കല്‍പ്പറ്റ: മഴക്കെടുതി നേരിടുന്നവര്‍ക്ക് അടിയന്തര സഹായം അനുവദിക്കണമെന്ന്് ജനശക്തി കോണ്‍ഗ്രസ്-കേരള വെട്രി കഴകം മുന്നണി ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. കൃഷിയും ജീവനോപാധികളും നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് പരിഹാരധനം നല്‍കുക, വന്യമൃഗശല്യം കുറയ്ക്കുന്നതിന് നടപടികള്‍ സ്വീകരിക്കുക, സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സെപ്റ്റംബര്‍ ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ പ്രചാരണ വാഹനജാഥ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.
എംജിടി ഹാളില്‍ ജനശക്തി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കണ്‍വീനര്‍ സബീര്‍ ചക്കരപ്പറമ്പ് അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു. സി. ദീപക്, സി.എ. ജോസഫ്, ശ്രീധര്‍ ചിറക്കല്‍, സജി അമ്പലവയല്‍, ജോയ് ഡേവിഡ്, അമ്മിണി കാട്ടിക്കുളം, റിയാസ് കോട്ടത്തറ, സതീശന്‍ വൈത്തിരി, ജോസഫ് വടുവന്‍ചാല്‍, ഹരിദാസ് പൊഴുതന, പ്രകാശന്‍ പടിഞ്ഞാറത്തറ, രാമചന്ദ്രന്‍ തലപ്പുഴ, ജോര്‍ജ് മീനങ്ങാടി, ഷൗക്കത്ത് നടവയല്‍ എന്നിവര്‍ പ്രസംഗിച്ചു.
