മാനന്തവാടി: നെടുമ്പൊയില്‍ റോഡില്‍ പേര്യ 37ല്‍ കെ.എസ്.ആര്‍.ടി.സി ബസും മില്‍ക്ക് ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചു. അപകടത്തില്‍ ടാങ്കര്‍ ലോറിയുടെ ഡീസല്‍ ടാങ്ക് പൊട്ടി റോഡില്‍ ഡീസല്‍ പരന്നു. യാത്രക്കാര്‍ക്ക് പരിക്കൊന്നുമില്ല
ഡീസല്‍ റോഡില്‍ പരന്നതോടെ ബൈക്കുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ തെന്നിമറിഞ്ഞ് അപകടമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് മാനന്തവാടി അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി. തുടര്‍ന്ന് റോഡില്‍ പരന്ന ഡീസല്‍ നീക്കം ചെയ്ത് അപകടസാധ്യത ഒഴിവാക്കി.
മാനന്തവാടി ഫയർ സ്റ്റേഷൻ അസി സ്റ്റേഷൻ ഓഫീസർ (ഗ്രേഡ് )ഓ ജി പ്രഭാകരന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ പി കെ രാജേഷ്, അജിൽ കെ,ബിനീഷ് ബേബി ഹോം ഗർഡ് ശിവദാസൻ സിവിൽ ഡിഫെൻസ് അംഗം ഇബ്രാഹിം പേര്യ എന്നിവർ പങ്കെടുത്തു
