദുള്ള, കെ.പി നുസ്‌റത്ത്, ബീന അബൂബക്കര്‍, ബാനു പുളിക്കല്‍, കുഞ്ഞുമുഹമ്മദ്, ടി.എം ഹൈറുദ്ദീന്‍, എം.എ  അയ്യൂബ്, ഷമീര്‍ കെ…

      Read More

        മനുവിന്റെ മരണം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.

        സുൽത്താൻ ബത്തേരി പൊൻകുഴി സ്വദേശിയായ ആദിവാസി വിദ്യാർത്ഥി മനുവിന്റെ മരണവുമായി ബന്ധപ്പെട്ട് സർക്കാർ സംവിധാനങ്ങളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ കൺവീനർ കെ.എസ്. മുഹമ്മദ് സകരിയ്യ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതിയിൽ കമ്മീഷൻ കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെ നടപടികളും വീഴ്ചകളും സമഗ്രമായി അന്വേഷിച്ച് ഉത്തരവാദികൾക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കണമെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നിർദേശങ്ങൾ നൽകണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

        Read More

          മെഡിക്കൽ കോളജിന് സ്ഥലം കണ്ടെത്താൻ സന്നദ്ധം; കല്ലിയോട്ടുകുന്നിൽ 25 ഏക്കർ പരിഗണനയിൽ

          മാനന്തവാടി: വയനാട് ഗവ. മെഡിക്കൽ കോളജിന്റെ സ്ഥിരം നിർമ്മാണത്തിനായി സ്ഥലം കണ്ടെത്തി നൽകാൻ തയ്യാറാണെന്ന് മാനന്തവാടി നഗരസഭാ അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതുസംബന്ധിച്ച് പാരിസൺസ് എസ്റ്റേറ്റ് മാനേജ്‌മെന്റുമായി ചർച്ച നടത്തിയതായും കല്ലിയോട്ടുകുന്നിൽ 25 ഏക്കർ സ്ഥലം ലഭ്യമാക്കാൻ അവർ തയ്യാറാണെന്നും അധികൃതർ വ്യക്തമാക്കി. സ്ഥലവിഷയം മെഡിക്കൽ കോളജിന്റെ പ്രവർത്തനത്തെ ബാധിക്കാൻ അനുവദിക്കില്ലെന്ന് നഗരസഭ അറിയിച്ചു. ആസ്പിരേഷണൽ ജില്ലയായതിനാൽ മെഡിക്കൽ കോളജിന് 20 ഏക്കർ സ്ഥലം മതിയാകും. നിലവിൽ 10 ഏക്കറോളം സ്ഥലം ലഭ്യമാണ്, ബാക്കി ആവശ്യമായ സ്ഥലം…

          Read More

            കർഷക സംഘം സെമിനാർ നടത്തി

            കൽപ്പറ്റ : കേരള കർഷക സംഘം വയനാട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ‘ഫാo ടൂറിസം വയനാടിന്റെ സാധ്യതകൾ’ എന്ന വിഷയം ആസ്പദമാക്കി സെമിനാർ നടത്തി. കർഷക സംഘം വയനാട് ജില്ലാ സെക്രട്ടറി സി ജെ പ്രത്യുഷ് ഉത്ഘാടനം ചെയ്തു. സിജോ മാനുവൽ വിഷയം അവതരിപ്പിച്ചു. ജോസഫ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ അബ്ദുറഹിമാൻ സ്വാഗതവും ഗഫൂർ നന്ദിയും പറഞ്ഞു.

            Read More

            കെ.എസ്‌.ഇ.ബി ഉദ്യോഗസ്ഥരെ അനുമോദിച്ചു

            കാട്ടികുളം: കാട്ടിക്കുളം യുവധാര സ്വശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ കാലാവർഷ കെടുതിയിൽ കാട്ടിക്കുളം KSEB സെക്ഷനിലാകെ മാതൃകപരമായ ജനകീയ ഇടപെടൽ നടത്തി സമൂഹത്തിൽ KSEB യിക്ക് ജനകീയ മുഖം നേടികൊടുത്ത കാട്ടിക്കുളം സെക്ഷൻ KSEB ഉദ്യോഗസ്ഥരെ അനുമോദിച്ചു. ചടങ്ങിൽ ജിതിൻ കോമത്ത്, യുവധാര സംഘം സെക്രട്ടറി ശ്രീജിത്ത്‌ കെ കെ, യുവധാര സംഘം പ്രസിഡന്റ്‌ രാഗേഷ് കെ ജി, യുവധാര സംഘാഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

            Read More

              ഡോ.ടി.ജി. ജേക്കബ്, കെ. ജയചന്ദ്രന്‍ അനുസ്മരണം കല്‍പ്പറ്റയില്‍ 22-ന്

              കല്‍പ്പറ്റ: മാധ്യമ പ്രവര്‍ത്തനത്തിലും സാമൂഹിക ജീവിതത്തിലും വ്യക്തിമുദ്ര പതിച്ച് കടന്നുപോയ ഡോ.ടി.ജി. ജേക്കബിനെയും കെ. ജയചന്ദ്രനെയും സുഹൃദ്‌സംഘം അനുസ്മരിക്കുന്നു. 22 – ന് ഉച്ചകഴിഞ്ഞ് മൂന്നിന് വയനാട് പ്രസ് ക്ലബ് ഹാളിലാണ് പരിപാടി. സാമൂഹിക, സാംസ്‌കാരി, മാധ്യമപ്രവര്‍ത്തന രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. മാസ്‌ലൈന്‍ എഡിറ്റര്‍ ആയിരുന്നു ഡോ. ടി.ജി. ജേക്കബ്. അടൂരാണ് ജന്‍മദേശം. ഇടതുപക്ഷ ചിന്തകനും ചരിത്രകാരനുമായിരുന്നു. ഇന്ത്യ ഡവലപ്‌മെന്റ് ആന്‍ഡ് ഡിപ്രൈവേഷന്‍, ലെഫ്റ്റ് ടു റൈറ്റ്, കോവളം വിനോദസഞ്ചാരകേന്ദ്രത്തിന്റെ വിലാപകാവ്യങ്ങള്‍ എന്നിവ ജേക്കബിന്റെ രചനകളാണ്. 2022…

              Read More