പനമരം പുഴയിൽ മുങ്ങി മരിച്ച രണ്ടാമത്തെ ആളെയും തിരിച്ചറിഞ്ഞു

    കോഴിക്കോട് സ്വദേശി കുറുങ്ങരുകണ്ടി ഉന്നതിയിലെ ഷരുൺ കെ കെ [24] ആണ് മരിച്ചത്. ഒരു വർഷത്തോളമായി ഭാര്യ വീടായ നെല്ലിയമ്പം ഉന്നതിയിലാണ് താമസം. പുഴയിൽ നീന്തുന്നതിനിടെ പെട്ടെന്ന് തളർന്നുപോയതാണ് അപകട കാരണം എന്ന് കരുതുന്നു. പനമരം പുഴയിൽ ഇന്നലെ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ടിടങ്ങളിലായി രണ്ടുപേരാണ് മുങ്ങിമരിച്ചത്.

    Read More

    വെള്ളമുണ്ടയിൽ ലഹരിവിരുദ്ധ സംഗമം നടത്തി

      വെളളമുണ്ട: വിജ്ഞാൻ ലൈബ്രറി, ജനമൈത്രി പോലീസ്, വെറ്ററൻ അസോസിയേഷൻ, എന്നിവയുടെ ആഭിമുഖ്യത്തിൽ സ്ട്രൈക്കേഴ്സ് ക്ലബ്ബ് വെള്ളമുണ്ട, വ്യാപാരി വ്യവസായി ഏകോപന സമിതി,മെക് സെവൻ എന്നിവയുടെ സഹകരണത്തോടെ ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി സ്കിറ്റ്, മനുഷ്യച്ചങ്ങല, ലഹരിമുക്ത പ്രതിജ്ഞ , പൊതുയോഗം സംഘടിപ്പിച്ചു. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിംഗ് ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി.രാധ അധ്യക്ഷത വഹിച്ചു. വിജ്ഞാൻ ലൈബ്രറി സെക്രട്ടറി എം. അബ്ദുൽ അസീസ് ഗ്രാമപഞ്ചായത്ത് അംഗം സഫീല…

    Read More

      ബൈരക്കുപ്പ പാലം ഉടൻ യാഥാർത്ഥ്യമാകും: എം പി പ്രിയങ്ക ഗാന്ധി വാദ്ര

      കൽപ്പറ്റ : കേരള-കർണ്ണാടക സർക്കാരുകളുടെ ഏകോപനത്തോടെ ബൈരക്കുപ്പ പാലത്തിനായുള്ള സാധ്യതകൾ പരിശോധിച്ചതായും സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് ഉപയോഗപ്പെടുത്തി പദ്ധതി വേഗത്തിൽ യാഥാർത്ഥ്യമാകുമെന്നും എം.പി പ്രിയങ്ക ഗാന്ധി വാദ്ര പറഞ്ഞു. കളക്ട്രേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന ദിശ യോഗത്തിൽ സംസാരിക്കുകയായിരുന്നു എം.പി. ബൈരക്കുപ്പ പാലവുമായി ബന്ധപ്പെട്ട് വിഷയത്തിൽ കർണ്ണാടക മുഖ്യമന്ത്രിക്ക് കത്തയക്കുകയും പദ്ധതി പ്രദേശം നേരിട്ട് സന്ദർശിക്കുകയും ചെയ്തു. കർണ്ണാടക ഭാഗത്ത് നിന്നുള്ള വന ഭൂമിയിലൂടെയുള്ള വഴിക്ക് പകരമായി റവന്യൂ ഭൂമിയിലൂടെയുള്ള പാത കണ്ടെത്തിയതായും പദ്ധതിയ്ക്കായി…

      Read More

      ഭാര്യയേയും മകനെയും വെട്ടിക്കൊന്നു; ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു.

      ബത്തേരി : ഭാര്യയേയും മകനെയും വെട്ടി കൊലപ്പെടുത്തിയ പിതാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ചെതലയം പുത്തന്‍പുരയ്ക്കല്‍ ബിന്ദു (48), മകന്‍ ബേസില്‍ (26) എന്നിവരാണ് മരിച്ചത്. പിതാവ് ഷാജു (54)വിനെ വീടിനുള്ളിൽ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിലും കണ്ടെത്തി. ഷാജുവിന്റെ അമിതമായ മദ്യപാനത്തെ ചൊല്ലി ഏറെ നാളായി കുടുംബത്തിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നു.ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് സൂചന.

      Read More

        മീനങ്ങാടിയിൽ കടുവ ഭീതി വനംവകുപ്പ് ഡ്രോൺ പരിശോധന നടത്തി

        മീനങ്ങാടി: മീനങ്ങാടിയിലെ ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽപ്പെട്ട ഒരപ്പ്, അരിമുള മേഖലകളിൽ കടുവ ഭീതിയെ തുടർന്ന് വനംവകുപ്പും പോലീസും സംയുക്തമായി ഡ്രോൺ പരിശോധന നടത്തി. റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.പി. അബ്ദുൽ ഗഫൂർ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി.കെ. രഞ്ജിത്ത്, മീനങ്ങാടി പോലീസ് ഇൻസ്‌പെക്ടർ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.   ഡ്രോൺ ഉപയോഗിച്ച് നടത്തിയ വിശദമായ പരിശോധനയിൽ പ്രദേശങ്ങളിൽ കടുവയുടെ സാന്നിധ്യം കണ്ടെത്താനായില്ലെന്ന് അധികൃതർ അറിയിച്ചു. പ്രദേശവാസികൾ ജാഗ്രത തുടരണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.

        Read More

          ഇനി പറക്കാൻ ചെലവ് കൂടും; ടിക്കറ്റ് നിരക്കിനുള്ള പരിധി നീക്കി കേന്ദ്രം, നിരക്ക് വിമാന കമ്പനികൾക്ക് സ്വതന്ത്രമായി തീരുമാനിക്കാം

          തിരുവനന്തപുരം : ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകൾക്കുള്ള നിയന്ത്രണം തിങ്കളാഴ്ച മുതൽ നീക്കുന്നതോടെ പറക്കാൻ ചെലവേറും. ഇതോടെ വിമാനക്കമ്പനികൾക്ക് സ്വതന്ത്രമായി നിരക്കുകൾ നിശ്ചയിക്കാൻ കഴിയും. നേരത്തെ ഇൻഡിഗോയുടെ വിമാന സർവീസ് മുന്നറിയിപ്പില്ലാതെ തടസ്സപ്പെട്ടതോടെ ടിക്കറ്റ് നിരക്കുകളിൽ കുത്തനെ വർദ്ധനവുണ്ടായിരുന്നു. തുടർന്നാണ് 2025 ഡിസംബറിൽ കേന്ദ്രം ആഭ്യന്തര നിരക്കുകൾക്ക് പരിധി ഏർപ്പെടുത്തിയത്.   വൺവേ ഇക്കണോമി ടിക്കറ്റിന് ഉയർന്ന പരിധിയായി ഏകദേശം 18,000 രൂപ (ദൂരത്തെ അടിസ്ഥാനമാക്കി) ആണ് നിശ്ചയിച്ചിരുന്നത്. പരിധി എടുത്തുകളഞ്ഞതോടെ ഇനി വിമാന കമ്പനികൾക്ക് ഇത്…

          Read More

          ഇറച്ചിക്കടയിലേക്ക് മരത്തടി ഇറക്കുന്നതിനിടെ മരം ദേഹത്ത് വീണ് യുവാവ് മരിച്ചു

          വാളാട്: വാളാട് ടൗണിലെ ഇറച്ചി കടയിലേക്ക് മരത്തടി ഇറക്കുന്നതി നിടെ മരം ദേഹത്ത് വീണ് പരിക്കേറ്റ യുവാവ് മരിച്ചു. കാട്ടിമൂല പുളിക്കൽ ജോബിഷ് (42) ആണ് മരിച്ചത്. പരിക്കേറ്റതിനെ തുടർ ന്ന് മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സെബാസ്റ്റ്യൻ-അന്നക്കുട്ടി ദമ്പതികളുടെ മകനാണ്. പ്രിയ ഭാര്യയാണ്. നാല് മക്കളുണ്ട്.

          Read More

            പ്രതിപക്ഷ സമരങ്ങളെ അമർച്ച ചെയ്യാമെന്നത് പിണറായിയുടെ വ്യാമോഹാം: പി കെ ഫിറോസ്

            കമ്പളക്കാട്: പോലീസിനെ ഉപയോഗിച്ച് പ്രതിപക്ഷ സമരങ്ങളെ അമർച്ച ചെയ്യാമെന്ന വ്യാമോഹം നടപ്പിലാവില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് അഭിപ്രായപ്പെട്ടു. സർക്കാരിന്റെ ജനവിരുദ്ധ- അഴിമതി നയങ്ങൾക്കെതിരെ ഇനിയും ശക്തമായ പോരാട്ടം നടത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അനീതിയുടെ കാലത്തിന് , യുവതയുടെ തിരുത്ത് എന്ന പ്രമേയത്തിൽ മുസ്‌ലിം യൂത്ത് ലീഗ് കണിയാമ്പറ്റ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് ഇബ്രാഹിം കടാംതോട്ടിൽ അധ്യക്ഷത വഹിച്ചു….

            Read More

            തദ്ദേശീയ ജനതയുടെ അഭിമാന ദിനാചരണം സംഘടിപ്പിച്ചു

            കമ്മന: ഗോത്രദീപം ആദിവാസി ഗ്രന്ഥാലയത്തിന്റെയും നെഹ്റു യുവ കേന്ദ്രയുടെയും സംയുക്താഭിമുഖ്യത്തിൽ തദ്ദേശീയ ജനതയുടെ അഭിമാനദിനാചരണ പരിപാടി സംഘടിപ്പിച്ചു. അഭിനന്ദ് ബിജുവും പി വി പൗർണ്ണമിയും ചേർന്ന് പുഴയോരത്ത് തൈ നടീൽ ഉദ്ഘാടനം ചെയ്തു. ഗോത്രദീപം ഗ്രന്ഥാലയം പ്രസിഡന്റ് എ കെ ഹരീഷ് അധ്യക്ഷത വഹിച്ചു. വിദ്യ വോളന്റിയർ കെ ആർ അഖില ബിർസ മുണ്ട അനുസ്മരണ പ്രഭാഷണം നടത്തി. ഗീത ദേവചന്ദ്രൻ, ജെൻസി രാമനാരായണൻ, എൻ അഖിലേശ്വരി, കെ ആർ അഖിൻ, എം കെ രജീഷ്, ആദിൽ…

            Read More

            മംഗലശ്ശേരി മാധവൻ മാസ്റ്ററെ അനുമോദിച്ചു

            തരുവണ: നാലു പതിറ്റാണ്ട് കാലത്തോളം തരുവണ സർവീസ് സഹകരണ ബാങ്ക് ഡയറക്ടറും, പ്രസിഡന്റുമൊക്കെയായിരുന്ന മംഗലശ്ശേരി മാധവൻ മാസ്റ്ററെ ഭരണ സമിതി മോമെന്റോ നൽകി അനുമോദിച്ചു. ചടങ്ങിൽ പ്രസിഡന്റ് ഉസ്മാൻ പള്ളിയാൽ, വൈസ് പ്രസിഡന്റ് പി.തങ്കമണി ടീച്ചർ, ഡയറക്ടർമാരായ കൊടുവേരി ഇബ്രാഹിം, ആസ്യ മൊയ്‌ദു, മുൻ പ്രസിഡന്റ് കെ.ടി.മമ്മൂട്ടി, കെ.എം.അബ്ദുള്ള ഹാജി, സെക്രട്ടറി വിജയേശ്വരി തുടങ്ങിയവർ സംബന്ധിച്ചു.

            Read More