ഇടതുഭരണത്തില്‍ രാജ്യത്തെ ഏറ്റവും കൂടുതല്‍ വിലക്കയറ്റമുള്ള സംസ്ഥാനമായി കേരളം മാറി: വി ഡി സതീശന്‍

    കമ്പളക്കാട്: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിലക്കയറ്റമുള്ള സംസ്ഥാനമായി കേരളം മാറിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആശുപത്രികളില്‍ മരുന്നും ശസ്ത്രക്രിയ ഉപകരണങ്ങളും ഇല്ലാതെ ആരോഗ്യ കേരളം വെന്റിലേറ്ററിലായി. വൈദ്യുതി ബോര്‍ഡും സപ്ലൈകോയും മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനും വലിയ കടക്കെണിയിലാണ്. ഏഴ് ക്ഷേമനിധി ബോര്‍ഡുകളും തകര്‍ന്ന് തരിപ്പണമായി. എന്നിട്ടാണ് ഭരണനേട്ടമുണ്ടെന്ന് മുഖ്യമന്ത്രി അവകാശപ്പെടുന്നത്. യു ഡി എഫ് കണിയാമ്പറ്റ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒന്നും പറയാനില്ലാത്തതുകൊണ്ടാണ് ആദ്യ സര്‍ക്കാര്‍ നല്‍കിയ 600…

    Read More

    കുട്ടികളുടെ തുടര്‍പഠനം; അതിവേഗം ഒരുങ്ങി ബദല്‍ വിദ്യാലയം

    മേപ്പാടി : ദുരന്തമേഖലയിലുള്ളവരുടെ താല്‍ക്കാലിക പുനരധിവാസം ഉള്‍പ്പെടെ നാലാഴ്ചകള്‍ക്കുള്ളില്‍ സാധ്യമാക്കിയ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ബദല്‍ വിദ്യാലയവും കരുത്തായി മാറി. മികച്ച സൗകര്യങ്ങളോടെ പ്രവര്‍ത്തിച്ച മുണ്ടക്കെയിലെയും വെള്ളാര്‍മലയിലെയും രണ്ട് മാതൃക പൊതുവിദ്യാലയങ്ങളാണ് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മാഞ്ഞുപോയത്. ദുരന്തത്തില്‍ മരിച്ച കുട്ടികളും ഈ വിദ്യാലയങ്ങളുടെ തീരാവേദനയായി മാറി. 36 കുട്ടികള്‍ മരിക്കുകയും 17 കുട്ടികളെ കാണതാവുകയും ചെയ്തിരുന്നു. 316 കുട്ടികള്‍ ദുരിതാശ്വാസ ക്യാമ്പുകളിലുമായിരുന്നു. ഒട്ടുമിക്ക കുട്ടികളുടെ കുടുംബത്തെയും ദുരന്തം സാരമായി ബാധിച്ചിരുന്നു. ഉറ്റവരെയും വീടിനെയും വിദ്യാലയത്തിനെയും നഷ്ടപ്പെട്ട കുട്ടികള്‍ക്ക് പഠന…

    Read More

    ലോക പ്രമേഹ ദിനാചരണം; സൈക്കിൾ മരത്തോൺ നടത്തി

    കൽപ്പറ്റ: ലോക പ്രമേഹ ദിനാചരണത്തി ന്റെ ഭാഗമായി ജെസിഐ കൽപ്പറ്റ, ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ്, വയനാട് ബൈക്കേഴ്‌സ് ക്ലബ് എന്നിവയുമായി സഹകരിച്ച് സ്കൂ‌ൾ വിദ്യാർത്ഥികൾക്കായി സൈക്കിൾ മാരത്തോൺ സംഘടിപ്പിച്ചു. അമേത്തി എംപി കിശോരി ലാൽ ശർമ്മ റാലി ഫ്ളാഗ് ഓഫ് ചെയ്‌തു. ജെസിഐ കൽപ്പറ്റ ചാപ്റ്റർ പ്രസിഡൻ്റ് ശിഖ നിധിൻ, സെക്രട്ടറി സംഗീത, ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഡിജിഎം ഡോ. ഷാനവാസ് പള്ളിയാൽ, ആസ്റ്റർ വോളൻ്റിയർ ലീഡ് മുഹമ്മദ് ബഷീർ, വയനാട് ബൈക്കേഴ്‌സ് ക്ലബ് പ്രസിഡന്റ്…

    Read More

    പേര്യ സ്കൂളിൽ വായനപക്ഷാചരണം തുടങ്ങി

    പേര്യ:ഗവ. ഹൈസ്കൂൾ പേരിയയിൽ ആരംഭിച്ച വായന പക്ഷാചരണം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്‌ അംഗം മീനാക്ഷി രാമൻ അധ്യക്ഷത വഹിച്ചു. എച്ച്. എം മുഹമ്മദ്‌ അസ്‌ലം,പി.ടി.എ പ്രസിഡന്റ്‌ ബെന്നി മെനാച്ചേരി,ഷാജി ബി. സി, ബെന്നി ആന്റണി, സൈനബ പി. എ,ദീപു ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.

    Read More

    സ്ത്രീ സുരക്ഷ; സ്വയം പ്രതിരോധവുമായി ജനമൈത്രി പോലീസ്

    കൽപ്പറ്റ : ജില്ലാ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ കളക്ട്രേറ്റിലെ വനിതാ ജീവനക്കാര്‍ക്കായി സ്ത്രീ സുരക്ഷ സ്വയം പ്രതിരോധ പരിശീലനം നടത്തി. കളക്ട്രേറ്റ് ഹാളില്‍ നടന്ന പരിശീലനം ജില്ലാ കളക്ടര്‍ ഡോ.രേണു രാജ് ഉദ്ഘാടനം ചെയ്തു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അതിക്രമം ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ പ്രതിരോധിക്കാനുള്ള കഴിവ് ആര്‍ജിച്ചെടുക്കണമെന്നും ഭയമല്ല ആത്മവിശ്വാസമാണ് വേണ്ടതെന്നും ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് പറഞ്ഞു. ചടങ്ങില്‍ അഡീഷണല്‍ എസ്.പി വിനോദ് പിള്ള അധ്യക്ഷത വഹിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും സ്വയം പ്രതിരോധത്തിന്റെ ആദ്യ ചുവടുകള്‍…

    Read More

      ലഹരിക്കെതിരെ “ജ്വാല”യുമായി ജി.വി.എച്ച്. എസ്.എസ് അമ്പലവയൽ

      അമ്പലവയൽ : ജി.വി.എച്ച്.എസ്.എസ്. അമ്പലവയലിൽ എൻ.എസ്.എസ്. ദ്വിദിന സഹവാസ ക്യാമ്പ് “ജ്വാല” യുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. ചടങ്ങിന് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ വി.പി. അനൂപ് സ്വാഗതം ആശംസിച്ചു. അധ്യാപകൻ വി.മുജീബ്, വളണ്ടിയർ ലീഡർമാരായ കെ.എസ്. ശിവനന്ദന, ഇ.യു.ആകാശ് മാധവ്, അമീനുൽ ഇഹ്ഷാദ്, മുതലായവർ ആശംസകളർപ്പിച്ചു. എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ല കോഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം ലവരി വിരുദ്ധ ബോധവൽക്കരണ സെമിനാർ നയിച്ചു. തെറ്റായ ലഹരികളോടുള്ള അടിമത്തം വ്യക്തികൾക്കും കുടുംബത്തിനും…

      Read More

      മെത്തഫിറ്റാമിനുമായി യുവാവ് അറസ്റ്റിലായി.

      ബത്തേരി : ക്രിസ്തുമസ് പുതുവത്സര സ്പെഷൽ ഡ്രൈവിനോട് അനുബന്ധിച്ച് ബത്തേരി എക്സൈസ് റേഞ്ച് പാർട്ടി സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ നടത്തിയ വാഹന പരിശോധനയിൽ മൈസൂരിൽ നിന്നു തൃശൂരിലേക്കുള്ള കേരള ആർ. ടി. സി.ബസ്സിലെ യാത്രക്കാരനിൽ നിന്ന് 30 ഗ്രാം അതിമാരക മയക്കു മരുന്നായ മെത്താ ഫിറ്റമിൻ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിൽ അടിവാരം പൂവിലേരി വീട്ടിൽ മുഹമ്മദ് ഫയാസ് (29) അറസ്റ്റിലായി. ബത്തേരി എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ പി. ബാബുരാജിന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ അസി….

      Read More

      മുഖ്യമന്ത്രിക്ക് കരിങ്കൊടി :യൂത്ത് കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ

      പനമരം :മുഖ്യമന്ത്രി പിണറായിവിജയനും മന്ത്രിമാരും സഞ്ചരിക്കുന്ന വാഹന വ്യൂഹത്തിന് നേരെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു .യൂത്ത് കോൺഗ്രസ്‌ മുൻ ജില്ലാ ജനറൽ സെക്രട്ടറിയും ഔട്ട് റീച് സെൽ സംസ്ഥാന വൈസ് ചെയര്മാനുമായ വി. സി വിനീഷ് ,യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം മുൻ പ്രസിഡന്റ് ബൈജു പുത്തൻ പുര ,നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഒ ടി ഉനൈസ് ,എടവക മണ്ഡലം മുൻ പ്രസിഡന്റ് ഷിനു ജോൺ…

      Read More

        കേരളത്തില്‍ ഇന്ന് തുലാവര്‍ഷം എത്തിയേക്കും; മഴ ശക്തമാകും, രണ്ടിടത്ത് ഓറഞ്ച് അലേര്‍ട്ടും ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും

        തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് തുലാവർഷം എത്തുമെന്ന മുന്നറിയിപ്പ് തുടരുന്നതിനിടെ സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്.   അഞ്ച് ദിവസം സംസ്ഥാനത്ത് മഴ തുടരുമെന്ന റിപ്പോർട്ടിനെ തുടർന്ന് വിവിധ ജില്ലകളില്‍ ഇന്ന് ഓറഞ്ച്, യെല്ലോ അലേർട്ടുകള്‍ പ്രഖ്യാപിച്ചു.   ഇന്ന് കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ (17/10/2025) എറണാകുളം ജില്ലയില്‍ ഓറഞ്ച് അലേർട്ടാണ് നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ അലേർട്ടാണ്…

        Read More

        മഡ് ഫുട്ബോൾ മത്സരം നടത്തി

        കൂടൽ കടവിൽ പഴശ്ശി ഗ്രന്ഥാലയത്തിൻ്റെ മഡ് ഫുട്ബോൾ മത്സരം മഴക്കാല മാമാങ്കത്തിൽ പഴശ്ശിഗ്രന്ഥാലയം പ്രവർത്തകരും സുഹൃത്തുക്കളും ചേർന്ന് മഡ് ഫുട്ബോൾ മത്സരം നടത്തി. അഞ്ചു പേരായുള്ള നാല് ടീമായിരുന്നു മത്സരത്തിൽ മാറ്റുരച്ചത്. ടീം എം എം എഫ് സി, തണ്ടു ഗുണ്ടാസ്, ക്ലേ സ്ട്രൈക്കേഴ്സ്, മഡ് സ്ലൈഡേഴ്സ് എന്നീ നാല് ടീമുകൾ ആയിരുന്നു മത്സരത്തിൽ മാറ്റുരച്ചത്. ചെളിയും വെള്ളവും നിറഞ്ഞ വയലിൽ വീറും വാശിയുമായുള്ള പോരാട്ടം ഇടയ്ക്കിടെ പെയ്ത മഴയുമായി മഡ് ഫുട്ബോൾ മത്സരം ആവേശം നിറഞ്ഞതാക്കി…

        Read More