ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കും: മന്ത്രി ജി.ആർ അനിൽ
ബത്തേരി:ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുകയെന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. ബത്തേരിയിൽ നിർമിച്ച ലീഗൽ മെട്രോളജി ഭവന്റെയും ലാബോറട്ടറി കോംപ്ലക്‌സിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അളവ് തൂക്കങ്ങളിൽ കൃത്രിമം കാണിക്കുന്നത് തടയാൻ ശക്തമായ നടപടി ലീഗൽ മെട്രോളജി വകുപ്പ് സ്വീകരിക്കുന്നുണ്ട്. 2024 ൽ 56.97 കോടി രൂപയും 2025 ൽ 40 കോടിയും നിയമ ലംഘനത്തിന് പിഴ ഈടാക്കി. വലിയ മാളുകളിൽ വരെ പല വിധത്തിലുള്ള നിയമ ലംഘനം നടക്കുന്നുണ്ട്….
