മാരക മയക്കുമരന്നായ മെത്താഫിറ്റാമിനുമായി യുവാവ് അറസ്റ്റിലായി.

മുത്തങ്ങ -: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റ് പാർട്ടി നടത്തിയ വാഹന പരിശോധനയിൽ ബാംഗ്ലൂരിൽ നിന്നും കോഴിക്കോട് പോവുകയായിരുന്ന ബസ്സിലെ യാത്രക്കാരനിൽ നിന്നും മാരക മയക്കുമരുന്നായ 60.435 ഗ്രാം മെത്താഫിറ്റാമിൻ പിടികൂടി സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ കരുവഞ്ചാൽ സ്വദേശി വിലങ്ങിൽ വീട്ടിൽ സർഫാസ്. വി. എ (വയസ്സ് 25) എന്നയാളെ അറസ്റ്റ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ രാധാകൃഷ്ണൻ പി.ജിയുടെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ പ്രിവന്റിവ് ഓഫീസർമാരായ അനീഷ് എ. എസ്,വിനോദ് പി.ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ ബിനു.എം….

Read More

ആസാദി സ്‌ക്വയർ വിജയിപ്പിക്കുക – സൽമ അഷ്‌റഫ്‌.

മാനന്തവാടി: ആഗസ്സ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ‘വോട്ട് കള്ളൻമാരിൽ നിന്ന് ജനാധിപത്യം വീണ്ടെടുക്കുക’ എന്ന പ്രമേയത്തിൽ വിവിധ കേന്ദ്രങ്ങളിൽ നടത്തപ്പെടുന്ന ആസാദി സ്ക്വയർ വിജയിപ്പിക്കണമെന്ന് എസ്‌ഡിപിഐ ജില്ലാ സെക്രട്ടറി സൽമ അഷ്‌റഫ്‌. മാനന്തവാടി മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു അവർ. ജനാധിപത്യത്തിന്റെ നിലനില്‍പ്പു തന്നെ സുതാര്യവും സത്യസന്ധവും നീതിയുക്തവുമായ തിരഞ്ഞെടുപ്പാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ തിരഞ്ഞെടുപ്പ് അട്ടിമറിക്ക് കൂട്ടുനില്‍ക്കുന്നു എന്ന ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യമാണ് രാജ്യത്തിന്റെ പ്രതിപക്ഷ നേതാവിന്റെ വെളിപ്പെടുത്തലിലൂടെ വ്യക്തമായിരിക്കുന്നത്.ഇതിനെതിരെയുള്ള ശക്തമായ പ്രതിഷേധങ്ങളായി ആസാദി…

Read More

    ഡി.എ.പി.എൽ കൺവെൻഷൻ സംഘടിപ്പിച്ചു

    വെള്ളമുണ്ട: ഭിന്നശേഷിക്കാരെ യടക്കം സമൂഹത്തിലെ പാവപ്പെട്ട,ദുർബല വിഭാഗങ്ങളെ ചേർത്ത് പിടിച്ച് ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കുന്ന പ്രസ്ഥാന മാണ് മുസ്ലിം ലീഗ് എന്ന് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് റസാഖ്‌ കൽപ്പറ്റ പറഞ്ഞു. ഡി.എ.പി.എൽ (ഭിന്നശേഷികൂട്ടായ്മ).വെള്ളമുണ്ട പഞ്ചായത്ത് കൺവെൻഷൻ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സിറ്റി ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് ഹംസ അമ്പലപ്പുഴ അദ്ധ്യക്ഷം വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് സിദ്ധീഖ് പള്ളിപ്പുഴ,സ്റ്റേറ്റ് ട്രെഷറെർ യുനുസ് വാഫി, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി.സി.ഇബ്രാഹിം ഹാജി,സെക്രട്ടറി…

    Read More

      ചുരൽമല ഫണ്ട് പിരിവിൻ്റെ പേരിൽ രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ ഹീനകൃത്യങ്ങൾ അന്വേഷിക്കണം: കെ റഫീഖ്

      ചുരൽമല ഫണ്ട് പിരിവിൻ്റെ പേരിൽ രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ ഹീനകൃത്യങ്ങൾ അന്വേഷിക്കണം: കെ റഫീഖ്. ഏതെല്ലാം രീതിയിലാണ് കോൺഗ്രസ് ചൂരൽമല ദുരന്തത്തെ ദുരുപയോഗം ചെയ്തിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ ചൂരൽമല ദുരന്ത ഫണ്ട് ശേഖരണത്തിൻ്റെ പേരിൽ പോലും അതിജീവിതയെ ദുരുപയോഗപ്പെടുത്തി എന്ന വിവരമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.   ചൂരൽമല ദുരന്തത്തിന്റെ മുറിവുകളിൽ ഉപ്പുതേക്കുന്ന വാർത്തകളാണ് ഇപ്പോൾ വരുന്നത്, അവസാനത്തെ ജീവനും വാരിയെടുക്കാനും രക്ഷപ്പെട്ട മനുഷ്യരെ ഹൃദയത്തോട് ചേർത്തുനിർത്താനും എല്ലാ മനുഷ്യരും ഒന്നിച്ചു നിന്നകാലത്ത് രാഹുൽ മാങ്കൂട്ടവും അയാളുടെ അധോലോക…

      Read More

        കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ അധ്യാപക പ്രതിരോധം സംഘടിപ്പിച്ചു.

        കൽപറ്റ: ഭിന്നശേഷി നിയമ നത്തിൻ്റെ പേരിൽ അധ്യാപക നിയമനങ്ങൾക്ക് അംഗീകാരം നൽകാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ.എസ് ടി യു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫിസിന് മുന്നിൽ അധ്യാപക പ്രതിരോധം തീർത്തു. ഭിന്നശേഷി സംവരണ തസ്തികകൾ മാറ്റിവച്ചിട്ടും അധ്യാപക നിയമനങ്ങൾക്ക് അംഗീകാരമില്ല. ശമ്പള സ്കെയ് ലൊ മറ്റു ആനുകൂല്യങ്ങളൊ അനുവദിക്കുന്നില്ല. ആവശ്യാനുസരണം ഭിന്നശേഷി ഉദ്യോഗാർഥികൾ സംസ്ഥാനത്ത് ലഭ്യമല്ലാത്ത സ്ഥിതിയിൽ അതിന്റെ പേരിൽ നിയമനം തടസപ്പെടുത്തുകയാണ്. ഇക്കാര്യത്തിൽ കോടതി…

        Read More

          ഉള്ളിശ്ശേരി ജുമാ മസ്‌ജിദ് ഉദ്ഘാടനം ഇന്ന്

          ഉള്ളിശ്ശേരി: ആറാം മൈൽ ഉള്ളിശ്ശേരി ജുമാ മസ്ജിദ് ഉദ്ഘാടനം ഇന്ന്.രണ്ട് നൂറ്റാണ്ടിലേറെ പഴക്കമുള്ള ജുമാ മസ്ജിദ് പുതുക്കി പണി താണ് ഇന്ന് അസർ നമസ്ക്‌കാരത്തോടെ സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ, ജില്ലാ ഖാസി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നത്.വടക്കെ വയനാടിന്റെ ചരിത്രത്തിൽ ഏറെ പഴക്കമുള്ള ജുമാ മസ്ജിദാണിത്. ഇരുന്നൂറ് വർഷത്തിലേറെ പഴക്കമുള്ള മസ്‌ജിദിൽ നിന്നും വിഭജിച്ച് ആണ് പരി സര പ്രദേശത്തുള്ള ഒട്ടെറെ മസ്‌ജിദുകളും മഹല്ലുകളും…

          Read More

            സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയ്ക്ക് തുടക്കമായി

            സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയ്ക്ക് തുടക്കമായി 42 വിദ്യാലയങ്ങളിൽ നിന്നുള്ള ആയിരത്തിലധികം വിദ്യാർത്ഥികൾ മത്സരിക്കും 41-ാം മത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേളയ്ക്ക് ജില്ലയിൽ തുടക്കമായി. മാനന്തവാടി ഗവ ടെക്ന‌ിക്കൽ ഹൈസ്കൂൾ ആതിഥേയത്വം വഹിക്കുന്ന കായിക മേള എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ കൽപ്പറ്റ നഗരസഭ ചെയർമാൻ പി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ഓരോ മേളകളിലൂടെയും മികച്ച കായിക സംസ്‌കാരം ഉണ്ടാക്കിയെടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.   മേളയുടെ ദീപശിഖ ജില്ലാ കളക്ടർ ഡി. ആർ…

            Read More

              യുഡിടിഎഫ് ബിഎസ്എൻഎൽ ഓഫിസിലേക്ക് മാർച്ച് നടത്തി

              കൽപറ്റ : തൊഴിൽ കോഡുകളും, ചട്ടങ്ങളും റദ്ദാക്കുക, ഔദ്യോഗിക അനൗപചാരിക മേഖലകളിലെ എല്ലാ തൊഴിലാളികൾക്കും യൂണിയൻ രൂപീകരിക്കുവാനുള്ള അവകാശം, രജിസ്ട്രേഷൻ അംഗീകാരം, എട്ടു മണിക്കൂർ പ്രവർത്തി ദിനം, ജോലി സ്ഥലത്തെ സുരക്ഷ, സാമൂഹിക സുരക്ഷ, പണിമുടക്കുവാനുള്ള അവകാശം, കൂട്ടായ ചർച്ചകൾക്കുള്ള അവകാശം ഉറപ്പാക്കുക, നിശ്ചിത കാല തൊഴിൽ അവസാനിപ്പിക്കുക, എല്ലാ വിളകൾക്കും സംഭരണത്തോടെ C2+50% നിരക്കിൽ തറവില ഉറപ്പാക്കുക, ഇലക്ട്രിസിറ്റി ബിൽ 2025 പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു യുഡിടിഎഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപറ്റ…

              Read More

                അങ്കണവാടി എംപ്ലോയീസ് പെന്‍ഷനേഴ്സ് ഫെഡറേഷന്‍ അനിശ്ചിതകാല രാപ്പകല്‍ സത്യാഗ്രഹ സമരം ആരംഭിച്ചു.

                കല്‍പ്പറ്റ: അങ്കണവാടി എംപ്ലോയീസ് പെന്‍ഷനേഴ്സ് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റിന് മുന്നില്‍ നടത്തുന്ന അനിശ്ചിതകാല രാപ്പകല്‍ സത്യാഗ്രഹ സമരം കല്‍പ്പറ്റ നിയോജക മണ്ഡലം എംഎല്‍എ അഡ്വ.ടി സിദ്ധിഖ് ഉദ്ഘാടനം ചെയ്തു. ടി.ഉഷാകുമാരി അധ്യക്ഷത വഹിച്ചു.അങ്കണവാടി ജീവനക്കാര്‍ക്ക് പെന്‍ഷന്‍ 7000 രൂപയാക്കുക, ഫെസ്റ്റിവെല്‍ അലവന്‍സ് 3000 രൂപയാക്കുക,2023 മുതല്‍ അങ്കണവാടിയില്‍ നിന്ന് വിരമിച്ചവര്‍ക്ക് പെന്‍ഷനും, ക്ഷേമനിധി ആനുകൂല്യങ്ങളും എത്രയും പെട്ടെന്ന് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സത്യാഗ്രഹ സമരം നടത്തുന്നത്. ഗ്രേസി ജോസഫ്, ടി.പി മേരി ഫ്രാന്‍സിസ്, ശാന്ത എന്‍.സി,…

                Read More

                അതിവേഗം അതിജീവനം വീടുകളിലേക്ക് സമഗ്ര കിറ്റുകള്‍

                കൽപ്പറ്റ : ദുരിതബാധിത പ്രദേശങ്ങളിലെ ക്യാമ്പുകളില്‍ നിന്ന് താത്ക്കാലിക വീടുകളിലേക്ക് മാറുന്നവര്‍ക്ക് മികച്ച ജീവിത സാഹചര്യവും സൗങ്ങളും ഒരുക്കുന്നതോടൊപ്പം ആനുകൂല്യങ്ങളും ലഭ്യമാക്കുകയാണ് സര്‍ക്കാര്‍. താത്ക്കാലിക പുരധിവാസ കേന്ദ്രങ്ങളിലെ ഗുണ ഭോക്താക്കള്‍ക്ക് ഫര്‍ണിച്ചറുകളും വീട്ടുപകരണങ്ങളും ഉള്‍പ്പെടുന്ന വിവിധതരം കിറ്റുകളാണ് അടിയന്തര സഹായമായി നല്‍കി വരുന്നത്. മരത്തില്‍ പണിത കട്ടില്‍, ഡൈനിങ് ടേബിള്‍, കസേരകള്‍, അലമാര, ബെഡ് ,ബെഡ്ഷീറ്റ്, തലയണ എന്നിവയുള്‍പ്പെടുന്ന ഫര്‍ണിച്ചര്‍ കിറ്റ്, മോപ്പ്, ചൂല്, ലിക്വിഡുകള്‍ ഉള്‍പ്പെടുന്ന ക്ലീനിങ് കിറ്റ്, ബ്രഷ്, സോപ്പ്, ബക്കറ്റ്, മഗ് തുടങ്ങിയവ…

                Read More