പൂതാടി വില്ലേജിൽ ഡിജിറ്റൽ സർവെ പൂർത്തിയായി; ഭൂമി സംബന്ധിച്ച സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ

    പൂതാടി വില്ലേജിലെ ഡിജിറ്റൽ സർവെ പൂർത്തിയാക്കിയതോടെ ഭൂമി സംബന്ധിച്ച മുഴുവൻ സേവനങ്ങളും ഇനി പൊതുജനങ്ങൾക്ക് എന്റെ ഭൂമി പോർട്ടൽ വഴി ലഭ്യമാകും. വില്ലേജിന്റെ ഡിജിറ്റൽ സർവ്വെ റെക്കോർഡ് ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീക്ക് സർവ്വെ ഡെപ്യൂട്ടി ഡയക്ടർ ആർ ബാബു കൈമാറി. ജില്ലയിൽ ഇതുവരെ 69,373 ഹെക്ടർ വിസ്തീർണ്ണത്തിൽ ഡിജിറ്റൽ സർവ്വെ ഫീൽഡ് ജോലികൾ പൂർത്തിയായിട്ടുണ്ട്. 2,24,499 കൈവശ ഭൂമികൾ അളന്ന് തിട്ടപ്പെടുത്തി.   ഭൂഉടമ ആധാര പ്രകാരമുള്ള സ്ഥലത്തിന്റെ വ്യക്തമായ അതിർത്തി ഡിജിറ്റൽ സർവ്വെ…

    Read More

      ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിൽ ലാമ്പ് ലൈറ്റിങ് നടന്നു

      മേപ്പാടി: ഡോ.മൂപ്പൻസ് നഴ്സിംഗ് കോളേജിൽ 2025 ൽ അഡ്മിഷൻ നേടിയ 86 നഴ്സിംഗ് വിദ്യാർത്ഥികൾക്കുള്ള വിളക്ക് തെളിയിക്കൽ ചടങ്ങ് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. എലിസബത് ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ രജിസ്ട്രാർ ഡോ.സോനാ പി.എസ് മുഖ്യാതിഥി ആയിരുന്നു. ആധുനിക നഴ്സിംഗ് കെയറിന്റെ ഉപജ്ഞാതാവായ ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ഓർമ്മകൾക്ക് മുൻപിൽ ദീപം തെളിയിച്ചുകൊണ്ടാണ് നഴ്സിംഗ് വിദ്യാർത്ഥികൾ അവരുടെ ക്ലിനിക്കൽ പഠനം തുടങ്ങുന്നത്. ത്യാഗത്തിന്റെയും അർപ്പണ മനോഭാവത്തിന്റെയും പരിചരണത്തിന്റെയും അറിവിന്റെയും…

      Read More

      എസ് എൻ ഡി പി പൊതുയോഗവും, വിദ്യാഭ്യാസ സഹായനിധി വിതരണവും നടത്തി

      മീനങ്ങാടി : അപ്പാട് എസ് എൻ ഡി പി 1828 ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ വിശേഷാൽ പൊതുയോഗവും ചെറു തൊടുകയിൽ കുട്ടൻ സ്മാരക വിദ്യാഭ്യാസ സഹായനിധി വിതരണവും നടത്തി. എസ്എൻഡിപി ബത്തേരി യൂണിയൻ ചെയർമാൻ അഡ്വ. എൻ .കെ .ബാബുരാജ് ഉദ്ഘാടനം ചെയ്തു .ഭരതനാട്യത്തിന് ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ മൃദംഗ നാദം 20 24 പ്രോഗ്രാമിൽ പങ്കെടുത്ത് വിജയിച്ച കുട്ടികൾക്കുള്ള ഉപഹാര സമർപ്പണം എസ്എൻഡിപി ബത്തേരി യൂണിയൻ കൺവീനർ എൻ. കെ. ഷാജി നിർവഹിച്ചു .ശാഖാ…

      Read More

      കേരള ചിക്കൻ പദ്ധതി ഇനി വയനാട്ടിലും

      കൽപറ്റ : സംശുദ്ധമായ ബ്രോയ്ലർ കോഴിയിറച്ചി മിതമായ നിരക്കിൽ വിപണിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കുടുംബശ്രീ കേരള ചിക്കൻ പദ്ധതി ഇനി വയനാട്ടിലും. ആയിരം കോഴികളെ വളർത്താൻ താൽപര്യവും പരിസര സാഹചര്യവുമുള്ള കുടുംബശ്രീ അയൽക്കൂട്ട കർഷകർക്കാണ് പദ്ധതി ഗുണഭോക്താക്കളാവാൻ സാധിക്കുക. കേരള ചിക്കൻ ഫാം,ഓട്ട്ലെറ്റ് എന്നിവ ആരംഭിക്കാൻ താൽപര്യമുള്ള കർഷകർക്കും, സി.ഡി.എസ് ചെയർപേഴ്സൺമാർക്കും, ഫാം ലൈവ് ലി ഹുഡ് ബിസിമാർക്കുമുള്ള ഓറിയൻ്റേഷൻ ക്ലാസ്സ്‌ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം…

      Read More

      മാനന്തവാടിയിലെ ഡിഎംഒ ഓഫീസ് മാനന്തവാടിക്ക് പുറത്തേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണം: എ ഐ വൈ എഫ്.

      മാനന്തവാടി: വർഷങ്ങളായി മാനന്തവാടിയിൽ പ്രവർത്തിച്ചുവരുന്ന ഡിഎംഒ ഓഫീസ് പ്രവർത്തനം മാനന്തവാടി നഗരസഭക്ക് പുറത്തേക്ക് മാറ്റാനുള്ള നീക്കം അനുവദിക്കാനാവില്ല. നിലവിൽ ഓഫീസ് പ്രവർത്തിച്ചുവരുന്ന കെട്ടിടത്തിന്റെ ബലക്ഷയത്തെ തുടർന്ന് പ്രവർത്തനം മറ്റൊരു വാടക കെട്ടിടത്തിലേക്ക് മാറണമെന്ന് തീരുമാനിച്ചപ്പോൾ തന്നെ സർക്കാർ സംവിധാനത്തിന്റെ ഭാഗമായ ബിഎസ്എൻഎൽ ബിൽഡിങ്ങിൽ ഡിഎംഒ ഓഫീസിന് ആവശ്യമായ സ്ഥലം ലഭ്യമാക്കാം എന്ന് ബിഎസ്എൻഎൽ ഉറപ്പു നൽകിയ സാഹചര്യത്തിൽ മാനന്തവാടിക്ക് പുറത്തുള്ള സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് ഡിഎംഒ ഓഫീസ് മാറ്റി സ്ഥാപിക്കാനുള്ള നീക്കം ചില വ്യക്തി താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനു…

      Read More

      മാനന്തവാടി മെഡിക്കൽ കോളേജ്: സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്നുമുള്ള വെള്ളം ജനവാസ കേന്ദ്രത്തിലേക്ക് ഒഴുകുന്നത് തടയണം: എസ്ഡിപിഐ

      മാനന്തവാടി : മെഡിക്കൽ കോളേജിലെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്നുമുള്ള വെള്ളം ചൂട്ടക്കടവിലെ ജനവാസ കേന്ദ്രത്തിലേക്ക് ഒഴുകുന്നത് തടയണമെന്ന് എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി. പ്ലാന്റിൽ നിന്നുമുള്ള ശുദ്ധീകരിച്ച വെള്ളമാണ് സ്കൂൾ വിദ്യാർഥികളടക്കമുള്ള മുപ്പതോളം കുടുംബങ്ങൾ ആശ്രയിക്കുന്ന ചൂട്ടക്കടവ് -മോർച്ചറി റോഡിലൂടെ പരന്നൊഴുകുന്നത്. വെള്ളം നിർത്താതെ ഒഴുകുന്നതിനാൽ ഈ കോൺക്രീറ്റ് റോഡിൽ പായൽ പിടിക്കുകയും കാൽനട പോലും പ്രയാസകരമായി തീർന്നിരിക്കുകയുമാണ്. മാത്രമല്ല മണ്ണിലേക്കിറങ്ങുന്ന വെള്ളം ഉറവ പോലെ കെട്ടിനിന്ന് പ്രദേശത്ത് മണ്ണിടിച്ചിൽ ഭീഷണിയും സൃഷ്ട്ടിക്കുന്നുണ്ട്. അത് കൊണ്ട്…

      Read More

      ടാറിൽ വീണ് ദുരിതമനുഭവിക്കുന്ന തെരുവ് നായക്ക് തുണയായി അനിമൽ റെസ്ക്യൂ ടീം

      കമ്പളക്കാട് : കമ്പളക്കാട് മടക്കിയിൽ ഒരാഴ്ച ത്തോളമായി ടാറിൽ വീണു ദുരിതമനുഭവിക്കുന്ന തെരുവ് നായക്ക് തുണയായി ആനിമൽ റെസ്ക്യൂടീം. ടാറിൽ വീണ് പ്രയാസം അനുഭവിക്കുന്ന നായയെ കഴിഞ്ഞ ഞായറാഴ്ച പിടിക്കാൻ ശ്രമിച്ചിരുന്നുപക്ഷെ വലയിൽ നിന്ന് രക്ഷപ്പെട്ടു. പിന്നീട് നായയുടെ ഓരോ നീക്കങ്ങളും മനസ്സിലാക്കിയ താഹിർ പിണങ്കോടിന്റെ നേതൃത്വത്തിൽ മൂന്നു മണിക്കൂറിന്റെ കഠിന ശ്രമത്തിന്റെ ഭാഗമായി പൂർണ്ണമായും ടാറിൽ മുങ്ങിയ നായയെ രക്ഷപ്പെടുത്തി. ടീമിൽ ഷൈല കൽപ്പറ്റയും സഹായത്തിന് ഉണ്ടായിരുന്നു.

      Read More

        നിരവധി കുടുംബങ്ങളുടെ കിടപ്പാടം അനിശ്ചിതത്തിൽ വാളാട് മഹല്ല് കമ്മറ്റി

        വാളാട്:നിരവധി കുടുംബങ്ങളുടെ കിടപ്പാടമുൾപ്പെടെയുള്ള ഭൂമികളുടെ ഉടമസ്ഥാവകാശം അനിശ്ചിതത്തിലും ആശങ്കയിലുമാക്കിക്കൊണ്ടുള്ള വാളാട് വില്ലേജിലെ സർവ്വേ നമ്പർ 126 ലെ യും 57/1 ലെയും ഭൂമി പ്രശ്നത്തിന് ഉടൻ പരിഹാരം കണ്ടെത്തണമെന്നും പ്രശ്നപരിഹാരമാകുന്നത് വരെ വാളാട് വില്ലേജ് ഡിജിറ്റൽ സർവേ ഇമ്പ്ലിമെന്റേഷൻ നിർത്തിവെക്കണമെന്നും 126 സർവേ നമ്പറിൽ തണ്ടപ്പേർ സർട്ടിഫിക്കറ്റ് നൽകുന്നത് നിർത്തിവെച്ച നടപടി പിൻവലിക്കണമെന്നും വാളാട് മഹല്ല് കമ്മിറ്റി ആവിശ്യപ്പെട്ടു. മഹല്ല് പ്രസിഡൻ്റ് വി.സി അമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു മഹല്ല് ജനറൽ സെക്രട്ടറി.മോയിൻ കാസിം സ്വാഗതവും ഖാലിദ്…

        Read More

        അവയവദാന സമ്മതപത്രം കൈമാറ്റവും, ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു.

        കല്ലോടി: കർമ്മ സ്വാശ്രയ സംഘത്തിൻറെ ആഭിമുഖ്യത്തിൽ അവയവദാന സമ്മതപത്രം കൈമാറുകയും ‘ എസ്എസ്എൽസി പ്ലസ് ടു തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു ജില്ലാ പഞ്ചായത്ത് അംഗം കെ വിജയൻ ഉദ്ഘാടനം ചെയ്തു ജ്യോതിർഗമയ കോ ഒഡിനേറ്റർ കെ എം ഷിനോജ് സമ്മതപത്രം ഏറ്റുവാങ്ങി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി വിജോൾ,ഗ്രാമപഞ്ചായത്ത് അംഗം ജോർജ് പടക്കൂട്ടിൽ,കെ എം അഗസ്റ്റിൻ ,പ്രീത മോഹൻ ,റോജി ജോസ്. ഗീതാ…

        Read More

          കേന്ദ്ര സംസ്ഥാന ഫണ്ടുകള്‍ യഥാസമയം കമ്പനിക്ക് നല്‍കിയില്ല; 108 ആംബുലന്‍സ് ജീവനക്കാരുടെ ശമ്പളം മുടങ്ങരുത് : മനുഷ്യാവകാശ കമ്മീഷന്‍

          തിരുവനന്തപുരം : 108 ആംബുലന്‍സ് ജീവനക്കാരുടെ ശമ്പളം മുടങ്ങുന്നതു പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്.   കേന്ദ്ര സംസ്ഥാന ഫണ്ടുകള്‍ യഥാസമയം കമ്പനിക്ക് നല്‍കാത്തതു കൊണ്ടാണ് ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാന്‍ വൈകിയതെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. അന്തിമമായി രോഗികളുടെ അവകാശമാണ് നിഷേധിക്കപ്പെട്ടത്. ഒരിക്കലും ഇത്തരം സാഹചര്യം ഉണ്ടാകാന്‍ പാടില്ലാത്തതാണ്. അടിയന്തര സാഹചര്യങ്ങളിലാണ് 108 ആംബുലന്‍സിന്റെ സേവനം ജനങ്ങള്‍ ആവശ്യപ്പെടുന്നത്. അതിന്റെ പ്രാധാന്യം മനസിലാക്കി സര്‍ക്കാര്‍ ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍…

          Read More