ആഴത്തിലുള്ള പഠനങ്ങളിലൂടെ വേണം സംരംഭങ്ങൾ തുടങ്ങാൻ ; ഐസി ബാലകൃഷ്ണൻ എംഎൽഎ

ബത്തേരി:വ്യവസായങ്ങളെക്കുറിച്ചും വിപണി സാധ്യതകളെപ്പറ്റിയും പഠിച്ചും സാങ്കേതിക വശങ്ങൾ മനസ്സിലാക്കിയും വേണം സംരംഭങ്ങൾ തുടങ്ങാനെന്ന് ഐ. സി. ബാലകൃഷ്ണൻ എം എൽഎ . കേന്ദ്ര സൂക്ഷ്മ‌ ചെറുകിട ഇടത്തരം വ്യവസായ മന്ത്രാലയത്തിന്റെയും കേരള വ്യവസായ വാണിജ്യ വകുപ്പിന്റെയും നേതൃത്വത്തിൽ നടത്തുന്ന ലോക ബാങ്ക് പദ്ധതിയായ റൈസിങ് ആന്റ് ആക്‌സിലറേറ്റിങ് എം.എസ്.എം.ഇ പെർഫോമൻസ് പദ്ധതിയുടെ ഭാഗമായി വയനാട് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേത്യത്വത്തിൽ ബത്തേരിയിൽ സംഘടിപ്പിച്ച ബാങ്കേഴ്‌സ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചക്കയിൽ നിന്നു മാത്രം ഇരുപത്തഞ്ചോളം…

Read More

    നീലഗിരി ഗൂഡല്ലൂരിൽ കടുവ വയോധികനെ കൊന്ന് തിന്നു

    ഗൂഡല്ലൂർ ഓവേലിയിൽ കടുവയുടെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു. തോട്ടം തൊഴിലാളിയായ ബാലകൃഷ്ണൻ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇന്നലെ ഇയാൾ തോട്ടത്തിൽ ജലസേചന ആവശ്യത്തിനായി പോയതായിരുന്നു. തുടർന്ന് കാണാതായ ആളുടെ മൃതദേഹം സമീപപ്രദേശങ്ങളിൽ നിന്നും ഇന്നാണ് കണ്ടെത്തിയത്. പാതി ഭക്ഷിച്ച നിലയിൽ ആയിരുന്നു മൃതദേഹം.   പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമാണ്, വന്യജീവികൾ മനുഷ്യജീവനുകൾ കാർന്നെടുക്കുന്നത് ഇവിടുത്തെ നിത്യസംഭവമാണ്.   വയനാടിനോട് അതിർത്തി പങ്കിടുന്ന പ്രദേശമാണ് ഗൂഡല്ലൂർ.

    Read More

      മുഹറം കാമ്പയിനിന് തുടക്കമായി

      കല്‍പ്പറ്റ: ഇസ്‌ലാമിക ചരിത്രത്തിലെ വഴിത്തിരിവിന് സാക്ഷ്യം വഹിച്ച ഹിജ്‌റയുടെ സന്ദേശവും ഒന്നാം മാസമായ മുഹറത്തിന്റെ പ്രാധാന്യവും പുതുതലമുറയിലെത്തിക്കുന്നതിനായി ജംഇയ്യതുല്‍ മുഅല്ലിമീന്‍ സംഘടിപ്പിച്ച മുഹറം കാമ്പയിനിന് ജില്ലയില്‍ തുടക്കമായി. ജില്ലയിലെ 300 ഓളം മദ്‌റസകളില്‍ സ്‌പെഷല്‍ അസംബ്ലി നടത്തി സന്ദേശം കൈമാറി. ചരിത്ര പഠനത്തിനുതകുന്ന വിവിധ പരിപാടികള്‍ കാമ്പനിനിന്റെ ഭാഗമായി നടത്തും. സ്‌പെഷല്‍ അസംബ്ലികളുടെ ജില്ലാതല ഉദ്ഘാടനം പറളിക്കുന്ന് ഇസത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ എസ്‌കെജെഎം ജില്ലാ സെക്രട്ടറി ഹാരിസ് ബാഖവി നിര്‍വഹിച്ചു. ഖത്തീബ് ശുഐബ് വാഫി അല്‍ യമാനി…

      Read More

        വായനോത്സവം സംഘടിപ്പിച്ചു

        ഒഴുക്കൻ മൂല സർഗ്ഗ ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ വെള്ളമുണ്ട എ.യു.പി സ്‌കൂളിൽ വെച്ച് വായനോത്സവം സംഘടിപ്പിച്ചു. പരിപാടി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. എ.യു.പി.സ്‌കൂൾ ഹെഡ്‌മിസ്ട്രസ് ഷൈല അധ്യക്ഷത വഹിച്ച പരിപാടിയിൽ വി ജെ ജോയ്, വിൻസെൻ്റ് പി.ജെ, ഫ്രാൻസിസ് പി. സി എന്നിവർ സംസാരിച്ചു.

        Read More

          അകത്തും പുറത്തും പരസ്യം നൽകാം; സ്വകാര്യ ബസ്സുകൾക്ക് ടിക്കറ്റിതര വരുമാനത്തിന് വഴിയൊരുങ്ങി

          തിരുവനന്തപുരം: സ്വകാര്യ ബസ്സുകൾക്ക് ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിനുള്ള വഴിയൊരുക്കി ഗതാഗത വകുപ്പ് മന്ത്രി സി.പി ജോൺ. സ്വകാര്യ ബസ്സുകളിൽ പരസ്യം നൽകാനുള്ള അനുമതി നൽകുന്നുവെന്ന് മന്ത്രി അറിയിച്ചു. സ്വകാര്യ ബസ്സുടമകൾ ഉന്നയിച്ചിരിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ കേരള സർക്കാർ ഗതാഗത നയം നടപ്പാക്കുമെന്നും മന്ത്രി സി.പി ജോൺ ഉറപ്പു നൽകി സ്വകാര്യ ബസ്സുകളുടെ പുറത്തും അകത്തുമെല്ലാം പരസ്യങ്ങൾ പതിപ്പിക്കാൻ അനുമതി നൽകുന്നതായി മന്ത്രി പ്രഖ്യാപിച്ചു. ഈ തീരുമാനത്തെ സ്വകാര്യ ബസ്സുടമകൾ സ്വാഗതം ചെയ്‌തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കെഎസ്ആർടിസിയിൽ…

          Read More

            ഡിജിപി ഉത്തരവിറക്കി, പിഎസ്‌സി പരീക്ഷ ക്രമക്കേടിൽ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു; ഐജി അജിത ബീഗം നയിക്കും, 2 ആഴ്ചയിൽ പുരോഗതി അറിയിക്കണം

            തിരുവനന്തപുരം: പി എസ്‌ സി പരീക്ഷാ ക്രമക്കേടിൽ അന്വേഷണം ഊർജ്ജിതമാക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (എസ് ഐ ടി) രൂപീകരിച്ച് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കി. ഐ ജി അജിത ബീഗമായിരിക്കും എസ് ഐ ടിയെ നയിക്കുകയെന്നാണ് ഡി ജി പിയുടെ ഉത്തരവിൽ പറയുന്നത്. എസ് പി സക്കറിയ മാത്യു, ഡി വൈ എസ് പി അജയ് നാഥ് എന്നിവരാണ് മറ്റ് അംഗങ്ങൾ. ക്രൈംബ്രാഞ്ച് എ ഡി ജി പിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണത്തിന്റെ പുരോഗതി റിപ്പോർട്ട്…

            Read More

            ഹെൽത്ത് കാർഡ് വിതരണം ചെയ്തു

            മീനങ്ങാടി :ഗ്രാമപഞ്ചായത്ത് സമഗ്ര വയോജന ആരോഗ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ഗവ. ആയുർവേദ ഡിസ്പെൻസറി മുഖേന നൽകുന്ന ഹെൽത്ത് കാർഡിന്റെ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. ഇ . വിനയൻ നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് കെ. പി. നുസ്രത്ത് അധ്യക്ഷത വഹിച്ചു. ആയുർവേദ ഡോക്ടർ ബി. കെ. നിഷ പദ്ധതി വിശദീകരണം നടത്തി. സ്ഥിര സമിതി അധ്യക്ഷൻ ബേബി വർഗീസ്, ഉഷ രാജേന്ദ്രൻ ,ശാന്തി സുനിൽ, നാസർ പാലയ്ക്ക മുല, ജിഷ്ണു കെ ബാലൻ, ശാരദാമണി ,ശ്രീജ…

            Read More

            കൊലപാതക കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു.

            കൽപ്പറ്റ : കൊലപാതക കേസിൽ പ്രതികളെ കോടതി വെറുതെ വിട്ടു. മാനന്തവാടിയിൽ പഴയ ഇരുമ്പ്, പ്ലാസ്റ്റിക് എന്നിവ പെറുക്കി നടന്നിരുന്ന,പാലക്കാട് ക്കാരനായ ഉണ്ണികൃഷ്ണൻ എന്നയാൾ കൊല്ലപ്പെട്ട സംഭവവുമായി അറസ്റ്റ് ചെയ്ത് ജയിലിലായിരുന്ന മാനന്തവാടി സ്വദേശികളും ഉണ്ണികൃഷ്ണൻ എന്നയാളുടെ സുഹൃത്തുക്കളുമായിരുന്നു എന്ന് പറയപ്പെടുന്ന തങ്കച്ചൻ, വാസു എന്നിവരെയാണ് മാനന്തവാടി അഡീഷണൽ സെഷൻസ് ജഡ്ജി ബിജു കുറ്റക്കാരല്ല എന്ന് കണ്ട് വെറുതെ വിട്ടത്. 2020 ജൂൺ മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. മാനന്തവാടി മൈസൂർ റോഡിൽ അന്ന് നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ ഉണ്ണികൃഷ്ണൻ…

            Read More

            തിരുനബി (സ) കാലം തേടുന്ന കാരുണ്യം; ജംഇയ്യത്തുൽ മുഅല്ലിമീൻ മീലാദ് റാലി കൽപ്പറ്റയിൽ ചരിത്രം തീർത്തു

            കൽപ്പറ്റ : തിരുനബി(സ) കാലം തേടുന്ന കാരുണ്യം എന്ന പ്രമേയത്തിൽ ജില്ലാ ജംഇയ്യത്തുൽ മുഅല്ലിമീൻ നടത്തിയ മീലാദ് റാലി കൽപ്പറ്റയിൽ ചരിത്രം തീർത്തു. വർണ മനോഹരമായ നിരവധി ദഫ് സംഘങ്ങളുടെയും സ്‌കൗട്ട് ടീമിൻ്റെയും അകമ്പടിയോടെ എസ് കെ ജെ എം സ്‌കൂൾ പരിസരത്ത് നിന്ന് ആരംഭിച്ച റാലിയിൽ പ്രവാചക സ്‌നേഹികളായ ആയിരങ്ങൾ അണി നിരന്നു. സമസ്തയുടെയും പോഷക ഘടകങ്ങളുടെയും ജില്ലാ ഭാരവാഹികളായ എം ഹസൻ മുസ് ലിയാർ , സയ്യിദ് കെ വി എസ് തങ്ങൾ, ഹാരിസ്…

            Read More

            വെള്ളമുണ്ടയിലെ ഗോത്ര വര്‍ഗ ഉന്നതിയില്‍ നിയമ സഹായ ക്യാമ്പ് സംഘടിപ്പിച്ചു

            വെള്ളമുണ്ട: വയനാട് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ വെള്ളമുണ്ടയിലെ ഗോത്ര വര്‍ഗ ഉന്നതിയില്‍ നിയമ സഹായ ക്യാമ്പ് ‘തുനിവ്’ സംഘടിപ്പിച്ച് മര്‍കസ് ലോ കോളജ് വിദ്യാര്‍ഥികള്‍. മൂന്ന് വര്‍ഷ എല്‍ എല്‍ ബി പ്രോഗ്രാം ചെയ്തുകൊണ്ടിരിക്കുന്ന അവസാന വര്‍ഷ വിദ്യാര്‍ഥികളാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഈയിടെ നവീകരിച്ച മടത്തുംകുനി സാംസ്‌കാരിക കേന്ദ്രത്തിലാണ് ക്യാമ്പ് നടന്നത്.   ക്യാമ്പിന്റെ ഭാഗമായി വിവിധ ഉന്നതികള്‍ സന്ദര്‍ശിക്കുകയും ഉന്നതി നിവാസികള്‍ക്ക് ആവശ്യമായ നിയമ സഹായങ്ങള്‍ നല്‍കുകയും ചെയ്തു. വെള്ളമുണ്ട പോലീസ് സര്‍കിള്‍ ഇന്‍സ്‌പെക്ടര്‍ സുരേഷ്…

            Read More