വയനാട് സമ്പൂർണ ഇ-മാലിന്യമുക്ത ജില്ലയിലേക്ക്

വയനാട് ജില്ലയെ രാജ്യത്തെ ആദ്യ സമ്പൂർണ ഇ-മാലിന്യമുക്ത ജില്ലയാക്കി മാറ്റുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിൽ ഇ-മാലിന്യമുക്ത പ്രഖ്യാപനം നടത്തി. നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ ലക്ഷ്യം കൈവരിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് തദ്ദേശസ്ഥാപനങ്ങളിൽ ഇ-മാലിന്യ ശേഖരണവും ബോധവൽക്കരണ പ്രവർത്തനങ്ങളും ഊർജിതമാക്കിയത്.

 

മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ ആദ്യ ഇ-മാലിന്യമുക്ത ഗ്രാമപഞ്ചായത്ത് എന്ന നേട്ടം തൊണ്ടർനാട് സ്വന്തമാക്കി. രണ്ട് ഘട്ടങ്ങളിലായി 1,686.75 കിലോഗ്രാം ഇ-മാലിന്യം ശേഖരിച്ചാണ് നേട്ടം കൈവരിച്ചത്. ഒന്നാംഘട്ടത്തിൽ 102.75 കിലോഗ്രാമും രണ്ടാംഘട്ടത്തിൽ 1,584 കിലോഗ്രാമും ശേഖരിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ പഞ്ചായത്തിനെ ഇ-മാലിന്യമുക്തമായി പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.എം. പ്രമോദ് മാസ്റ്റർ അധ്യക്ഷനായി. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ഷിന്റോ കല്ലിങ്കൽ, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ഷബീറ മൊയ്തു, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ആലിക്കുട്ടി ആറങ്ങാടൻ, പഞ്ചായത്ത് സെക്രട്ടറി ഡോ. എം. ഹരികൃഷ്ണൻ, വാർഡ് അംഗങ്ങളും ഹരിത കർമ്മ സേന അംഗങ്ങളും പങ്കെടുത്തു.

 

നെന്മേനി ഗ്രാമപഞ്ചായത്തിൽ നടന്ന പ്രഖ്യാപനം പഞ്ചായത്ത് പ്രസിഡന്റ് ഗംഗാധരൻ ആത്താർ നിർവഹിച്ചു. കോളിയാടി പാരിഷ് ഹാളിൽ നടന്ന പരിപാടിയിൽ വൈസ് പ്രസിഡന്റ് സുജാത ഹരിദാസ് അധ്യക്ഷയായി. വികസനകാര്യ സ്ഥിരസമിതി ചെയർമാൻ മിനി തോമസ്, ക്ഷേമകാര്യസ്ഥിരസമിതി ചെയർമാൻ ജയ മുരളി, വാർഡ് മെമ്പർമാരായ എബി ജോസഫ്, ഖാദർ മാടക്കര,ടി.യു പ്രശാന്ത്, ഷീല പുഞ്ചവയൽ, യു.കെ. പ്രേമൻ, ഗ്രേസി ടീച്ചർ, ഹനീഫ ചുള്ളിയോട്, ജൂനിയർ സൂപ്രണ്ട് സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു. പഞ്ചായത്തിലെ എല്ലാ വാർഡുകളിൽനിന്നുമായി 1,400 കിലോയോളം ഇ-മാലിന്യമാണ് ശേഖരിച്ചത്. പരിപാടിയുടെ ഭാഗമായി ഹരിത കർമ്മ സേന അംഗങ്ങളെ അനുമോദിക്കുകയും ചെയ്തു.

 

പൊഴുതന ഗ്രാമപഞ്ചായത്തിൽ നടന്ന പ്രഖ്യാപനം പ്രസിഡന്റ്‌ നാസർ കാതിരി നിർവഹിച്ചു. വൈസ് പ്രസിഡന്റ് സുധ അനിൽ അധ്യക്ഷയായ പരിപാടിയിൽ വാർഡ് അംഗങ്ങളും ഹരിതകർമസേന അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്തു. 70 കിലോയോളം ഇ- മാലിന്യമാണ് പഞ്ചായത്തില്‍ നിന്നും ശേഖരിച്ചത്.

 

മുട്ടിൽ ഗ്രാമ പഞ്ചായത്തിനെ സമ്പൂർണ്ണ ഇ-മാലിന്യ മുക്ത പഞ്ചായത്തായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുട്ടിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി രഞ്ജിത്ത് പ്രഖ്യാപനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീന സി. നായർ അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജിനാസ് നാസർ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരസമിതി ചെയർപേഴ്സൺ നിഷീദ് ചാഴിവയൽ, വികസന സ്ഥിരസമിതി ചെയർപേഴ്സൺ മുഹമ്മദ് ഷജീദ്, ക്ഷേമകാര്യ സ്ഥിരസമിതി ചെയർപേഴ്സൺ ആയിഷാബി എന്നിവർ പങ്കെടുത്തു. 2300 കിലോ ഇ-മാലിന്യമാണ് ശേഖരിച്ചത്. പഞ്ചായത്തിനെ ഈ ചരിത്രപരമായ നേട്ടത്തിലേക്ക് നയിക്കാൻ പ്രയത്നിച്ച ഹരിത കർമ്മ സേനാംഗങ്ങൾ, മുട്ടിൽ ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ, എം.സി.എഫ് കെയർടേക്കർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

 

പനമരം ബ്ലോക്ക് പഞ്ചായത്തിലെ ആദ്യ ഈ മാലിന്യമുക്ത പഞ്ചായത്തായി കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത്തല പ്രഖ്യാപനം കമ്പളക്കാട് ടൗണിൽ പഞ്ചായത്ത് പ്രസിഡന്റ് വി.പി. യൂസഫ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് രേഷ്മ രമേഷ്, ജില്ലാ പഞ്ചായത്ത് അംഗം കമല രാമൻ, പനമരം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യസ്ഥിരസമിതി ചെയർമാൻ സി.എച്ച്. ഫസൽ, പഞ്ചായത്ത് സെക്രട്ടറി എം.ബി. ലതിക, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരസമിതി ചെയർമാൻ സുരേഷ് ബാബു, വികസനകാര്യ സ്ഥിരസമിതി ചെയർമാൻ കെ.എം. ഫൈസൽ, ക്ഷേമകാര്യ സ്ഥിരസമിതി ചെയർപേഴ്സൺ മറിയം നസീമ എന്നിവർ പങ്കെടുത്തു. വാർഡ് അംഗങ്ങൾ, വ്യാപാരി വ്യവസായി ഏകോപനസമിതി അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമസേനാംഗങ്ങൾ, പഞ്ചായത്ത് ജീവനക്കാർ, പൊതുപ്രവർത്തകർ എന്നിവരും സന്നിഹിതരായി. പഞ്ചായത്തിൽനിന്ന് 2,666 കിലോ ഇ-മാലിന്യമാണ് ശേഖരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *