Headlines

ശൈശവ വിവാഹം; പോക്സോ കേസിൽ വിവാഹ ബ്രോക്കർ അറസ്റ്റിൽ

മാനന്തവാടി: പട്ടികവര്‍ഗത്തില്‍പ്പെട്ട പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിയ കേസില്‍ ദല്ലാള്‍ അറസ്റ്റില്‍. പൊഴുതന അച്ചൂരാനം കാടംകോട്ടില്‍ സുനില്‍ കുമാറിനെയാണ്(36)എസ്എംഎസ് ഡിവൈഎസ്പി എം.എം. അബ്ദുള്‍ കരീമിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. മാതാപിതാക്കള്‍ക്കു നിയമത്തിലുള്ള അജ്ഞത മറയാക്കിയും ബന്ധുക്കളെ പണം നല്‍കി സ്വാധീനിച്ചും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പില്‍ ജനന തീയതി തിരുത്തിയുമാണ് ഉന്നത ജാതിയില്‍പ്പെട്ട വടകര സ്വദേശിയുമായി കഴിഞ്ഞ ജനുവരിയില്‍ പെണ്‍കുട്ടിയുടെ വിവാഹം നടത്തിയത്. ദല്ലാള്‍ ഫീസായി വരനില്‍നിന്നു സുനില്‍കുമാര്‍ വലിയ തുക കൈപ്പറ്റിയിരുന്നു. ഇതു സംബന്ധിച്ച പരാതിയില്‍ നടത്തിയ…

Read More

ഭരണഭാഷാ വാരാചരണത്തിന് ജില്ലയില്‍ തുടക്കമായി; ഭരണ രംഗത്തെ മാതൃഭാഷ പ്രയോഗം പൊതുജനങ്ങളെ ഭരണ സംവിധാനവുമായി അടുപ്പിക്കും: ജില്ലാ കളക്ടർ

കൽപ്പറ്റ: മലയാള ഭാഷയുടെ വളര്‍ച്ചയും വിശാലതയും ഓര്‍മിപ്പിച്ച് മലയാളദിനം-ഭരണഭാഷാ വാരാഘോഷം ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് ആസുത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ ജില്ലാ കളക്ടര്‍ വി. ചെല്‍സാസിനി നിര്‍വഹിച്ചു. സര്‍ക്കാര്‍ ഓഫീസിലെ ഫയലുകളും ഔദ്യോഗിക ആശയ വിനിമയങ്ങളും മാതൃഭാഷയിലാകുന്നത് പൊതുജനങ്ങളെ ഭരണസംവിധാനവുമായി കൂടുതല്‍ അടുപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ഓരോ സംസ്ഥാനത്തെയും ആശയങ്ങളെയും ആഴത്തില്‍ മനസ്സിലാക്കാന്‍ അതത് ഭാഷയിലൂടെ സാധിക്കുന്നത് മാതൃഭാഷയുടെ പ്രത്യേകതയാണെന്നും കളക്ടര്‍ പറഞ്ഞു. കളക്ടറേറ്റ് ആസൂത്രണ ഭവനില്‍ നടന്ന ജില്ലാതല യോഗത്തില്‍ എ.ഡി.എം കെ അജീഷ്…

Read More

    കേരള പ്രദേശ് പ്രവാസി കോൺഗ്രസ് വയനാട് ജില്ല പ്രസിഡന്റായി സജി മണ്ഡലം

    കേരള പ്രദേശ് പ്രവാസി കോൺഗ്രസ് വയനാട് ജില്ല പ്രസിഡന്റായി സജി മണ്ഡലത്തിനെ നിയമിച്ചു. മുൻ ഒഐസിസി കുവൈറ്റ്‌ വെൽഫെയർ വിംഗ് ചെയർമാൻ, ഒ.ഐ.സി.സി നാഷണൽ കമിറ്റി അംഗമായും,കുവൈറ്റ്‌ മലയാളി സമാജം വൈസ് പ്രസിഡന്റായും, താമരശ്ശേരി അസോസിയേഷൻ പ്രസിഡന്റായും ദീർഘകാലം പ്രവർത്തിച്ചു. നിലവിൽ കേരള പ്രദേശ് പ്രവാസി കോൺഗ്രസ് ജില്ല ജന :സെക്രട്ടറി, റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം (RAAF)ജില്ല ജന :സെക്രട്ടറിയായും പ്രവർത്തിച്ചു വരുന്നു.

    Read More

    അണ്ടര്‍-20 സംസ്ഥാന ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് കല്‍പ്പറ്റയില്‍

    കല്‍പ്പറ്റ: അണ്ടര്‍-20 സംസ്ഥാന ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് 12 മുതല്‍ 19 വരെ മരവയല്‍ എം.കെ. ജിനചന്ദ്രന്‍ സ്മാരക ജില്ലാ സ്റ്റേഡിയത്തില്‍ നടത്തുമെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എം. മധു, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ. റഫീഖ്, സെക്രട്ടറി ബിനു തോമസ്, വൈസ് പ്രസിഡന്റ് നാസര്‍ കല്ലങ്കോടന്‍, എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം ഷമീം ബക്കര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദിവസവും വൈകുന്നേരം 4.30നും രാത്രി ഏഴിനുമായി രണ്ട് മത്സരം ഉണ്ടാകും. പ്രവേശനം സൗജന്യം. ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം 12ന്…

    Read More

      വയനാട് ഉത്സവം 2025; കാരാപ്പുഴ മെഗാ ടൂറിസം ഫെസ്റ്റിൻ്റെ ലോഗോ പ്രകാശനം ചെയ്തു

      കൽപ്പറ്റ: വയനാട് ഉത്സവം 2025 ഭാഗമായി സംഘടിപ്പിക്കുന്ന കാരാപ്പുഴ മെഗാ ടൂറിസം ഫെസ്റ്റിൻ്റെ ലോഗോ പ്രകാശനം ജില്ല കളക്ട‌ർ മേഘശ്രീ നിർവഹിച്ചു.   വയനാട് വിനോദ സഞ്ചാര മേഖലയുടെ വികസനം ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടത്തിൻ്റെ ആഭിമുഖ്യത്തിലാണ് വയനാട് ഉത്സവം 2025 നടത്തുന്നത്.   കാരാപ്പുഴ ഡാം ഗാർഡനിൽ സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 7 വരെയാണ് ആഘോഷ പരിപാടികൾ അരങ്ങേറുക. 32 അവധിയിൽ ജില്ലയിലേക്ക് ആകർഷിക്കുന്ന രാത്രി വിനോദസഞ്ചാരികളെ പരിഅപടികൾ ആസൂത്രണം ചെയ്തിട്ടുള്ളത്. കൂടുതൽ വിധത്തിലാണ്  …

      Read More

        പുലിക്കാട്ട് കടവ് പാലം യഥാര്‍ത്ഥ്യത്തിലേക്ക്

        തവിഞ്ഞാല്‍-തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പുലിക്കാട്ട് കടവ് പാലം യഥാര്‍ത്ഥ്യത്തിലേക്ക്. പട്ടികജാതി- പട്ടികവര്‍ഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളുവിന്റെ ഇടപ്പെടലിന്റെ ഫലമായി 11 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. 90 മീറ്റര്‍ നീളത്തില്‍ പൂര്‍ത്തിയാവുന്ന പാലത്തിന്റെ ഡിസൈനും എസ്റ്റിമേറ്റും തയ്യാറാക്കിയത് പൊതുമരാമത്ത് വകുപ്പാണ്. ബി.എം.ബി.സി നിലവാരത്തിലുള്ള സമീപന റോഡും 150 മീറ്റര്‍ പുഴയോര സംരക്ഷണ ഭിത്തിയും പാലത്തിനൊപ്പം പൂര്‍ത്തിയാവും   നേരത്തെയുണ്ടായിരുന്ന തൂക്ക് മരപ്പാലത്തിലൂടെയായിരുന്നു പ്രദേശവാസികളുടെ വര്‍ഷങ്ങളായുള്ള യാത്ര. മഴക്കാലങ്ങളില്‍…

        Read More

          ശ്രേയസ് പുരുഷ സ്വാശ്രയ സംഘം വാർഷികം നടത്തി.

          മൂലങ്കാവ് യൂണിറ്റിലെ ഫ്രണ്ട്‌സ് പുരുഷ സ്വാശ്രയ സംഘത്തിന്റെ വാർഷികാഘോഷം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ഉദ് ഘാടനം ചെയ്തു.പ്രസിഡന്റ് യൂനുസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലതീഷ് വാർഷിക റിപ്പോർട്ടും,കണക്കും അവതരിപ്പിച്ചു. സുൽത്താൻ ബത്തേരി നഗരസഭ കൗൺസിലറായി വീണ്ടും വിജയിച്ച സംഘ അംഗം പ്രമോദിന് മെമെന്റോ നൽകി ആദരിച്ചു.യൂണിറ്റ് പ്രസിഡന്റ്‌ അനീഷ്, സി ഡി ഒ മാരായ വത്സ ജോസ്,പുഷ്പലത,ഷിബു ജോസഫ്,ജിജി അലക്സ് എന്നിവർ സംസാരിച്ചു.

          Read More

          മുത്തങ്ങയിൽ വൻ മയക്കുമരുന്ന് വേട്ട

          മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കേരള ആർ ടി സി ബസ്സിലെ യാത്രക്കാരനിൽ നിന്നും മാരക മയക്കു മരുന്നായ 306ഗ്രാം മെത്താഫിറ്റമിൻ പിടികൂടി സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മലയിൻകീഴ് സ്വദേശി തോട്ടുപുറത്ത് പുത്തൻ വീട്ടിൽ ഷംനു എൽ. എസ്(വയസ്സ് 29) എന്നയാളെ അറസ്റ്റ് ചെയ്തു. ടിയാൻ കർണാടകത്തിൽ നിന്നും കേരളത്തിലേക്ക് ലഹരി കടത്തുന്ന ശൃംഖലയിലെ പ്രധാന കണ്ണിയാണ്. എക്സൈസ് ഇൻസ്പെക്ടർ സന്തോഷ്.എന്നിന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ പ്രിവന്റീവ്…

          Read More

          എസ് എഫ് ഐയുടെ കപടമുഖം വിദ്യാർഥികൾ തിരിച്ചറിഞ്ഞു: കെ എസ് യു

          കൽപ്പറ്റ: വിദ്യാർഥികൾക്ക് മുന്നിൽ നാടകം കളിക്കുന്ന എസ് എഫ് ഐയുടെ കപടമുഖം വിദ്യാർഥി സമൂഹം തിരിച്ചറിഞ്ഞെന്ന് കെ എസ് യു വയനാട് ജില്ലാ കമ്മറ്റി. ക്യാമ്പസുകളിൽ കെ എസ് യുവിൻ്റെ കൊടിമരം നശപ്പിക്കുകയും വിദ്യാർഥികളെ ആക്രമിക്കുകയും യൂണിവേഴ്സിറ്റി യൂണിയൻ ജോയിൻ്റ് സെക്രട്ടറിയെ ഉൾപ്പെടെ എഫ് സോൺ കലോത്സവത്തിനിടെ മാരകമായി തല്ലി പരിക്കേൽപ്പിച്ചതും എസ് എഫ് ഐ ആണ്. എല്ലാ കാലത്തും ആടിനെ പട്ടിയാക്കാമെന്ന് എസ് എഫ് ഐ നിലപാട് വിദ്യാർഥികൾക്കിടയിൽ വിലപോകില്ല. വിദ്യാർഥി സമൂഹം ഒന്നടങ്കം അക്രമ…

          Read More

            സ്വര്‍ണ വിലയില്‍ വീണ്ടും മുന്നേറ്റം; ഇന്ന് പവന് ₹680 രൂപ വര്‍ധിച്ചു; വെള്ളിയിലും കുതിപ്പ്; പുതുക്കിയ നിരക്കുകള്‍ ഇങ്ങനെ

            ‏സ്വർണവും വെള്ളിയും സംസ്ഥാനത്ത് ഇന്ന് വിലവർധനയോടെ വ്യാപാരം തുടങ്ങി. 22 കാരറ്റ് സ്വർണത്തിന്റെ പവന് 680 രൂപ കൂടി 1,06,960 രൂപയായപ്പോള്‍, ഗ്രാമിന് 85 രൂപയാണ് വർധിച്ചത്.   18, 14, 9 കാരറ്റ് സ്വർണങ്ങളിലും വെള്ളിയിലും നിരക്കുകള്‍ ഉയർന്നു. അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.   സംസ്ഥാനത്ത് സ്വർണ വിലയില്‍ ഇന്ന് (ജൂലൈ 27) വർധന രേഖപ്പെടുത്തി. 22 കാരറ്റ് പരിശുദ്ധിയുള്ള സ്വർണത്തിന്റെ ഒരു ഗ്രാമിന് 85 രൂപ വർധിച്ച്‌ പുതുക്കിയ വിപണി…

            Read More