പരിഷത്ത് ജില്ലാ സമ്മേളനം ആരംഭിച്ചു

കൽപ്പറ്റ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 44-ാമത് വയനാട് ജില്ലാ സമ്മേളനം പുളിയാർമല ജി.യു.പി സ്കൂളിൽ ആരംഭിച്ചു. സമ്മേളനം പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി. യു. മൈത്രി ‘ശാസ്ത്രലോകവും തീവ്രവലതുപക്ഷവും’ എന്ന വിഷയത്തിൽ ക്ലാസ്സെടുത്ത് ഉദ്ഘാടനം ചെയ്തു. പരിഷത്ത് ജില്ലാ പ്രസിഡന്റ് ടി. പി. സന്തോഷ് അധ്യക്ഷത വഹിച്ചു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി എം. ദേവകുമാർ, പരിഷത്ത് കേന്ദ്ര നിർവാഹക സമിതിയംഗം പി. സുരേഷ് ബാബു, സംസ്ഥാന ജനറൽ സെക്രട്ടറി പി….

Read More

    അന്താരാഷ്ട്ര യോഗാ ദിനാചരണം സംഘടിപ്പിച്ചു

    അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് എൻ.സി.സിയുടെ ആഭിമുഖ്യത്തിൽ കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ യോഗ പരിശീലനം സംഘടിപ്പിച്ചു. എൻ.സി.സിയുടെ അഞ്ചാമത് കേരള ബറ്റാലിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച യോഗ പരിശീലനത്തിൽ ജില്ലയിലെ വിവിധ സ്കൂൾ, കോളേജുകളിൽ നിന്നുള്ള അഞ്ഞൂറോളം എൻ.സി.സി കേഡറ്റുകൾ, അസോസിയേറ്റ് എൻ.സി.സി ഓഫീസർമാർ, ഇന്ത്യൻ ആർമി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. എൻ.സി.സി കമാന്റിങ് ഓഫീസർ കേണൽ മുകുന്ദ് ഗുരുരാജ് അന്താരാഷ്ട്ര യോഗ ദിനം ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ മാനസിക- ശാരീരിക ആരോഗ്യം അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ശാരീരിക- മാനസിക…

    Read More

      പനമരം ഗവൺമെന്റ് എൽപി സ്കൂളിൽ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു

      പനമരം ഗവൺമെന്റ് എൽ പി സ്കൂളിൽ ഭക്ഷ്യസുരക്ഷ ദിനം, കൈകഴുകൽ ദിനം എന്നിവയുമായി ബന്ധപ്പെട്ട ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പനമരം സി എച്ച് സി യിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുള്ള പി പി ക്ലാസ് നയിച്ചു. യോഗത്തിൽ ഹെഡ്മാസ്റ്റർ പൈലി ടിപി, പിടിഎ പ്രസിഡന്റ് ഇർഷാദ് കെ പി, സീനിയർ അസിസ്റ്റന്റ് ശ്രീജ ഇ കെ, സ്റ്റാഫ് സെക്രട്ടറി അതുൽ ടി എം,ജീന വി,സൂര്യ എ എന്നിവർ പങ്കെടുത്തു.

      Read More

        ’10 വര്‍ഷത്തെ പതിവ്, ജൂണ്‍ ഒന്നിന് മുമ്പേ പാഠപുസ്തകങ്ങളും യൂണിഫോമും റെഡി’; വിദ്യാഭ്യാസ മേഖലയില്‍ 5,000 കോടിയുടെ വികസനമെന്ന് മുഖ്യമന്ത്രി

        തിരുവനന്തപുരം: ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കും മുമ്പേ പാഠപുസ്തകങ്ങളും യൂണിഫോമും റെഡിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ കുറിപ്പ്.   ജൂണ്‍ ഒന്നിന് എല്ലാം റെഡിയെന്നത് കഴിഞ്ഞ പത്ത് വർഷമായി കേരളത്തിന്റെ പതിവാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സ്കൂള്‍ തുറക്കുന്നതിന് മുൻപേ പാഠപുസ്തകങ്ങളും യൂണിഫോമുകളും വിതരണം ചെയ്യുന്നത് ശീലമാക്കിയ ഭരണമാണിത്. 5,000 കോടിയുടെ അടിസ്ഥാന സൗകര്യ വികസനമാണ് വിദ്യാഭ്യാസ മേഖലയില്‍ സർക്കാർ നടത്തിയത്. 55,000 ഹൈടെക്ക് ക്ലാസ് മുറികളും 550 പുതിയ സ്‌കൂള്‍ കെട്ടിടങ്ങളും നിർമിച്ചു.. കുട്ടികള്‍ ഒന്നിനും ഒരു…

        Read More

          ജനപ്രിയതയുടെ അഞ്ച് വർഷങ്ങൾ: ജുനൈദ് കൈപ്പാണിയെ ആദരിച്ചു 

          വെള്ളമുണ്ട:ജനപ്രിയ ജനപ്രതിനിധിയായി വിജയകരമായ അഞ്ച് വർഷങ്ങൾ പൂർത്തീകരിക്കുന്ന വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയെ വെള്ളമുണ്ട അൽ ഫുർഖാൻ ഫൌണ്ടേഷൻ ആദരിച്ചു. സിദ്ര അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിൽ അൽ ഫുർഖാൻ ഭാരവാഹികൾ ചേർന്ന് ജുനൈദ് കൈപ്പാണിക്ക് സ്നേഹോപഹാരം കൈമാറി.

          Read More

            വയനാട് കുടുംബശ്രീ ജില്ല മിഷനിലെ അഴിമതി; മൂന്നു പേരെ പുറത്താക്കി

            വയനാട്: വയനാട് കുടുംബശ്രീ ജില്ലാ മിഷനിൽ വൻ അഴിമതി. കേന്ദ്ര സർക്കാർ നൽകിയ 50 ലക്ഷം രൂപ വകമാറ്റി തട്ടിയെടുത്ത സിപിഎം നേതാക്കളടക്കം മൂന്നു പേരെ ജോലിയിൽ നിന്ന് പുറത്താക്കി. സിപിഎം ബ്രാഞ്ച് സെക്രട്ടറി ജയേഷ്, ഡിവൈഎഫ്ഐ നേതാവ് ഹരീഷ്, കുടുബശ്രീ കോർഡിനേറ്റർ സായ്കഷ്ണൻ എന്നിവരെയാണ് പുറത്താക്കിയത്. ആദിവാസി വികസന പ്രവർത്തനങ്ങൾക്കായി ജില്ലാ കളക്ടർ മുഖാന്തരം അനുവദിച്ച തുകയിലാണ് തട്ടിപ്പ് നടത്തിയത്.   വയനാട് ഡിഎംസി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിനത്തിലാണ് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ മൂന്നു പേർക്കെതിരെ…

            Read More

              ജീവിതം അനായസകരമാക്കാൻ സർക്കാർ വിവിധ സാമൂഹ്യ വികസന പദ്ധതികൾ നടപ്പിലാക്കുന്നു: മന്ത്രി എം.ബി രാജേഷ്

              ജീവിതം അനായസകരമാക്കാൻ സർക്കാർ വിവിധ സാമൂഹ്യ വികസന പദ്ധതികൾ നടപ്പിലാക്കുന്നു: മന്ത്രി എം.ബി രാജേഷ്   ജനനം മുതൽ മരണം വരെയുള്ള ജീവിതം അനായസകരമാക്കാൻ സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന നിരവധി സാമൂഹ്യ വികസന പദ്ധതികൾ നടപ്പിലാക്കുന്നതായി തദ്ദേശ സ്വയംഭരണ – എക്സൈസ്- പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ്. അമ്പലവയൽ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 1.06 കോടി ചെലവിൽ നിർമ്മിച്ച ആധുനിക ഗ്യാസ് ക്രിമറ്റോറിയത്തിൻ്റെയും ആസ്‌പിരേഷണൽ ജില്ലാ പ്രോഗ്രാമിന്റെ ഭാഗമായി അമ്പലവയൽ കുടുംബാരോഗ്യ…

              Read More

                കർഷക താല്പര്യ കൂട്ടായ്മകളുടെ പരിശീലനവും, കാർഷികോപാധികളുടെ വിതരണവും നടത്തി.

                ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡ് , ജെ ഡി ഇ പീറ്റസ്, ഐ ഡി എച് എന്നിവരുടെ പിന്തുണയോടെ ഹാൻഡ് ഇൻ ഹാൻഡ് ഇന്ത്യ എന്ന സന്നദ്ധസംഘടന വയനാട് ജില്ലയിൽ നടപ്പിലാക്കിവരുന്ന ഇന്ത്യ കോഫി കാലാവസ്ഥ പ്രതിരോധ ഭൂപ്രകൃതി (ICCRL) പദ്ധതിയുടെ ഭാഗമായി പനമരം, കുണ്ടാലയിൽ വച്ച് 16/09/2025, ഉച്ചയ്ക്ക് ശേഷം രണ്ട് മണി മുതൽ കർഷക താല്പര്യ കൂട്ടായ്മകളുടെ പരിശീലനവും മാതൃക കർഷകർക്ക് കാർഷികോപാധികളുടെവിതരണവും സംഘടിപ്പിച്ചു. പ്രസ്തുത പരിപാടി ഐ.സി.സി.ആർ.എൽ വയനാട് ജില്ലയുടെ പ്രൊജക്റ്റ്‌ മാനേജർ ശ്രീ….

                Read More

                  ജീവനേകാം ജീവനാകാം അവയവദാന കാമ്പയ്ൻ ഉദ്ഘാടനം ചെയ്തു

                  സ്പന്ദനം മാനന്തവാടി താലൂക്കിലെ വായനശാലകൾ മുഖാന്തിരം നടത്തുന്ന ബൃഹത്തായ അവയവദാനയജ്ഞമായ ‘ജീവനേകാം ജീവനാകാം’ കാമ്പയ്ൻ പഴശ്ശി ഗ്രന്ഥാലയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.സുധീർ ഉദ്ഘാടനം ചെയ്തു. ആദ്യ സമ്മതപത്രം ഒണ്ടയങ്ങാടി സ്വദേശിനി രാധാ രാമനിൽ നിന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.ടി. രേഖ ഏറ്റുവാങ്ങി. അസി. ഫോറൻസിക് സർജ്ജൻ ഡോ. മൃദുലാൽ അവയവദാന ബോധവൽക്കരണ ക്ലാസ് എടുത്തു. സ്പന്ദനം പ്രസിഡണ്ട് ബാബു ഫിലിപ്പ്. കെ അദ്ധ്യക്ഷം വഹിച്ചു. ഡോ. കെ.ഗോകുൽദേവ്, പി.സുരേഷ് ബാബു,…

                  Read More

                  ബത്തേരി സെന്റ് ജോസഫ് സ്കൂളിന് സമീപം പുലി; വനം വകുപ്പ് പരിശോധന നടത്തി.

                  സുൽത്താൻ ബത്തേരി : സെന്റ് ജോസഫ് സ്കൂളിന് സമീപം പുലിയുടെ സാന്നിധ്യം. നായ്ക്കട്ടി ഫോറസ്റ്റ് സ്റ്റേഷൻ ജീവനക്കാർ സ്ഥലത്ത് എത്തി പരോശോധന നടത്തുകയും ഈ ഭാഗങ്ങളിൽ പട്രോളിംഗ് നടത്തുകയും ചെയ്തു. തുടർന്ന് പുലർച്ചെ 4 മണി മുതൽ ഇരുളം സ്റ്റേഷൻ സ്റ്റാഫ്‌ ഈ ഭാഗങ്ങളിൽ പട്രോളിംഗ് നടത്തുകയും പുലിയെ കണ്ട ഭാഗങ്ങളിൽ പരോശോധന നടത്തുകയും ചെയ്തു. പ്രഭാത സവാരിക്കാർക്കും രാവിലെ പോകുന്ന യാത്രക്കാർക്കും വേണ്ടി സ്ഥലത്തു സ്റ്റാഫ് 7 മണി വരെ കാവൽ നിൽക്കുകയും ചെയ്തു. ബത്തേരി…

                  Read More