എംഡിഎംഎ കേസ് പ്രതി കീർത്തനയ്ക്ക് കുത്തേറ്റു; ആക്രമിച്ചത് പങ്കാളി

വടകര(കോഴിക്കോട്) ∙ മൂന്ന് അധ്യാപികമാർ ഉൾപ്പെടെ പിടിയിലായ വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതി കീർത്തനയ്ക്ക് കുത്തേറ്റു. പങ്കാളി ജിനീഷ് ആണ് പൊലീസ് സ്റ്റേഷനു മുന്നിൽ വച്ച് കീർത്തനയെ കുത്തിയത്. ജാമ്യവ്യവസ്ഥ പ്രകാരം ശനിയാഴ്ച രാവിലെ പത്തുമണിയോടെ വടകര പൊലീസ് സ്റ്റേഷനിൽ കീർത്തന ഹാജരാകാൻ എത്തിയതിനിടെയാണ് ജിനീഷ് ഇവരെ കുത്തി പരുക്കേൽപ്പിച്ചത്.     പേരാമ്പ്ര ബിആർസിയിലെ സ്പെഷലിസ്റ്റ് കരാർ അധ്യാപികയായ കീർത്തനയെ പിടികൂടിയതിനു ശേഷമാണ് ഇവരുടെ സുഹൃത്തുക്കളും അധ്യാപികമാരുമായ കാവ്യയും നീഷ്മയും കേസിൽ പിടിയിലായത്. മുൻപ്…

Read More

സെപക്താക്രോ കിറ്റുകൾ വിതരണം ചെയ്തു

തരുവണ: ലഹരി ഉപയോഗത്തിനെതിരെ യുവതലമുറയെ കായികരംഗത്തേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ‘വൺ സ്കൂൾ വൺ ഗെയിം’ പദ്ധതിയുടെ ഭാഗമായി തരുവണ ഗവ. ഹൈസ്കൂളിന് സെപക്താക്രോ കളിക്കാവശ്യമായ കായിക ഉപകരണങ്ങൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ നേതൃത്വത്തിലാണ് കിറ്റുകൾ വിതരണം ചെയ്തത്. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി വിതരണോദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് നിർമല ജോസഫ്, പി.ടി.എ പ്രസിഡന്റ് കെ.സി.കെ നജുമുദ്ധീൻ, കെ.എ….

Read More

ലഹരി വിരുദ്ധ ഷോർട്ട് ഫിലിം മത്സരം; “രക്ഷ” മികച്ച ഷോർട്ട് ഫിലിം

മാനന്തവാടി :കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം നടപ്പിലാക്കുന്ന നശാ മുക്ത് ഭാരത് അഭയാൻ പദ്ധതിയുടെ കീഴിൽ വയനാട് ജില്ലാ സാമൂഹ്യ നീതി ഓഫീസും, കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലിയും ചേർന്ന് നടത്തിയ ലഹരി വിരുദ്ധ ഷോർട്ട് ഫിലിം മത്സരത്തിൽ വയനാട് വിഷൻ അവതാരകനായ ധനേഷ് ദാമോദർ രചനയും, സംവിധാനവും നിർവഹിച്ച “രക്ഷ” മികച്ച ഷോർട്ട് ഫിലിമായി തിരഞ്ഞെടുക്കപ്പെട്ടു. അധ്യാപികയായ ഡോക്ടർ ഷിൻസി സേവ്യറുടെ നിർമ്മാണ നിയന്ത്രണത്തിൽ പുറത്തിറങ്ങിയ “രക്ഷ” നവകേരളം ലഹരി വിരുദ്ധ സന്ദേശ ഹ്രസ്വചിത്ര മത്സരത്തിലും, മൈ…

Read More

‘കുട്ടിത്തക്കാരം’ വെള്ളമുണ്ട എ.യു.പി.എസിൽ പലഹാരമേള സംഘടിപ്പിച്ചു

വെള്ളമുണ്ട: എ.യു.പി.സ്കൂൾ വിദ്യാർത്ഥികൾ സംഘടിപ്പിച്ച ‘കുട്ടിത്തക്കാരം’ പലഹാരമേള വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ഷൈല പുത്തൻപുരയ്ക്കൽ അധ്യക്ഷത വഹിച്ചു. രോഷ്നി വി.എം, ബിനിഷ പി.എം,ആതിര അഖിൽ,അഖില എ.കെ,സാജിത സി തുടങ്ങിയവർ സംസാരിച്ചു. പിന്നെം പിന്നെം ചെറുതായി പാലപ്പം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടാണ് ഒന്നാംതരത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾ പലഹാര മേള നടത്തിയത്

Read More

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ഏഴാമത് എംബിബിഎസ് കോൺവൊക്കേഷൻ ഒക്ടോബർ 4 ന്

  മേപ്പാടി: ആസ്റ്റർ ഡി എം ഹെൽത്ത്‌ കെയർ സ്ഥാപകൻ ഡോ. ആസാദ്‌ മൂപ്പൻ ചെയർമാനായുള്ള ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ഏഴാമത് ബാച്ച് മെഡിക്കൽ വിദ്യാർത്ഥികളുടെ കോൺവൊക്കേഷൻ സെറിമണി 2026 ഒക്ടോബർ 4 ന് സംഘടിപ്പിക്കുന്നു. 2020  21 അദ്ധ്യയന വർഷത്തിൽ അഡ്മിഷൻ നേടിയ 150 എംബിബിഎസ് വിദ്യാർത്ഥികളുടെ ബിരുദദാനച്ചടങ്ങാണ് നടക്കുന്നത്.   പദ്മശ്രീ ഡോ. ആസാദ് മൂപ്പന്റെ സാന്നിധ്യത്തിൽ നടക്കുന്ന ചടങ്ങിൽ ബഹു കൃഷിവകുപ്പ് മന്ത്രി ടി സിദ്ദിഖ്, ഡിസ്ട്രിക്റ്റ് കളക്ടർ വി. ചെൽസാസിനി…

Read More

വയനാട് കാർണിവൽ പനമരത്ത് തുടങ്ങി; 31 വരെ വിവിധ പരിപാടികൾ.

പനമരം : സാംസ്കാരിക വാണിജ്യ സാമൂഹിക വിനോദ വിദ്യാഭ്യാസ മേഖലകളെ കോർത്തിണക്കിക്കൊണ്ട് വയനാട് ചേബർ ഓഫ് കൊമേഴ്സും ഓർബിറ്റ് ഇന്റർനാഷണൽ ഓർഗനൈസേഷനും ചേർന്ന് ഒരുക്കുന്ന ഡിസംബർ 31 ആം തീയതി വരെ നീണ്ടുനിൽക്കുന്ന വയനാട് കാർണിവൽ പനമരം മാജിക് വില്ലേജിൽ മാനന്തവാടി നിയോജകമണ്ഡലം എം.എൽ.എ ഒ ആർ കേളു ഉദ്ഘാടനം ചെയ്തു.   യോഗത്തിൽ വയനാട് ചേബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ജോണി പാറ്റാനി അധ്യക്ഷത വഹിച്ചു. ഓർഗാനിസിംഗ് കമ്മിറ്റി ജനറൽ കൺവീനർ ഫാദർ വർഗീസ് മറ്റവന…

Read More

പള്ളികൾ സമൂഹത്തിന് വഴികാട്ടിയാവണം: ബഷീർ മുഹിയിദ്ധീൻ

പനമരം: പള്ളികൾ സമൂഹത്തിന് വഴികാട്ടിയും ഭാരങ്ങൾ ഇറക്കിവെക്കാനുള്ള ഇടവുമായിരിക്കണമെന്ന് പ്രശസ്ത ഖുർആൻ പണ്ഡിതൻ ബഷീർ മുഹിയിദ്ധീൻ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ഏരിയ സമ്മേളന പ്രചാരണാർത്ഥം പനമരം മസ്ജിദുൽ ഹുദ കുടുംബ സംഗമം വിജയ അക്കാദമി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആളുകൾ ആദ്യകാലങ്ങളിൽ മനുഷ്യരുടെ പ്രശ്നങ്ങൾ പള്ളിയിൽ പോയി പറഞ്ഞാൽ അതിന് പരിഹാരമുണ്ടായിരുന്നുവെന്നും അങ്ങനെയാണ് പള്ളിയിൽ പോയി പറയുന്ന സംസ്കാരം ഉടലെടുത്തതെന്നും എന്നാൽ പുതിയ കാലഘട്ടത്തിൽ നടക്കാത്ത കാര്യങ്ങൾക്കാണ് ‘പള്ളിയിൽ പോയി പറ’ എന്ന രീതി…

Read More

    ഓൾ കേരള പ്ലംബേഴ്സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു

    കൽപറ്റ:ഓൾ കേരള പ്ലംബേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കൺവൻഷനും മെംബർഷിപ് വിതരണവും നടത്തി. മീനങ്ങാടി കമ്യുണിറ്റി ഹാളിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് സന്തോഷ് അധ്യക്ഷത വഹിച്ചു. സംഘടന സംസ്ഥാന സെക്രട്ടറി സേവ്യർ ,അഭിലാൽ ,ശ്യാം ,റിയാസ്, നൗഷാദ് ,ശശി ശ്രീരാഗം എന്നിവർ സംസാരിച്ചു. ചടങ്ങിൽ ചൂരൽമല -മുണ്ടക്കൈ ദുരന്തബാധിത മേഖലയിൽ സന്നദ്ധ പ്രവർത്തനം നടത്തിയ അസോസിയേഷൻ പ്രവർത്തകരെ ആദരിച്ചു. ജില്ലാ കൺവൻഷനോടനുബന്ധിച്ച് വ്യത്യസ്തമായ പൂക്കളം…

    Read More

      പാലുത്പാദനക്ഷമതയിൽ കേരളം മുൻപന്തിയിൽ: മന്ത്രി ജെ. ചിഞ്ചു റാണി

      പാലുത്പാദനക്ഷമതയിൽ കേരളം മുൻപന്തിയിൽ: മന്ത്രി ജെ. ചിഞ്ചു റാണി   കർഷകക്ഷേമത്തിനായി പുൽപ്പള്ളിയിൽ നടപ്പാക്കിയ നൂതന പദ്ധതികൾക്ക് പ്രശംസ   പാൽ ഉൽപാദന ക്ഷമത വർധിപ്പിക്കാൻ വ്യത്യസ്തവും നൂതനവുമായ പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നതെന്നും പാലുത്പാദനത്തിൽ കേരളം ദേശീയതലത്തിൽ മുൻപന്തിയിലാണെന്നും മൃഗ സംരക്ഷണ- ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച കർഷക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കു കയായിരുന്നു മന്ത്രി. ക്ഷീര കർഷകർക്കുള്ള കാലിത്തീറ്റ വിതരണ പദ്ധതിയും പന്നിപ്പനി മൂലം ജീവനോപാധി…

      Read More

        ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ എട്ടാം ബാച്ച് വിദ്യാർത്ഥികൾക്കുള്ള ബിരുദദാനം നടന്നു

        മേപ്പാടി: ഡോ. മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിൽ 2021ൽ പ്രവേശനം നേടിയ എട്ടാം ബാച്ചിലെ 75 ബി.എസ്.സി നഴ്സിംഗ് വിദ്യാർത്ഥികൾക്കുള്ള ബിരുദദാനം നടന്നു. ആസ്റ്റർ ഡി എം ഹെൽത്ത്‌ കെയറിന്റെയും ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിന്റെയും ചെയർമാനായ പത്മശ്രീ ഡോ. ആസാദ് മൂപ്പന്റെ സന്ദേശത്തോടെ ആരംഭിച്ച ചടങ്ങിൽ സർട്ടിഫിക്കറ്റുകളുടെ വിതരണോദ്ഘാടനം ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ നിർവഹിച്ചു.   ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി…

        Read More