ക്രിസ്തുമസ് – പുതുവത്സര പാക്കേജുമായി കെ.എസ്.ആർ.ടി.സി; പോക്കറ്റ് കാലിയാക്കാതെ യാത്ര പോകാം
കാഞ്ഞങ്ങാട്: ക്രിസ്‌തുമസ് – പുതുവത്സര വിനോദയാത്രകളുമായി കെ.എസ്.ആർ.ടി.സി. കാഞ്ഞങ്ങാട് നിന്നുമാണ് കെ.എസ്.ആർ.ടി.സി ക്രിസ്തുമസ് – പുതുവത്സര വിനോദയാത്രകൾ സംഘടിപ്പിക്കുന്നത്. ഡിസംബർ 28ന് ആരംഭിച്ച് 31ന് അവസാനിക്കുന്ന യാത്രയിൽ ഗവി, അടവി, കമ്പം, രാമക്കൽ മേട്, പരുന്തുംപാറ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കും. ഡിസംബർ 26ന് വാഗമൺ, ഇല്ലിക്കൽകല്ല്, ഇലവീഴാപൂഞ്ചിറ സന്ദർശിച്ച് 29ന് രാവിലെ തിരിച്ചെത്തും. ഡിസംബർ 29 മുതൽ 31 വരെ നിലമ്പൂർ, കക്കാടംപൊയിൽ യാത്രയും സംഘടിപ്പിച്ചിട്ടുണ്ട്. ഫോൺ – 9446088378, 8606237632. കേരളത്തിലെ പ്രശസ്‌തമായ വിനോദസഞ്ചാര…
