കൽപറ്റ: സർവീസിൽ നിന്ന് വിരമിച്ച സഹപ്രവർത്തകർക്ക് കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് & ഓഡിറ്റേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ
യാത്രയയപ്പും, ‘സഹകാരിക്ക് ഒരു വഴികാട്ടി’ എന്ന മാർഗരേഖയുടെ പ്രകാശനവും, പത്മശ്രീ ഉമ്മൻ ചാണ്ടി പ്രഥമ കാർഷിക പുരസ്കാരം നേടിയ ചെറുവയൽ രാമന് അനുമോദനവും സംഘടിപ്പിച്ചു.
വയനാട് ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി.ജെ. ഐസക് സമ്മേളനം ഉദ്ഘാടനം ചെയ്തു. പത്മശ്രീ ചെറുവയൽ രാമനെ ആദരിച്ചു . സഹകരണ മേഖല അഴിമതിമുക്തമാക്കുന്നതിന്റെയും സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിന്റെയും പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. സഹകരണ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിലും സുതാര്യവും കാര്യക്ഷമവുമായ പ്രവർത്തനം ഉറപ്പാക്കുന്നതിലും ഇൻസ്പെക്ടർമാരുടെയും ഓഡിറ്റർമാരുടെയും പങ്ക് നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു
ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ മുഖ്യാതിഥിയായി. സർവീസിൽ നിന്ന് വിരമിച്ച ലത കെ., മിനി കെ. എന്നിവരെ ചടങ്ങിൽ ആദരിച്ചു. സംഘടന തയ്യാറാക്കിയ ‘സഹകാരിക്ക് ഒരു വഴികാട്ടി’ എന്ന മാർഗരേഖയുടെ പ്രകാശനവും ചടങ്ങിൽ നടന്നു.
സംസ്ഥാന പ്രസിഡന്റ് പ്രിയേഷ് സി.പി. അധ്യക്ഷത വഹിച്ചു. സഹകരണ ജനാധിപത്യ വേദി വൈസ് ചെയർമാൻ അഡ്വ. ജയ്സൺ തോമസ് അനുമോദനം നിർവഹിച്ചു..
