Headlines

ജില്ലാ ശാസ്ത്രമേളയിൽ തുടർച്ചയായി രണ്ടാം തവണയും ഒന്നാം സ്ഥാനം നേടി ജിഷ ഇ.എസ്.

ജില്ലാ ശാസ്ത്രമേളയിൽ യു.പി വിഭാഗം അധ്യാപകർക്കായുള്ള ടീച്ചിംഗ് എയ്ഡ് നിർമ്മാണ മത്സരത്തിൽ ഗണിത ശാസ്ത്ര വിഭാഗത്തിൽ സെന്റ് ആന്റണീസ് യു.പി. സ്കൂൾ കോട്ടത്തറയിലെ അധ്യാപിക ജിഷ ഇ.എസ്. ഒന്നാം സ്ഥാനം നേടി.

തുടർച്ചയായി രണ്ടാം തവണയാണ് ഈ നേട്ടം സ്വന്തമാക്കുന്നത്. ഗണിതപഠനം കൂടുതൽ ലളിതവും ആകർഷകവുമാക്കുന്നതിനായി തയ്യാറാക്കിയ പഠനോപകരണങ്ങളാണ് ഈ വിജയത്തിന് വഴിയൊരുക്കിയത്.

ജിഷ ഇ.എസ്. നേടിയ ഈ അഭിമാനകരമായ നേട്ടത്തിൽ സ്കൂൾ മാനേജ്മെന്റും പ്രധാനാധ്യാപികയും അധ്യാപകരും പി.ടി.എ.യും സ്കൂൾ കുടുംബവും അഭിനന്ദനങ്ങൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *