ബഹ്‌റൈനിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് ആശ്വാസം; സൗദി വഴി മടങ്ങാൻ പ്രത്യേക സൗകര്യമൊരുക്കി ഇന്ത്യൻ എംബസി

    ടൂറിസ്റ്റ് വിസയിലും മറ്റും ഹ്രസ്വകാല സന്ദർശനത്തിനെത്തി മടങ്ങാൻ കഴിയാതെ കുടുങ്ങിയവർക്കാണ് നിലവിൽ മുൻഗണന നൽകുന്നത്.

     

    സൗദി അറേബ്യയിലെ ഇന്ത്യൻ എംബസിയുമായി സഹകരിച്ചാണ് ഇതിനായി പ്രത്യേക പ്രവർത്തനരീതി തയ്യാറാക്കിയിരിക്കുന്നത്.

     

    ബഹ്‌റൈനിൽ നിന്ന് റോഡ് മാർഗം സൗദി അറേബ്യയിലെത്തി അവിടെയുള്ള വിമാനത്താവളങ്ങൾ വഴി ഇന്ത്യയിലേക്ക് പോകാനാണ് അനുമതി നൽകുന്നത്.

     

    ഇതിനായി സൗദി അധികൃതരിൽ നിന്ന് പ്രത്യേക ട്രാൻസിറ്റ് അനുമതി എംബസി വാങ്ങിനൽകും.

    Leave a Reply

    Your email address will not be published. Required fields are marked *