നിർധന യുവാവിന് ഉപജീവനമാർഗ്ഗം ഒരുക്കി നൽകി ജ്വല്ലറി ജീവനക്കാർ

വെള്ളമുണ്ട: വിനീത് പുല്ലോറയ്ക്കുവേണ്ടി വാലുമ്മൽ ജ്വല്ലറി സ്റ്റാഫ് അംഗങ്ങളും വെള്ളമുണ്ട സ്വദേശിയും വലുമ്മേൽ ജ്വല്ലറി ഫീൽഡ് സ്റ്റാഫുമായ ശ്രീജിത്തിൻ്റെ നേതൃത്വത്തിൽ ഒരു കട നിർമിച്ചു നൽകി. കടയുടെ ഉദ്ഘാടനം. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ. ജുനൈദ് കൈപ്പാണി നിർവഹിച്ചു. വാർഡ് മെമ്പർ വിജേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, ജ്വല്ലറി മാനേജർ അഭിലാഷ്, എക്സൽ രാജൻ തുടങ്ങിയവർ സംസാരിച്ചു

Read More

തിറ്ഗലെ പ്രൊമോഷന്‍ വീഡിയോ ലോഞ്ച് ചെയ്തു

കൽപ്പറ്റ : നൂറാങ്ക് പൈതൃക കിഴങ്ങു സംരക്ഷണ കേന്ദ്രം പ്രൊമോഷന്‍ വീഡിയോ ലോഞ്ച് ജില്ലാ കളക്ടര്‍ ഡോ.രേണു രാജ് നിര്‍വഹിച്ചു. തിരുനെല്ലി സ്പെഷ്യല്‍ പ്രോജക്ടിനു കീഴില്‍ 180 ല്‍ പരം കിഴങ്ങുകള്‍ സംരക്ഷിച്ചു വരുന്ന പൈതൃക ഗ്രാമമാണ് നൂറാങ്ക്. ഗോത്രമേഖലയിലെ പത്ത് ജെ എല്‍ ജി അംഗങ്ങള്‍ ചേര്‍ന്നാണ് ഇവിടം പരിപാലിച്ചു വരുന്നത്. 2022 – 23 വര്‍ഷത്തെ പൈതൃക കിഴങ്ങു സംരക്ഷകര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ്, എം എസ് സ്വാമിനാഥന്‍ ഫൗണ്ടേഷന്റെ അവാര്‍ഡ് എന്നിവ നൂറാങ്കിന്…

Read More

വന്യമൃഗ ശല്യം, ഐഎൻടിയുസി പ്രക്ഷോഭത്തിലേക്ക്

കൽപ്പറ്റ: വന്യമൃഗശല്യം മൂലം ജീവിതം ദുരിത പൂർണ്ണമായ തൊഴിലാളികളുടെ സംരക്ഷണത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാത്ത കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അനാസ്ഥയ്ക്കും കെടുകാര്യസ്ഥതക്കും എതിരെ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് ഐഎൻടിയുസി വയനാട് ജില്ലാ കമ്മിറ്റി. തോട്ടം തൊഴിലാളികൾക്കും കൂലിപ്പണിക്കാർക്കും വന്യ മൃഗങ്ങളെ പേടിച്ച് തൊഴിൽ ചെയ്യാനാവാത്ത സാഹചര്യമാണുള്ളത്. തൊഴിലും കൂലിയും നഷ്ടപ്പെട്ട തൊഴിലാളികൾ പട്ടിണിയിലാണ്. ക്ഷീര കർഷകരുടെ ഉപജീവനമാർഗമായ കന്നുകാലികളെ വന്യമൃഗങ്ങൾ കൊന്നൊടുക്കുന്നു. ഇവരുടെ സംരക്ഷണം ഉറപ്പാക്കേണ്ട മന്ത്രി പാട്ടുപാടാൻ കണ്ടെത്തുന്ന സമയം പോലും തൊഴിലാളികളുടെ വിഷമതകൾ മനസ്സിലാക്കാനും അവരുടെ…

Read More

    ‘സ്പന്ദനം’ കണ്ടെത്തി: ഉയരങ്ങൾ നേടി വയനാട്ടിലെ മിടുക്കർ!

    മാനന്തവാടി : വയനാട് ജില്ലാ ആസ്പത്രിയിയുമായി ബന്ധപ്പെട്ട് നിർദ്ധനരായ രോഗികളെ സഹായിക്കാനായി 2007 ൽ തുടങ്ങിയ സ്നേഹക്കൂട്ടായ്മയാണ് ‘സ്പന്ദനം മാനന്തവാടി. 2018 ലെ മഹാപ്രളയത്തിന് ശേഷം പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി 10 വീടുകൾ ഉണ്ടാക്കി നൽകി. 2022 ൽ 22 നിർദ്ധന യുവതികൾക്ക് മംഗല്യസൗഭാഗ്യത്തിന് ‘സമൂഹവിവാഹം ‘ നടത്തി. 2024 ൽ മെഗാ ക്വിസ്. അനേകം രോഗികളുടെ കുടുംബങ്ങൾക്ക് ആശ്രയമായി ചികിത്സാ സഹായവും ഭക്ഷണ കിറ്റും നൽകിവരുന്നു. സ്നഹ പരിചരണ പ്രവർത്തനങ്ങൾക്കിടെ വേറിട്ട ദൗത്യം എന്ന നിലക്ക് സ്പന്ദനം…

    Read More

      ഡിവൈഎഫ്ഐ നേതാവിനെതിരെയുള്ള ലൈംഗിക പീഡന പരാതി യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനവും, ദേശീയപാത ഉപരോധിക്കുകയും ചെയ്തു

      കൽപ്പറ്റ :വയനാട്ടിലെ ഡിവൈഎഫ്ഐ നേതാവിനെതിരെയുള്ള ലൈംഗിക പീഡനത്തിൽ പ്രതിഷേധിച്ചും പ്രതിയെ അറസ്റ്റ് ചെയ്യാൻ വൈകിപ്പിക്കുന്ന പോലീസ് നടപടിയിൽ പ്രതിഷേധിച്ചും യൂത്ത് കോൺഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തുകയും ദേശീയപാത ഉപരോധിക്കുകയും ചെയ്തു. ഇരയായ സ്ത്രീയുടെ ഭർത്താവിന്റെ സുഹൃത്തായ പിണങ്ങോട് സ്വദേശിയായ ഡിവൈഎഫ്ഐ ജില്ലാ നേതാവ് പി ജംഷീദ് വീട്ടിൽ കയറി കടന്നു പിടിച്ചു എന്നാണ് സ്ത്രീയുടെ പരാതി. എത്രയും വേഗം പ്രതിയെ അറസ്റ്റ് ചെയ്ത് നീതിപീഠത്തിന് മുമ്പിൽ കൊണ്ടുവരണമെന്ന് യൂത്ത് കോൺഗ്രസ്…

      Read More

      ഫുട്ബോൾ മേള സംഘടിപ്പിച്ചു

      അമ്പലവയൽ: അമ്പലവയൽ സി ഡി എസിന്റെ നേതൃത്വത്തിൽ ബാലസഭ കുട്ടികളുടെ ഫുട്ബോൾ മേള സംഘടിപ്പിച്ചു. കാരച്ചാൽ ഒന്നാം വാർഡ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്സി കെ ഹഫ്സത്ത് വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. വൈസ് പ്രസിഡണ്ട് കെ ഷമീർ, മെമ്പർ സെക്രട്ടറി കെ ജി ബിജു, കെ എഫ് എ എക്സിക്യൂട്ടീവ് അംഗം നിഷാന്ത് മാത്യു, സി ഡി എസ് ചെയർപേഴ്സൺ നിഷ രഘു എന്നിവർ സംസാരിച്ചു.

      Read More

        ജില്ലാ മെഡിക്കൽ ഓഫീസർക്ക് പാലിയേറ്റീവ് കൂട്ടായ്മയുടെ യാത്രയയപ്പ് 

        മാനന്തവാടി ആരോഗ്യരംഗത്ത് മികച്ച പ്രവർത്തനങ്ങൾ നടത്തി, പാലിയേറ്റീവ് രംഗങ്ങളിലടക്കം പ്രത്യേക പരിഗണന നൽകിയ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ മോഹൻദാസ് സർവീസിൽ നിന്നും വിരമിക്കുകയാണ്. പെയിൻ & പാലിയേറ്റീവ് വളണ്ടിയേഴ്സ് ജില്ലാ കോർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡോ മോഹൻദാസിന് ഹൃദ്യമായ യാത്രയയപ്പ് നൽകി. പ്രസിഡണ്ട് അസൈനാർ പനമരം ഉപഹാര സമർപ്പണം നടത്തി. ട്രഷറർ ഷമീം പാറക്കണ്ടി അധ്യക്ഷതവഹിച്ചു. ഡെപ്യൂട്ടി ഡിഎംഒ മാരായ ഡോ. ദിനീഷ്, ഡോ. ആൻസി മേരി, ജില്ലാ കോഡിനേഷൻ കമ്മിറ്റി ഭാരവാഹികളായ ശ്രീകുമാരി, ജമീല,…

        Read More

        വൈദ്യുത ദീപാലങ്കാരം: ആഘോഷ വേളയില്‍ ജാഗ്രത പുലര്‍ത്തണം

        കൽപ്പറ്റ : ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി വൈദ്യുത ദീപാലങ്കാരങ്ങള്‍ നടത്തുമ്പോള്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിന് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ നല്‍കി ഇലക്ട്രിക്കല്‍ ഇൻസ്പെക്ടറേറ്റ്. ആഘോഷ വേളയില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഇലക്ട്രിക്കല്‍ ഇൻസ്പെക്ടർ വി.സുമേഷ് അറിയിച്ചു. പുതുതായി വയറിംഗ് ആവശ്യമുള്ളവര്‍ അംഗീകൃത ലൈസന്‍സ് ഉള്ളവരെകൊണ്ട് ചെയ്യിക്കണം. ഐ.എസ്.ഐ മുദ്രയുള്ള 30 എം.എ സെന്‍സിറ്റിവിറ്റിയുള്ള ആര്‍സിസിബി സര്‍ക്യൂട്ടില്‍ ഉണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്. ആര്‍.സി.സി.ബി യുടെ മുകളിലുള്ള പുഷ്ബട്ടണ്‍ അമര്‍ത്തി പ്രവര്‍ത്തന ക്ഷമത ഉറപ്പുവരുത്തണം. ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക്ക് ഇന്‍സുലേറ്റഡ് വയറുകള്‍ ഉപയോഗിക്കാന്‍ പാടില്ല….

        Read More

        മീനങ്ങാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എഴുത്തുകളരി നടത്തി.

        മീനങ്ങാടി: സര്‍ഗാത്മക രചനകളില്‍ തത്പരരായ വിദ്യാര്‍ഥികള്‍ക്കായി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എഴുത്തുകളരി സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക പി.ഒ. സുമിത അധ്യക്ഷത വഹിച്ചു. എഴുത്തുകാരായ പ്രീത ജെ. പ്രിയദര്‍ശിനി, ജോയ് പാലക്കമൂല, ഡോ.ബാവ കെ. പാലുകുന്ന് എന്നിവര്‍ ക്ലാസെടുത്തു. സി.കെ. പ്രതിഭ, കെ. അനില്‍കുമാര്‍, ടെല്‍മ സെബാസ്റ്റ്യന്‍, കെ. സുനില്‍കുമാര്‍, പി.കെ. സരിത എന്നിവര്‍ നേതൃത്വം നല്‍കി. 72 വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

        Read More

          കണിയാരത്ത് സർഗോൽസവവും ഗുരുവന്ദനവും നടത്തി.

          കണിയാരം: ഫാ. ജികെഎം ഹയർ സെക്കണ്ടറി സ്‌കൂൾ കണിയാരം സംഘടിപ്പിച്ച സർഗോൽസവവും ഗുരു വന്ദനം പരിപാടിയും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഫാ. ജെറിൻ പൊയ്കയിൽ അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ മാർട്ടിൻ എൻ പി,അദ്വൈത് അജി കൊളോണിയ,ബിനു കെ,അലോണ മേരി,ജിഷ ജോർജ്,നിഹാൽ ഇ തുടങ്ങിയവർ പ്രസംഗിച്ചു

          Read More