സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

    തരുവണ: വെള്ളമുണ്ട ഗ്രാമപഞ്ചായത്തും, സർക്കാർ ആയുർവേദ ഡി സ്‌പെൻസറി ആൻഡ് വെൽനെസ്സ് സെന്ററും ചേർന്നു സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.കെ.മമ്മൂട്ടി മദനി ഉൽഘാടനം ചെയ്തു.പി.കെ.മുഹമ്മദ് അദ്ധ്യക്ഷം വഹിച്ചു.ഡോ.റൈസ.കെ.എസ്.സ്വാഗതം പറഞ്ഞു.ഡോ.സിജോ കുര്യക്കോസ്,പി.നിസാർ,ഇബ്രാഹിം.സി.എച്,ഷെറിൻ,മറിയം കാരാട്ടിൽ,ഫസീല.സി.എം തുടങ്ങിയവർ സംസാരിച്ചു

    Read More

    ഡിവൈഎഫ്‌ഐ വൈത്തിരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഓഫീസിലേക്ക് മാർച്ച് നടത്തി

    വൈത്തിരി: വൈത്തിരി താലൂക്ക് ആശുപത്രിയിൽ നടന്ന അനധികൃത നിയമനങ്ങൾക്കെതിരെ ഡിവൈഎഫ്‌ഐ വൈത്തിരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രി സൂപ്രണ്ട് ഓഫീസിലേക്ക് മാർച്ച് നടത്തി. സമരം മുൻ ബ്ലോക്ക് ട്രഷറും പുരോഗമന പ്രസ്ഥാനത്തിൻ്റെ നേതാവുമായ സി. യൂസഫ് ഉദ്ഘാടനം ചെയ്തു ഡിവൈഎഫ്‌ഐ ബ്ലോക് പ്രസിഡൻ്റ് സ:കെ.എസ്. ഹരിശങ്കർ അദ്ധ്യക്ഷത വഹിച്ചു. സ:എസ്. ചിത്രകുമാർ അഭിവാദ്യം ചെയ്യതു. ബ്ലോക്ക് സെക്രട്ടറി എം. രമേഷ് സ്വാഗതവും ബ്ലോക്ക് ട്രഷർ സി.എച്ച്. ആഷിഖ് നന്ദിയും പറഞ്ഞു. സഖാക്കൾ ജോബിസൺ ,കെ. പ്രജീഷ്, വിജേഷ്…

    Read More

      കിണർ നിർമ്മാണത്തിനിടെ അപകടം; ഒരാൾക്ക് പരിക്ക്

      കിണർ നിർമ്മാണത്തിനിടെ അപകടം; ഒരാൾക്ക് പരിക്ക്. തമിഴ്‌നാട് സ്വദേശിയായ മതിയഴകൻ എന്ന മധു ആണ് അപകടത്തിൽപ്പെട്ടത്. മൈലമ്പാടിയിൽ കിണർ നിർമ്മാണത്തിനിടെ നിലപ്പലക പൊട്ടിയതിനെ തുടർന്ന് 15 മീറ്റർ താഴ്‌ചയുള്ള കിണറിലേക്ക് വീഴുകയായിരുന്നു. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റ മധുവിനെ മീനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. കിണറുപണി കരാറുകാരനായ ഇയാൾ മീനങ്ങാടിയിൽ കഴിഞ്ഞ 30 വർഷത്തോളമായി താമസിച്ചുവരികയാണ്.

      Read More

        ആന്റിബയോട്ടിക് സാക്ഷര കേരളം: ജില്ലയില്‍ കുടുംബശ്രീ  മുഖേന എ.എം.ആര്‍ ബോധവത്കരണം

        ആന്റിബയോട്ടിക് സാക്ഷര കേരളത്തിനായി ജില്ലയില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ മുഖേന ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് ബോധവത്കരണ യജ്ഞം ആരംഭിച്ചു. ജില്ലയിലെ കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സന്‍മാര്‍ക്കായി കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ നടന്ന ജില്ലാതല ബോധവത്കരണ പരിപാടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍-ചാര്‍ജ്ജ് ഡോ ആന്‍സി മേരി ജേക്കബ് ഉദ്ഘാടനം ചെയ്തു.   ജില്ലയിലെ 520 എ.ഡി.എസുകളിലും എ.എം.ആര്‍ ബോധവത്കരണ പരിപാടി നടത്താന്‍ പദ്ധതി രൂപീകരിച്ചു. ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് ബോധവത്കരണത്തിനായി തയാറാക്കിയ എ.എം.ആര്‍ ലീഫ്‌ലെറ്റ് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓ…

        Read More

        വിദ്യാർത്ഥികൾക്ക് വേണ്ടി ടീനേജ് കോളോക്കിയം സംഘടിപ്പിച്ചു

        മേപ്പാടി : സ്ത്രീ സുരക്ഷ സാമൂഹിക ഉത്തര വാദിത്തം. എന്ന ക്യാപ്ഷനിൽ വിമൻ ഇന്ത്യ മൂവ്മെൻ്റ് 2024ഒക്ടോ 2മുതൽ ഡിസം 2 വരെ നടത്തിവരുന്ന ദേശീയ കാംപയിൻ്റെ ഭാഗമായി കൽപ്പറ്റ മണ്ഡലം കമ്മിറ്റി കൗമാരപ്രായക്കാരായ കുട്ടികൾക്കായി ടീൻസ് കൊളോക്കിയം സംഘടിപ്പിച്ചു, പ്രശസ്ഥ സൈക്കോളജിസ്റ്റ് ബാസിത് ആൽവി കൊല്ലം കൗമാരക്കാരുമായി സംവദിച്ചു, ജംഷീന നൗഷാദ്, സാഹിറ ഉസാമ, ഹഫ്സത്ത് ജാഫർ ഉമൈബ കരീം എന്നിവർ സംസാരിച്ചു

        Read More

        സാഹിത്യോത്സവത്തിന് ഹരിത പ്രോട്ടോക്കോൾ

        മാനന്തവാടി: വയനാട് സാഹിത്യോത്സവം സംഘടിപ്പിക്കുന്നത് ഹരിത ചട്ടം പാലിച്ച്. പ്ലാസ്റ്റിക്, പേപ്പർ തുടങ്ങിയവയുടെ ഉപയോഗം പരമാവധി കുറച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭഗമായി സാഹിത്യോത്സവത്തിന് എത്തുന്ന അതിഥികൾക്കും ഡെലിഗേറ്റുകൾക്കും പൊതുജനങ്ങൾക്കും പരിപാടികളുടെ സമയക്രമം സംബന്ധിച്ച പ്രോഗ്രാം ഷെഡ്യൂൾ പ്രിന്റ് ചെയ്യുന്നത് ഒഴിവാക്കി ഡിജിറ്റൽ പകർപ്പ് നൽകും. ഷെഡ്യൂൾ പ്രദർശിപ്പിക്കുന്നതിനായി പ്രധാന വേദിക്ക് സമീപം ഡിജിറ്റൽ സ്ക്രീൻ സ്ഥാപിക്കും. കൂടാതെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിക്കുന്ന ക്യുആർ കോഡ് വഴിയും സമയക്രമം അറിയാം. സമൂഹ മാധ്യമങ്ങളിൽ പിഡിഎഫ് ഫയലുകളായും ലഭ്യമാക്കും….

        Read More

          മലബാർ ഭദ്രാസന സംയുക്ത സമ്മേളനം ‘ദർശന ദീപം’ ചീയംബം പള്ളിയിൽ നടന്നു

          പുൽപ്പള്ളി ::പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ മലബാർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ദർശന ദീപം’ സംയുക്ത സമ്മേളനം സർവ്വമത തീർത്ഥാടന കേന്ദ്രമായ ചീയംബം മോർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ വെച്ച് വിജയകരമായി സമാപിച്ചു. ഞായറാഴ്ച (മെയ് 24) ഉച്ചയ്ക്ക് 2.00 മണി മുതൽ വൈകുന്നേരം 4.30 വരെയായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. ഭദ്രാസന സെക്രട്ടറി ഫാ. ബേസിൽ പോൾ കരനിലത്ത് സമ്മേളനത്തിൽ സ്വാഗതപ്രസംഗം നടത്തി. മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത സമ്മേളനത്തിൽ…

          Read More

          പീസ് വില്ലേജ് ഡ്രസ് ബാങ്ക് ഏകദിന സൗജന്യ വസ്ത്രാലയം സംഘടിപ്പിച്ചു

          വെണ്ണിയോട്: പിണങ്ങോട് പീസ് വില്ലേജ് ഡ്രസ് ബാങ്ക് വെണ്ണിയോട് ടൗണിൽ ഏകദിന സൗജന്യ വസ്ത്രാലയം സംഘടിപ്പിച്ചു. വയനാട് ജില്ലയിലെ നിർധനരായ ജനങ്ങൾക്ക് സൗജന്യമായി വസ്ത്രം തെരഞ്ഞെടുക്കാനുള്ള സൗകര്യം കഴിഞ്ഞ നാല് വർഷമായി ഡ്രസ് ബാങ്ക് ഒരുക്കുന്നുണ്ട്. പ്രവർത്തനം കൂടുതൽ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വെണ്ണിയോട് ഏകദിന വസ്ത്രാലയം സംഘടിപ്പിച്ചത്. രാവിലെ പത്ത് മണിക്ക് ആരംഭിച്ച് ആറ് മണിക്ക് അവസാനിച്ച വസ്ത്രമേള ഏഴുന്നൂറിലധികം കുടുംബങ്ങൾ ഉപയോഗപ്പെടുത്തി. സൗജന്യ വസ്ത്രമേള കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി പി രനീഷ് ഉദ്ഘാടനം…

          Read More

            അനധികൃത മരം മുറി: തടികള്‍ ലേലം ചെയ്യുന്നത് നഷ്ടം കുറയ്ക്കുന്നതിന് ഉതകും

            കല്‍പ്പറ്റ: മുട്ടില്‍ സൗത്ത് വില്ലേജില്‍ റവന്യു പട്ടയഭൂമികളില്‍നിന്നു നിയമവിരുദ്ധമായി മുറിച്ചതും വനം വകുപ്പ് പിടിച്ചെടുത്ത് കുപ്പാടി വനം ഡിപ്പോയില്‍ സൂക്ഷിച്ചതുമായ ഈട്ടിത്തടികള്‍ ലേലം ചെയ്യുന്നതിനു വനം വകുപ്പിന് കോടതി നല്‍കിയ അനുമതി സര്‍ക്കാരിന് നഷ്ടലഘൂകരണത്തിന് സഹായകമാകും. കൂടുതല്‍ കാലം മഴയും വെയിലുമേറ്റ് തടികളുടെ ഗുണനിലവാരം ഗണ്യമായി കുറയുന്നതിനുള്ള സാഹചര്യമാണ് കോടതി അനുമതിയോടെ ഒഴിവായത്. ഇപ്പോള്‍ത്തന്നെ തടികളുടെ ഗുണമേന്‍മയില്‍ കാര്യമായ ശോഷണം സംഭവിച്ചിട്ടുണ്ട്. തടികള്‍ ലേലത്തില്‍ വില്‍ക്കുന്നതിന് സൗത്ത് വയനാട് ഡി.എഫ്.ഒ 2023 അവസാനത്തോടെ സമര്‍പ്പിച്ച ഹര്‍ജിയാണ് ബത്തേരി…

            Read More

            അക്വാ ടണൽ എക്സ്പോ മെയ് നാലിന് അവസാനിക്കും.

              കൽപ്പറ്റ: ബൈപ്പാസ് റോഡിലെ ഫ്ളവർ ഷോ ഗ്രൗണ്ടിൽ നടക്കുന്ന അക്വാ ടണൽ എക്സ്പോ മെയ് നാലിന് അവസാനിക്കും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും ഡി. ടി.പി.സി.യും ഡ്രീംസ് എൻ്റർടെയ്ൻമെൻ്റസും ചേർന്നാണ് വയനാട് ഫെസ്റ്റിൻ്റെ ഭാഗമായി അക്വാ ടണൽ എക്സ്പോ ഒരുക്കിയിട്ടുള്ളത്: വയനാട് ജില്ലയിലെ ഏറ്റവും വലിയ അക്വാ ടണൽ എക്സ്പ്ലോയാണ് ബൈപ്പാസ് റോഡിലെ ഫ്ലവർ ഷോ ഗ്രൗണ്ടിൽ നടക്കുന്നത്.500 അടി നീളമുള്ള അക്വാ ടണലിൽ ലക്ഷക്കണക്കിന് മത്സ്യങ്ങൾ ജനങ്ങളെ ആകർഷിക്കുകയാണ് . വയനാട്ടിൽ ആദ്യമായി…

            Read More