സംസ്ഥാനത്തെ മികച്ച ജില്ലാ കലക്ടര്‍ക്കുള്ള പുരസ്‌കാരം ജില്ലാ കലക്ടര്‍ ഡി. ആര്‍ മേഘശ്രീ ഏറ്റുവാങ്ങി.

    തിരുവനന്തപുരം:സംയോജിത ശിശു വികസന പദ്ധതിയില്‍ സംസ്ഥാനത്തെ മികച്ച ജില്ലാ കലക്ടര്‍ക്കുള്ള പുരസ്‌കാരം ആരോഗ്യ-വനിതാ-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജില്‍ നിന്നു ജില്ലാ കലക്ടര്‍ ഡി. ആര്‍ മേഘശ്രീ ഏറ്റുവാങ്ങി. മികച്ച അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍, സൂപ്പര്‍വൈസര്‍, മികച്ച അങ്കണവാടി എന്നി വിഭാഗത്തിലും ജില്ല മികച്ച നേട്ടമാണ് കരസ്ഥമാക്കിയത്. ജില്ലയിലെ അങ്കണവാടി പ്രവര്‍ത്തങ്ങളില്‍ ക്രിയാത്മകവും കാര്യക്ഷമവുമായ ഇടപെടലിലൂടെയാണ് ജില്ലാ ഭരണകൂടം അവാര്‍ഡ് സ്വന്തമാക്കിയത്. ശിശു വികസന മേഖലയിലെ പ്രവര്‍ത്തനങ്ങളില്‍ വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കി. സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം…

    Read More

    സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീൻ ‘സർഗ വസന്തം’ സമാപിച്ചു

    പടിഞ്ഞാറത്തറ: ബപ്പനം മദ്രസ്സയിൽ വെച്ച് നടന്ന സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീൻ പടിഞ്ഞാറത്തറ റേയിഞ്ച് തല മദ്രസ കലോത്സവത്തിന്റെ സമാപന സമ്മേളനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. അബ്ദുള്ള കുട്ടി ഫൈസി അധ്യക്ഷത വഹിച്ചു. ഉസ്മാൻ അഹ്സനി, ഇസ്മായിൽ സഖാഫി, അബ്ദുൽ ഗഫൂർ അഹ്സനി, കെ. എസ് മുഹമ്മദ്‌ സഖാഫി, ഹൈദറലി സഖാഫി, ഹാരിസ് ഇർഫാനി, കെ മമ്മൂട്ടി( കൃഷി ഓഫീസർ), മമ്മൂട്ടി കുന്നളം, അലി മുസ്ലിയാർ, എ.ജി…

    Read More

      ആറാം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

      പുൽപ്പള്ളി: ആറാം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാറക്കവല കഞ്ഞിക്കുഴിയിൽ കലേഷിന്റെയും ലതികയുടെയും മകൻ അഭിലാഷ് (11) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഈ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.കബനിഗിരി സെന്റ് മേരീസ് എ.യു.പി സ്കൂളിലെ വിദ്യാർത്ഥിയാണ് അഭിലാഷ്.മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം തിങ്കളാഴ്ച വൈകുന്നേരത്തോടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. അഖിലേഷ്, ഗോപിക എന്നിവർ സഹോദരങ്ങളാണ്.

      Read More

        കോൺഗ്രസ് വികസന പദയാത്ര നടത്തി

        എടവക : കോൺഗ്രസ് എടവക പഞ്ചായത്ത് ഇലക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ യുഡിഎഫ് ഭരണസമിതിയുടെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയുടെ വികസന പ്രവർത്തനങ്ങളെ വിളംബരം ചെയ്തുകൊണ്ട് മണ്ഡലം പ്രസിഡന്മ്മാരായ വിനോദ് തോട്ടത്തിൽ ഉഷ വിജയൻ എന്നിവരുടെ നേതൃത്വത്തിൽ പദയാത്ര നടത്തി. ഡി.സി.സി. സെക്രട്ടറി കമ്മന മോഹനൻ പതാക കൈമാറി.ഡി.സി.സി സെക്രട്ടറി എച്ച്.ബി. പ്രദീപ് മാസ്റ്റർ, ബ്ലോക്ക് പ്രസിഡണ്ട് മാരായ ജിൻസൺ തൂപ്പുങ്കര, എ എം നിഷാന്ത്., തുടങ്ങിയവർ പങ്കെടുത്തു.പദയാത്രയുടെ സമാപന സമ്മേളനം എഐസിസി മെമ്പർ എൻ ഡി അപ്പച്ചൻ ഉദ്ഘാടനം…

        Read More

        രക്ഷിതാക്കൾ ജാഗ്രതയോടെ മുന്നിട്ടിറങ്ങിയാൽ ലഹരിക്കെതിരെയുള്ള പോരാട്ടം ശക്തമാകും

        കമ്പളക്കാട്: രക്ഷിതാക്കൾ ജാഗ്രതയോടെ മുന്നിട്ടിറങ്ങിയാൽ ലഹരിക്കെതിരെയുള്ള പോരാട്ടം കൂടുതൽ ശക്തവും കൃത്യവുമാക്കി മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമെന്ന് നാദാപുരം എ.എസ്.ഐ. രംഗീഷ് കടവത്ത് പറഞ്ഞു. ഇസ്സത്തുൽ ഇസ്ലാം സംഘം സൗത്ത് സോണൽ കമ്മിറ്റിയുടെ കീഴിൽ അൻസാരിയ മദ്രസയിൽ സംഘടിപ്പിക്കുന്ന ലദൽ മദീന അൻസാരിയ്യ മീലാദ് ഫെസ്റ്റ് 2K26ന്റെ ഭാഗമായി നടന്ന കുടുംബ സംഗമത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ലഹരിക്കെതിരെയുള്ള ബോധവൽക്കരണ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിൽ രക്ഷിതാക്കളുടെ ജാഗ്രതയും ഇടപെടലും നിർണായകമാണെന്നും കുടുംബവും സമൂഹവും ഒരുമിച്ച് പ്രവർത്തിച്ചാൽ ലഹരിക്കെതിരെയുള്ള…

        Read More

        കാവുമന്ദം തയ്യിൽ നിവാസികൾക്ക് ഇനി ഓണവെളിച്ചം

        കാവുമന്ദം : അയൽവക്കത്തെ വീട്ടുകാർ വൈദ്യുതി വെളിച്ചത്തിൽ ജീവിക്കുമ്പോൾ പണം മുടക്കി മെഴുകുതിരി വാങ്ങി വെളിച്ചം കണ്ട തയ്യൽ ഉന്നതിയിലെ നാലു കുടുംബങ്ങൾക്ക് ഇനി വെളിച്ചത്തിന്റെ നാളുകൾ. കെഎസ് ഇബിയിലെ കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ കേരള പവർ ബോർഡ് ഓഫീസേഴ്സ് ഫെഡറേഷൻ സംഘടനകൾ കൈകോർത്ത് ഉന്നതിയിലെ നാലു വീടുകളിൽ വെളിച്ചത്തിച്ചു. കഴിഞ്ഞമാസം ഉണ്ടായ കാലവർഷക്കെടുതിയിൽ മൂലം തരിയോട് എൽ പി സ്കൂളിലെ ക്യാമ്പിലെത്തിയ ഈ വീട്ടുകാരുടെ ദുരവസ്ഥ വാർഡ് മെമ്പർ സി.ജി ഷിബു കൃഷിമന്ത്രി ശ്രീ…

        Read More

          പുൽപ്പള്ളി തിരുഹൃദയ ദേവാലയ തിരുനാൾ ഇന്ന് മുതൽ ഫെബ്രുവരി 1 വരെ

          പുൽപ്പള്ളി: കുടിയേറ്റ വയനാടിൻ്റെ സിരാകേന്ദ്രമായ പുൽപ്പള്ളിയിലെ തിരുഹൃദയ ദേവാലയത്തിൽ തിരുനാൾ മഹോത്സവം 23 ന് വെള്ളിയാഴ്ച വൈകുന്നേരം 4.45 ന് കൊടിയുയർത്തുന്നതോടെ തുടക്കമാകും. വെള്ളിയാഴ് വൈകുന്നേരം 4.15 ന് ദിവ്യകാരുണ്യ ആരാധന, 4.45 ന് വികാരി റവ.ഫാ. ജോഷി പുൽപ്പയിൽ തിരുനാൾ കൊടി ഉയർത്തും തുടർന്ന് പാട്ടുകുർബാന, നൊവേന സ്മിത്തേരി സന്ദർശനം. തുടർന്നുള്ള ദിവസങ്ങളിൽ വൈകുന്നേരം 4.15 ന് ദിവ്യകാരുണ്യ ആരാധനയും വചന സന്ദേശവും, നൊവേനയും ഉണ്ടായിരിക്കും. റവ.ഫാ. ജോസ് കളപ്പുര, റവ.ഫാ സണ്ണി തോട്ടപ്പള്ളി OFM…

          Read More

          സംരഭകനോട് ചോദിക്കാം’ കോമേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു

          മാനന്തവാടി: മേരിമാത കോളേജ് കോമേഴ്‌സ് അസോസിയേഷൻ പ്രവർത്തനാരംഭവും ‘സംരഭകനോട് ചോദിക്കാം’ കോമേഴ്‌സ് മീറ്റും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.യു.എ. ഇ. സ്മാർട്ട്‌ പോയിന്റ് ഗ്രൂപ്പ് എം.ഡിയും എഴുത്തുകാരനുമായ അഹ്‌മദ്‌ വയലിൽ മുഖ്യാതിഥി ആയിരുന്നു. പ്രിൻസിപ്പൽ ഡോ.ഗീത ആന്റണി അധ്യക്ഷയായിരുന്നു.ഫാദർ സിബിച്ചൻ ചേലക്കാപ്പള്ളിൽ അനുഗ്രഹപ്രഭാഷണം നടത്തി. ഡോ. രജിത സേവിയർ,അഡോൺ കെ, മുഹമ്മദ് മിൻഹാജ് കെ തുടങ്ങിയവർ പ്രസംഗിച്ചു.

          Read More

            തരിയോടിന്റെ പൊതു ഗ്രന്ധാലയം ജനകീയമാകുന്നു.

            കാവുംമന്ദം: ഏഴു പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള തരിയോട് ഗ്രാമപഞ്ചായത്തിന്റെ പൊതു ഗ്രന്ഥാലയം കൂടുതൽ ജനകീയമാക്കുന്നതിനുള്ള വിവിധ പരിപാടികൾക്ക് തുടക്കമായി. അതിൻറെ ഭാഗമായി നടത്തിയ വായനശാല സമിതി രൂപീകരണയോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം വത്സല നളിനാക്ഷൻ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾ, അധ്യാപകർ, വിദ്യാഭ്യാസ പ്രവർത്തകർ, സാമൂഹ്യപ്രവർത്തകർ, യുവജന പ്രതിനിധികൾ, ലൈബ്രറി ഉപഭോക്താക്കളുടെ പ്രതിനിധികൾ തുടങ്ങിയവർ ഉൾക്കൊള്ളുന്നതാണ് സമിതി. വായനശാല പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബർ ഒന്നു മുതൽ 30 വരെ മെമ്പർഷിപ്പ്…

            Read More

            പഞ്ചാരക്കൊല്ലിയിൽ കടുവയുടെ കാൽപ്പാടുകൾ

            പഞ്ചാരക്കൊല്ലി : പിലാക്കാവ് പഞ്ചാരക്കൊല്ലി പ്രദേശത്ത് വീണ്ടും കടുവയുടെ കാൽപാടുകൾ കണ്ടെത്തി. തറാട്ട് ഉന്നതിയിലെ രാമൻ്റെ വാഴത്തോട്ടത്തിലാണ് ഇന്ന് രാവിലെ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയത്. വനംവകുപ്പ് ഉദയോഗസ്ഥർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ കടുവയുടെ കാൽപാടുകളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വനത്തിനോട് ചേർന്ന ഈ പ്രദേശത്ത് കടുവയുടെ സാന്നിധ്യം മുൻപേയുള്ളതാണെന്നും, വൈകുന്നേരത്തോടെ ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും വനപാലകർ പറഞ്ഞു. രണ്ട് കുന്നുകൾക്കിടയിലായി സ്ഥിതി ചെയ്യുന്ന വയൽഭാഗത്താണ് കാൽപാടുകൾ കണ്ടിരിക്കുന്നത്. ഒരു കുന്നിൽ നിന്നും സമീപത്തെ കുന്നിലേക്ക് കടുവ പോയതായാണ്…

            Read More