പോക്‌സോ കേസ്; ലഹരി നല്‍കി ലൈംഗികാതിക്രമം നടത്തിയ യുവാവിന് 27 വര്‍ഷം തടവും പിഴയും.

    കൽപ്പറ്റ : പ്രായപൂർത്തിയാവാത്ത കുട്ടിക്ക്‌ ലഹരി നൽകിയ ശേഷം ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് തടവും പിഴയും. തൃക്കൈപ്പറ്റ, നെല്ലിമാളം, കല്ലറ വീട്ടിൽ, മിഥുൻ ദാസ് (22)നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്‌ജ് കെ. കൃഷ്ണ കുമാർ 27 വർഷവും 9 മാസവും തടവിനും 77000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. 2022 ജൂലൈ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇയാൾ കുട്ടി താമസിച്ചിരുന്ന വീട്ടിൽ അതിക്രമിച്ചു കയറി ലഹരി കലർത്തിയ സിഗരറ്റ് വലിപ്പിച്ച് മയക്കിയ…

    Read More

      “വാക്ക് വിത്ത് റാന്തൽ” പരിപാടി സംഘടിപ്പിച്ചു.

      തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട പ്രചാരണത്തിന് ആവേശം പകരാൻ കൽപ്പറ്റ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി.കെ. അനിൽകുമാറിന്റെ നേതൃത്വത്തിൽ മേപ്പാടി ടൗണിൽ “വാക്ക് വിത്ത് റാന്തൽ” പരിപാടി സംഘടിപ്പിച്ചു. പ്രവർത്തകരുടെയും നാട്ടുകാരുടെയും വലിയ പങ്കാളിത്തത്തോടെ നടന്ന പരിപാടി ശ്രദ്ധേയമായി. റാന്തൽ തെളിച്ചുകൊണ്ട് നടത്തിയ കാൽനട പ്രചാരണത്തിൽ നിരവധി പേർ അണിനിരന്നു. വഴിയോരങ്ങളിൽ കാത്തുനിന്നവരും, കാൽനടയാത്രക്കാരും, വാഹനങ്ങളിൽ കടന്നുപോയവരുമെല്ലാം സ്ഥാനാർത്ഥിക്ക് പിന്തുണ അറിയിച്ച് അഭിവാദ്യം ചെയ്തു. തിരക്കുകൾക്കിടയിലും പലരും ഓടിയെത്തി കൈകൊടുത്ത് വിജയാശംസകൾ നേർന്നത് പ്രചാരണത്തിന് കൂടുതൽ ആവേശം നൽകി. ബസ്…

      Read More

      ജനകീയാസൂത്രണ പദ്ധതി: യോഗം ചേര്‍ന്നു

      മാനന്തവാടി : മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് 2024-25 ജനകീയാസൂത്രണ പദ്ധതി രൂപീകരണത്തിന്റെ മുന്നോടിയായി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും യോഗം ചേര്‍ന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി അധ്യക്ഷത വഹിച്ചു. ക്ഷീരമേഖലയില്‍ അടുത്ത സാമ്പത്തികവര്‍ഷം നടപ്പിലാക്കേണ്ട പദ്ധതികളെക്കുറിച്ച് ചര്‍ച്ചചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഭാരവാഹികളായ കെ.വി വിജോള്‍, പി കല്യാണി, സല്‍മാ മോയിന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി…

      Read More

      അവസരങ്ങളെ സാധ്യതകളാക്കി മാറ്റി വളരാൻ പുതു തലമുറ ശ്രമിക്കണം: മന്ത്രി കെ.എം ഷാജി

      കൽപ്പറ്റ: “മികച്ച ശമ്പളം ലഭിക്കുന്ന ഹോസ്പിറ്റാലിറ്റി, ഷെഫ് തുടങ്ങിയ തൊഴിൽ മേഖലകളിലേക്ക് സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് വഴിയൊരുക്കുകയാണ് കുടുംബശ്രീയുടെ ഡിഡിയു-ജികെവൈ പരിശീലന പദ്ധതി.” കൽപ്പറ്റ പുളിയാർമല ലവ് ഗ്രീൻ അസോസിയേഷൻ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി കെ. എം ഷാജി. വിദേശ രാജ്യങ്ങളിൽ ലക്ഷക്കണക്കിന് രൂപ ചിലവുവരുന്ന ഹോസ്പിറ്റാലിറ്റി കോഴ്സുകൾ സാധാരണക്കാർക്ക് ലഭ്യമാക്കി, അവർക്ക് സുരക്ഷിതമായ ജീവിതവും ആത്മാഭിമാനവും ഉറപ്പാക്കുന്നതോടൊപ്പം, ഇത്തരം അവസരങ്ങൾ ഉപയോഗപ്പെടുത്തി വളരാൻ പുതുതലമുറ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.   ഗ്രാമീണ മേഖലയിലെ യുവജനങ്ങൾക്ക് നൈപുണ്യ പരിശീലനം…

      Read More

        യുദ്ധവിരുദ്ധ സദസ്സും റാലിയും നടത്തി

        കമ്പളക്കാട് : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കൽപ്പറ്റ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കമ്പളക്കാട് ടൗണിൽ യുദ്ധവിരുദ്ധ സദസ്സും റാലിയും സംഘടിപ്പിച്ചു. പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം ഡോ. അമ്പിച്ചിറയിൽ വിഷയാവതരണം നടത്തി. മുതലാളിത്ത ശക്തികളുടെ യുദ്ധാനുകൂല നിലപാടുകളെ അദ്ദേഹം അപലപിച്ചു. പരിഷത്ത് വയനാട് ജില്ലാ പ്രസിഡണ്ട് എ ജനാർദ്ദനൻ, ജില്ലാ വൈസ് പ്രസിഡൻ്റ് സി ജയരാജൻ,കൽപ്പറ്റ മേഖലാ സെക്രട്ടറി എം പി മത്തായി, പരിഷത്ത് കേന്ദ്ര നിർവാഹകസമിതി അംഗം കെ എ അഭിജിത്ത്, പരിഷത്ത് ജില്ലാ…

        Read More

        ഫോസയും വയനാട്ടിനൊപ്പം

        കൽപ്പറ്റ :ഫാറുഖ് കോളേജ് ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ (ഫോസ) ജില്ലാ ചസ്റ്ററിൻ്റെയും ഫോസ സെൻട്രൽ കമ്മിറ്റി യുടേയും സംയുക്ത യോഗം കൽപ്പറ്റ യിൽ നടന്നു. ‘വയനാട് ദുരിതബാധിതർക്ക് സാന്ത്വനമാകുന്നതിന് കൗൺസലിംഗ് . ഫെസിലിറ്റേഷൻ, വിവിധ വിദ്യാഭ്യാസ പാക്കേജ് തുടങ്ങി സെൻട്രൽ കമ്മിറ്റി മുന്നോട്ടു വെച്ച വിവിധ പുനരധിവാസ പ്രവർത്തനങ്ങൾക്ക് ജില്ലാ ചാപ്റർ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.ദുരിതബാധിത പ്രദേശങ്ങൾ നേരിട്ട് സന്ദർശിച്ച് വിവിധ ഏജൻസുകളുമായി നടത്തിയ കൂടിക്കാഴ്ചകൾക്ക് ശേഷം നടന്ന പരിപാടി ഫറൂഖ് കോളേജ് പ്രിൻസിപ്പാൾ ഡോ; കെ…

        Read More

          വോട്ട് രേഖപ്പെടുത്താന്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധം

          നിയമസഭാ തെരഞ്ഞെടുപ്പിന് വോട്ട് രേഖപ്പെടുത്താന്‍ പോളിംഗ് ബൂത്തുകളില്‍ എത്തിച്ചേരുന്നവര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമായും ഹാജരാക്കണം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഫോട്ടോ ഐഡന്റിറ്റി കാര്‍ഡാണ് (എപിക്) പ്രധാന തിരിച്ചറിയല്‍ രേഖ. ഇത് ലഭ്യമല്ലാത്തവര്‍ക്ക് ആധാര്‍ കാര്‍ഡ്, തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ്, ബാങ്ക് അല്ലെങ്കില്‍ പോസ്റ്റ് ഓഫീസ് നല്‍കുന്ന ഫോട്ടോ പതിച്ച പാസ്ബുക്ക്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ് അല്ലെങ്കില്‍ ആയുഷ്മാന്‍ ഭാരത് കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, എന്‍.പി.ആറിന്റെ ഭാഗമായി നല്‍കിയ സ്മാര്‍ട്ട് കാര്‍ഡ്,…

          Read More

          ലൈബ്രറികളെ ഹരിത ഗ്രന്ഥാലയമായി പ്രഖ്യാപിച്ചു

          മാനന്തവാടി :- മുൻ സിപ്പാലിറ്റിയിലെ ഇരുപത് ലൈബ്രറികളെ ഹരിത ഗ്രന്ഥാലയമായി പ്രഖ്യാപിച്ചു. പ്രഖ്യാപനത്തിൻ്റെ ഉൽഘാടനവും സർട്ടിഫിക്കറ്റ് വിതരണവും ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.കെ സുധീർ നിർവ്വഹിച്ചു. പി.രാജൻ അധ്യക്ഷത വഹിച്ചു. ആർ.അജയകുമാർ, എ.വി മാത്യം ,പി.സുരേഷ് ബാബു ,പി.ജെസെബാസ്റ്റ്യൻ, കെ.ഷബി തപ്രസംഗിച്ചു.

          Read More

            അറ്റകുറ്റപ്പണി: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ വൈദ്യുതി മുടങ്ങും

            തിരുവനന്തപുരം: നാല് വടക്കൻ ജില്ലകളിൽ വൈദ്യുതി തടസ്സമുണ്ടാകുമെന്ന് കെഎസ് ഇബി. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഭാഗീകമായി വൈദ്യുതി തടസ്സപ്പെടാൻ സാധ്യത. പവർഗ്രിഡ് കോർപ്പറേഷന്റെ (PGCIL) കോഴിക്കോട് 400 കെ.വി. സബ്‌സ്റ്റേഷനിലെ 3-മത് നമ്പർ 500 എം.വി.എ. ട്രാൻസ്‌ഫോർമറിന്റെ 220 കെ.വി. ബുഷിങ്ങിൽ തകരാർ സംഭവിച്ചിരുന്നു. ഈ ട്രാൻസ്‌ഫോർമറിന്റെ അറ്റകുറ്റപണികൾക്ക് വൈദ്യുതി നിയന്ത്രണം വേണ്ടിവരും’ കെഎസ്ഇബി അറിയിച്ചു.   അറ്റകുറ്റപണികൾ തീർക്കാനുള്ള ജോലികൾ പൂർത്തിയാക്കുന്നതിന് മേയ് 25 വരെ സമയം ആവശ്യമായി വരുമെന്ന് പവർഗ്രിഡ് കോർപ്പറേഷൻ…

            Read More

              പാറത്തോട് പി ഓ, പിൻ 673121. തരിയോട് വില്ലേജിൽ പോസ്റ്റ് ഓഫീസ് ആരംഭിച്ചു

              തരിയോട്: രാജ്യത്ത് തന്നെ പോസ്റ്റ് ഓഫീസ് നിലവിലില്ലാത്ത ഏക വില്ലേജായ തരിയോട് വില്ലേജിൽ പോസ്റ്റൽ വകുപ്പിന്റെ നേതൃത്വത്തിൽ പുതിയ പോസ്റ്റ് ഓഫീസ് അനുവദിച്ച് പ്രവർത്തനം ആരംഭിച്ചു. പോസ്റ്റ് ഓഫീസ് അനുവദിച്ചതിൽ നന്ദി അറിയിച്ചുകൊണ്ട് കോഴിക്കോട് ഡിവിഷൻ പോസ്റ്റൽ സീനിയർ സൂപ്രണ്ടിന് കത്തെഴുതി പോസ്റ്റ് ചെയ്തു കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി പോസ്റ്റ് ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു. തുടക്കത്തിൽ കത്ത് വിതരണം ഒഴികെയുള്ള എല്ലാ സേവനങ്ങളും ഇവിടെ നിന്നും ലഭ്യമാകും. പോസ്റ്റ് ഓഫീസിന്റെ പേര് പാറത്തോട് എന്നും…

              Read More