സംരംഭകത്വ വികസന പരിശീലനം സംഘടിപ്പിച്ചു

    കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ മാനന്തവാടി ബ്ലോക്കിലെ വിവിധ സി.ഡി.എസ് കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കായി സംരംഭകത്വ വികസന പരിശീലന പരിപാടി സംഘടിപ്പിച്ചു. 18 മുതല്‍ 40 വയസ് പ്രായമുള്ള യുവതികള്‍ക്കായി കുടുംബശ്രീ ആരംഭിച്ച പദ്ധതിയാണ് ഓക്‌സിലറി ഗ്രൂപ്പ്. കലാ-കായിക-സാംസ്‌കാരിക മേഖലകളില്‍ സജീവമായ പ്രവര്‍ത്തനങ്ങളും ഓക്‌സിലറി ഗ്രൂപ്പുകളുടെ ഭാഗമായി നടത്തിവരുന്നുണ്ട്. എരുമത്തെരുവ് ഗ്രീന്‍സ് റസിഡന്‍സിയില്‍ നടത്തിയ പരിപാടിയില്‍ കുടുംബശ്രീ മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റുമാരായ വി.എസ് ജീന, ടിന്റോ ഷാജി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. മാനന്തവാടി, തവിഞ്ഞാല്‍,…

    Read More

      വർദ്ധിച്ചു വരുന്ന പട്ടി ശല്യത്തിന് പരിഹാരം കാണണമെന്ന് പെപ്പർ ടൗൺ റോട്ടറി ക്ലബ്

      പുൽപ്പള്ളി : വർദ്ധിച്ചു വരുന്ന പട്ടി ശല്യത്തിന് പരിഹാരം കാണണമെന്ന് പെപ്പർ ടൗൺ റോട്ടറി ക്ലബ് പുൽപ്പള്ളി.   പുൽപ്പള്ളി ടൗണിൽ വർദ്ധിച്ചു വരുന്ന പട്ടി ശല്യത്തിന് പരിഹാരം കാണണമെന്ന് പെപ്പർ ടൗൺ റോട്ടറി ക്ലബ് ആവശ്യം ഉന്നയിച്ച് മീറ്റിംഗ് നടത്തി.     പുൽപ്പള്ളി ടൗണിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന തെരുവ് പട്ടികൾ കാൽനട യാത്രക്കാർക്കും, വാഹനങ്ങൾക്കും, വ്യാപാര സ്ഥാപനങ്ങൾക്കും വളരെയേറെ ശല്യം ഉണ്ടാക്കുന്നു.   ഇരുചക്ര വാഹനങ്ങൾ സഞ്ചരിക്കുന്നവർക്ക് നേരെ ചില നേരങ്ങളിൽ തെരുവ് പട്ടികൾ…

      Read More

        പാതിരി ഉന്നതയിലെ കമ്മ്യൂണിറ്റി ഹാൾ നാശത്തിന്റെ വക്കിൽ: ബന്ധപ്പെട്ട അധികാരികൾ ഉണർന്നു പ്രവർത്തിച്ച സാംസ്കാരിക നിലയം പ്രവർത്തന സജ്ജമാക്കണമെന്ന് പെരിക്കല്ലൂർ പൗരസമിതി ആവശ്യപ്പെട്ടു

        മുള്ളൻകൊല്ലി : പാതിരി ഉന്നതിയിൽ കേരള വികസന പദ്ധതിയിൽ ടി എസ് പി പണ്ടുപയോഗിച്ച് 2007ൽ ജില്ലാ പഞ്ചായത്ത് നിർമ്മിച്ച സാംസ്കാരിക നിലയം കാടുപിടിച്ച് സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിരിക്കുന്നു. സമഗ്ര ശിക്ഷ കേരളം പദ്ധതിയിൽ ഉന്നതിയിലെ കുട്ടികളുടെ പഠന വീട് പ്രവർത്തിച്ചിരുന്നതും ഈ കേന്ദ്രത്തിൽ ആയിരുന്നു. എന്നാൽ പഠന വീടിന്റെ പ്രവർത്തനവും നിലച്ചു പോയിരിക്കുന്നു. ബന്ധപ്പെട്ട അധികാരികൾ ഉണർന്നു പ്രവർത്തിച്ച സാംസ്കാരിക നിലയം പ്രവർത്തന സജ്ജമാക്കണമെന്ന് പെരിക്കല്ലൂർ പൗരസമിതി ആവശ്യപ്പെട്ടു പ്രസിഡണ്ട് ഗിരീഷ് കുമാർ സെക്രട്ടറി ജോഷി…

        Read More

          മാനന്തവാടിയൊഴുകി ഒരുഹൃദയത്തിലേക്ക്‌

          മാനന്തവാടി: മനം നിറഞ്ഞ മാനന്തവാടിയുടെ വികസന നായകൻ ഒ ആർ കേളുവിന്റെ വിജയക്കുതിപ്പിന്‌ കരുത്തുപകർന്ന്‌ ആയിരങ്ങളുടെ റോഡ്‌ ഷോ. നഗരത്തെ ഇളക്കിമറിച്ച്‌ ജനസാഗരം നിറഞ്ഞൊഴുകി. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പങ്കെടുത്ത റോഡ്‌ ഷോ മാനന്തവാടി മണ്ഡലത്തിന്റെ മനസ്സ്‌ വിളിച്ചോതുന്നതായി. 10 വർഷത്തിൽ അന്പതാണ്ടിന്റെ വികസനക്കുതിപ്പ്‌ നടത്തിയ നാടിന്റെ പ്രിയപ്പെട്ട കേളുവേട്ടനൊപ്പമാണ്‌ തങ്ങളെന്ന്‌ മാനന്തവാടി വിളിച്ചുപറഞ്ഞു. മെഡിക്കൽ കോളേജ്‌ ആശുപത്രി കൂടുതൽ മികവോടെ മാനന്തവാടിയിൽ നിലനിർത്താനും സമാനതകളില്ലാത്ത വികസനക്കുതിപ്പിന്റെ തുടർച്ചയ്‌ക്കും ഒ ആർ കേളുവിന്‌ മൂന്നാം…

          Read More

          നശാ മുക്ത് ഭാരത് അഭിയാൻ; അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു

          ബത്തേരി: ലഹരി വസ്‌തുക്കളുടെ ദുരുപയോഗത്തിൻ്റെ വ്യാപ്‌തിയിലും തലങ്ങളിലും കൃത്യമായ അവബോധം സൃഷ്‌ടിച്ച്‌ ലഹരിക്കെതിരെ ഓരോ വ്യക്തിയും മുന്നിട്ടിറങ്ങണമെന്ന് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ അനീഷ് ചാക്കോ. നശാ മുക്ത് ഭാരത് അഭിയാന്റെ ഭാഗമായി സാമൂഹിക നീതി വകുപ്പ് സുല്‍ത്താന്‍ ബത്തേരി ഡോണ്‍ ബോസ്‌കോ കോളജില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവ തലമുറയെ ഗുരുതരമായ സാമൂഹിക ആരോഗ്യ പ്രശ്‌നങ്ങളിൽ നിന്ന് വിടുതൽ ചെയ്യിക്കുന്നതിനും ശാശ്വത പരിഹാരം കാണുന്നതിനും…

          Read More

            അംഗൻവാടി കലോത്സവം സംഘടിപ്പിച്ചു.

            പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് 2025 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ അംഗൻവാടി കലോത്സവത്തിൽ വിജയികളായ മാടത്തുംപാറ അംഗൻവാടിയിലെ വിദ്യാർത്ഥികളെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹാരിസ് കണ്ടിയൻ മൊമെന്റോ നൽകി ആദരിച്ചു. ചടങ്ങിൽ ശാന്തകുമാരി മുനീർ പി. വത്സ ബാബു. ഹസ്ന. അനു ആന്റണി. സൈഫുന്നിസ. സജിന. ശോഭ. ബിജു സാബു സംസാരിച്ചു. വിനുജ സുരേന്ദ്രൻ സ്വാഗതവും സൈന നന്ദിയും പറഞ്ഞു.

            Read More

              ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രകടനവും കുടുംബ സംഗമവും നടത്തി മുസ്‌ലിം ലീഗ്

              മാനന്തവാടി : ലോക രാഷ്ട്രങ്ങളുടെ പ്രതിഷേധവും എതിര്‍പ്പും വക വെക്കാതെ ഗസ്സയില്‍ കുഞ്ഞുങ്ങളടക്കമുളളവരെ പട്ടിണിക്കിട്ടും ബോംബിട്ടും കൊല്ലുന്ന ഇസ്രയേല്‍ നടപടിയില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ചെറ്റപ്പാലം ശാഖ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യ സദസ്സും യുദ്ധ വിരുദ്ധ പ്രകടനവും കുടുംബ സംഗമവും നടത്തി. പ്രകടനത്തിന് പി.വി.എസ് മൂസ, അര്‍ഷാദ് ചെറ്റപ്പാലം, ഷറഫുദ്ധീന്‍ കടവത്ത്, ഹംസ ഇസ്മാലി, ഹംസ പളളിയാല്‍, ഷബീര്‍ സൂഫി,ആസിഫ് തമ്മട്ടാന്‍, റമീസ് രാജ,റാഷിദ്.എ, ലത്തീഫ്.പി.എച്ച്,റസാഖ് കോട്ടയാര്‍,ഷഹീര്‍ ചീരത്തടയില്‍,മന്‍സൂര്‍ കോന്തിത്തോട്,റാസിഖ്.പി.എസ്,റംഷീദ്.പി.എം എന്നിവര്‍ നേതൃത്വം നല്‍കി….

              Read More

                27വര്‍ഷത്തെ ഐതിഹാസിക യാത്രയ്ക്ക് സമാപനം; ഇന്ത്യന്‍ വംശജ സുനിത വില്യംസ് വിരമിച്ചു

                ന്യൂയോര്‍ക്ക്: ബഹിരാകാശ പര്യവേഷണ ചരിത്രത്തില്‍ തന്റേതായ സംഭാവനകള്‍ നല്‍കി അഭിമാനമായി മാറിയ ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് വിരമിച്ചു. 27 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിന് ശേഷമാണ് നാഷണല്‍ എയറോനോട്ടിക്‌സ് ആന്റ് സ്‌പേസ് അഡ്മിനിസ്‌ട്രേഷനില്‍ നിന്ന് സുനിത വില്യംസ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. മൂന്ന് പതിറ്റാണ്ടോളം നീണ്ട സേവനത്തിനിടയില്‍ നിരവധി റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചുകൊണ്ടാണ് അവര്‍ ഔദ്യോഗിക ജീവിതത്തിന് വിരാമമിട്ടത്.   ”എന്നെ അറിയുന്ന ആര്‍ക്കും ബഹിരാകാശമാണ് എന്റെ ഏറ്റവും പ്രിയപ്പെട്ട സ്ഥലം എന്ന് അറിയാം,”- വില്യംസ് പറഞ്ഞു….

                Read More

                വെറ്ററിനറി യൂണിവേഴ്സിറ്റി ‘ഒപ്പം’ പദ്ധതിയിൽ ക്ഷീരകർഷകർക്ക് ധാതുലവണമിശ്രിതം നൽകി

                പൂക്കോട്: കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ ‘ഒപ്പം’ ആദിവാസി ഉപജീവനസഹായപദ്ധതിയുടെ ഭാഗമായി കന്നുകാലികൾക്കുള്ള ധാതുലവണമിശ്രിതം കരിന്തണ്ടൻ നഗർ, തളിപ്പുഴ, ചെമ്പട്ടി നഗർ ചുണ്ടേൽ എന്നിവിടങ്ങളിലെ ക്ഷീരകർഷകർക്ക് വിതരണം ചെയ്തു. ചെമ്പട്ടിയിലെ ക്ഷീരകർഷകന് റബർ മാറ്റും ഇതോടൊപ്പം കൈമാറി.

                Read More

                മാനന്തവാടി ബ്ലോക്ക്‌ ഭരണസമിതിക്ക് ക്ഷേമപത്രം കൈമാറി

                മാനന്തവാടി: മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത് ഭരണസമിതിയിലെ മുഴുവൻ അംഗങ്ങളേയും വയനാട് ജില്ലാ പഞ്ചായത്ത് വെൽഫയർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇനീഷിയേറ്റീവിന്റെ ആഭിമുഖ്യത്തിൽ ക്ഷേമപത്രം നൽകി അനുമോദിച്ചു.ബ്ലോക്ക്‌ പഞ്ചായത്ത് മീറ്റിംഗ് ഹാളിൽ നടന്ന ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി വിതരണം ചെയ്‌തു. ജനപ്രതിനിധി എന്ന നിലയിൽ നാളിതുവരെ ആവിഷ്കരിച്ച് നടപ്പിലാക്കിയ പദ്ധതികൾക്കും പ്രവർത്തനങ്ങൾക്കും നൽകിയ മികച്ച പിന്തുണയേയും സഹകരണത്തെയും സഹായത്തേയും ശ്ലാഘിച്ചുകൊണ്ടുള്ളതായിരുന്നു ക്ഷേമപത്രം. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, ജലവിതരണം, ശുചിത്വം,മറ്റ്…

                Read More