ബാലസൗഹൃദ രക്ഷകര്‍തൃത്വം ഏകദിന പരിശീലനം സംഘടിപ്പിച്ചു.

മീനങ്ങാടി: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ കുടുംബശ്രീ മിഷനുമായി സഹകരിച്ച് സുരക്ഷിത ബാല്യം സുന്ദര ഭവനം’ വിഷയത്തില്‍ ബാലസൗഹൃദ രക്ഷാകര്‍തൃത്വം സംബന്ധിച്ച് കുടുംബശ്രീ അംഗങ്ങള്‍ക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുക കുടുംബാന്തരീക്ഷം ബാലസൗഹൃദ ഇടങ്ങളാക്കുക ലക്ഷ്യമിട്ട് മീനങ്ങാടി കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച പരിശീലന പരിപാടി സംസ്ഥാന ബാലാവകാശ കമീഷന്‍ അംഗം കെ ഷാജു ഉദ്ഘാടനം ചെയ്തു. തദ്ദേശസ്വയംഭരണം, വനിതാ-ശിശു വികസനം, കുടുംബശ്രീ മിഷന്‍ എന്നിവയുടെ സംയോജിത പ്രവര്‍ത്തനങ്ങളിലൂടെ കുട്ടികള്‍ക്ക് നേരെയുള്ള ശാരീരിക മാനസിക ലൈംഗിക…

Read More

ദുരന്തബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തില്‍: മന്ത്രി ടി. സിദ്ദീഖ്

ദുരന്തബാധിതര്‍ക്കായി ടൗണ്‍ഷിപ്പില്‍ ഘട്ടംഘട്ടമായി പൂര്‍ത്തീകരിക്കുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ്. ഓരോ ജീവിതം കരുത്തുപിടിപ്പിക്കാന്‍ ആവശ്യമായ പിന്തുണ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് പരിപാടിയില്‍ അധ്യക്ഷത വഹിച്ച് മന്ത്രി പറഞ്ഞു. ദുരന്തബാധിതരുടെ ലോണുകള്‍ എഴുതിത്തള്ളുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ മികച്ച രീതിയില്‍ പുരോഗമിക്കുകയാണ്. ടൗണ്‍ഷിപ്പില്‍ ശക്തമായ കൂട്ടായ്മ രൂപപ്പെടുത്താന്‍ സമഗ്ര പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു. ദുരന്തത്തെ ഒറ്റക്കെട്ടായി നേരിട്ടതുപോലെ ആത്മ വിശ്വാസത്തോടെ അതിജീവനത്തിന്റെ പാതയില്‍ മുന്നേറാന്‍ സര്‍ക്കാരും പൊതുസമൂഹവും ഒപ്പമുണ്ടെന്നും…

Read More

മെച്ചന യുവജന വായനശാല പ്രതിഭകളെ അനുമോദിച്ചു.

കൽപ്പറ്റ:  വിവിധ മേഖലകളിൽ വിജയം നേടിയ പ്രതിഭകളെ മെച്ചന യുവജന വായനശാല ആൻഡ് അർച്ചന ക്ലബ്ബിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു. കേരളോത്സവം, സ്കൂൾ കലോത്സവം, മിസ് വയനാട് റണ്ണർ അപ്പ് നേടിയ എ.വി. രമ്യ എന്നിവരെയാണ് അനുമോദിച്ചത്. യോഗം വാർഡ് മെമ്പർ മുരളിദാസൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ബിന്ദു മാധവൻ മെമൻ്റോ നൽകി. ക്ലബ് പ്രസിഡൻ്റ് വി.ഡി.രാജു അധ്യക്ഷത വഹിച്ചു. എ.കെ. മോഹനൻ, പി. എസ്.ശശിധരൻ, സി.ഒ. തോമസ്, കെ.എസ്.ജോഷി ഫ്രാൻസിസ് അബ്രഹാം, ശ്യാമള മോഹനൻ , മിനി…

Read More

ബാലസഭ; കപ്പാസിറ്റി ബില്‍ഡിംഗ് ട്രെയിനിംഗ് സംഘടിപ്പിച്ചു

മാനന്തവാടി: മാനന്തവാടി കുടുംബശ്രീ സി.ഡി.എസ് രണ്ടിന്റെ ആഭിമുഖ്യത്തില്‍ ബാലസഭ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്ക് കപ്പാസിറ്റി ബില്‍ഡിംഗ് ട്രെയിനിംഗ് സംഘടിപ്പിച്ചു. സംസ്ഥാന ബാലസഭ റിസോഴ്‌സ് പേഴ്‌സണ്‍ പവിത്രന്‍ മാസ്റ്റര്‍ ക്ലാസെടുത്തു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ശരണ്യ പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരായ പ്രീത, അനുശ്രീ, അക്കൗണ്ടന്റ് സുനീറ, സി.ഡി.എസ് റിസോഴ്‌സ്‌പേഴ്‌സണ്‍ സഫ്വാന, ആനിമേറ്റര്‍ സുമിത്ര എന്നിവര്‍ സംസാരിച്ചു.

Read More

    11 വര്‍ഷങ്ങളായി കാണാനില്ല; യുവതിക്കായി തിരച്ചില്‍ ഊര്‍ജിതം

    പടിഞ്ഞാറത്തറ: 11 വര്‍ഷങ്ങളായി കണ്ടുകിട്ടാത്ത യുവതിക്കായി തിരച്ചില്‍ വീണ്ടും ഊര്‍ജിതമാക്കി പോലീസ്. 2014 ഫെബ്രുവരിയില്‍ വീട്ടില്‍ നിന്നും കാണാതായ പടിഞ്ഞാറത്തറ, പന്തിപ്പൊയില്‍, ബപ്പനംമല, കൊല്ലരുതൊടിയില്‍ വീട്, കെ.ടി. റഹിയാനത്ത്(34)നെ കണ്ടെത്തുന്നതിനായാണ് തിരച്ചില്‍ ഊര്‍ജിതമാക്കിയത്. 2015 ജൂണിലാണ് വീട്ടുകാര്‍ നല്‍കിയ പരാതി പ്രകാരം പടിഞ്ഞാറത്തറ പോലീസ് മിസിങ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന്, ലുക്ക്ഔട്ട് നോട്ടീസ് ഉള്‍പ്പെടെ പുറത്തിറക്കി പോലീസ് കൃത്യമായ അന്വേഷണം നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. യുവതിയെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ താഴെ…

    Read More

    സന ഫർഹയെ എം.എസ്.എസ്.വനിതാ വിങ് അനുമോദിച്ചു.

    കൽപറ്റ: ഹരിയാനയിൽ നടന്ന നാഷനൽ സോഫ്റ്റ് ബേസ്ബോൾ ജൂനിയർ വിഭാഗം ജേതാക്കളായ കേരള സംസ്ഥാന ടീം അംഗം സന ഫർഹയെ എം.എസ്.എസ്. വനിതാ വിങ് കൽപറ്റ യൂണിറ്റ് അനുമോദിച്ചു. ജില്ലാ സെക്രട്ടറി ഉമൈബ മൊയ്തീൻ കുട്ടി ഉപഹാരവും റീന ഷാജി ക്യാഷ് അവാർഡും കൈമാറി. വി.ആയിഷ ടീച്ചർ, ജസീത കല്ലങ്ങോടൻ, സുബൈദ, സജ്ന, ആയിഷ അസ്മിറ പങ്കെടുത്തു.

    Read More

    വെള്ള, നീല റേഷൻ കാര്‍ഡുകള്‍ പിങ്ക് കാര്‍ഡ് ആക്കാൻ ജൂണ്‍ 15 വരെ സമയം

    തിരുവനന്തപുരം: പൊതുവിഭാഗം റേഷൻ കാർഡുകള്‍ (വെള്ള, നീല) പി.എച്ച്‌.എച്ച്‌ വിഭാഗത്തിലേക്ക് (പിങ്ക് കാർഡ്) തരം മാറ്റുന്നതിന് ജൂണ്‍ 15 വരെ അപേക്ഷ സമർപ്പിക്കാം. ഓണ്‍ലൈനായാണ് അപേക്ഷ നല്‍കുന്നത്. അർഹരായ കാർഡുടമകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം അംഗീകൃത അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിൻ പോർട്ടല്‍ (ecitizen.civilsupplieskerala.gov.in) വഴി ലോഗിൻ ചെയ്‌ത് അപേക്ഷ സമർപ്പിക്കണം. റേഷൻ കാർഡിലെ ഏതെങ്കിലും അംഗം സർക്കാർ അല്ലെങ്കില്‍ പൊതുമേഖലാ ജീവനക്കാരൻ, ആദായ നികുതിദായകൻ, സർവീസ് പെൻഷണർ, 1000ത്തില്‍ കൂടുതല്‍ ചതുരശ്രയടിയുള്ള വീടിന്‍റെ ഉടമ,…

    Read More

      ഈ വർഷം കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഉറപ്പുനൽകി: കെ. മുരളീധരൻ

      തിരുവനന്തപുരം: ഡൽഹിയിൽ കേന്ദ്ര ആരോഗ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്‌ ഫലപ്രദമായിരുന്നുവെന്നും, ഈ വർഷം തന്നെ കേരളത്തിന് എയിംസ് അനുവദിക്കുമെന്ന ഉറപ്പ് ലഭിച്ചതായും കെ. മുരളീധരൻ അറിയിച്ചു. എയിംസ് കേരളത്തിൽ എവിടെയായാലും പ്രശ്‌നമില്ലെന്നും, ആവശ്യമായ ഭൂമി ഏറ്റെടുത്ത് നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.   സംസ്ഥാനത്തെ തിരുവനന്തപുരം, തൃശ്ശൂർ, കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രങ്ങളുടെ നിലവാരം ഉയർത്തുന്നതിനാവശ്യമായ കേന്ദ്രസഹായം നൽകുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഉറപ്പുനൽകിയതായി അദ്ദേഹം അറിയിച്ചു. തിരുവനന്തപുരത്തെ കെ. കരുണാകരൻ സ്‌മാരക ഗവൺമെന്റ് മെഡിക്കൽ കോളേജിന് അടുത്ത…

      Read More

      ഗ്രാമീണ കൂട്ടായ്മകൾ കാലഘട്ടത്തിന്റെ ആവശ്യം: ചെറുവയൽ രാമൻ

      മാനന്തവാടി: മിനി ബൈപ്പാസ് റസിഡന്റ് അസോസിയേഷൻ വാർഷികവും പുതുവത്സര ആഘോഷവും പദ്മശ്രീ ചെറുവയൽ രാമൻ ഉദ്‌ഘാടനം ചെയ്തു.ഗ്രാമീണ കൂട്ടായ്മകൾ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ചേരുവയിൽ രാമൻ പറഞ്ഞു. ചെറുവയൽ രാമനെ പൊന്നാട അണിയിച്ച് ആദരിച്ചു. പ്രദേശത്തെ പാഠ്യ പഠ്യേതര വിഷയങ്ങളിൽ ഉന്നത വിജയം നേടിയവരെ ഡിവിഷൻ കൗസിലർ ശാരദാ സജീവൻ ആദരിച്ചു. മാനന്തവാടി ജന മൈത്രി അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ വി ആർ ബാബുരാജ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് എടുത്തു. അസോസിയേഷൻ പുറത്തിറക്കിയ കലണ്ടർ ഷാജൻ ജോസ്…

      Read More

      ആത്മഹത്യ ചെയ്ത ഡി.സി.സി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യാ കുറിപ്പും, കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എഴുതിയ കത്തും പുറത്ത്

      ബത്തേരി : വയനാട്ടിൽ ആത്മഹത്യ ചെയ്ത ഡി.സി.സി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യാ കുറിപ്പും കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എഴുതിയ കത്തും പുറത്ത്. ഐ.സി ബാലകൃഷ്‌ണൻ എം.എൽ.എ നിയമനത്തിന് കോഴവാങ്ങിയെന്ന് വ്യക്തമാക്കുന്ന കുറിപ്പുകളാണ് പുറത്തുവന്നിരിക്കുന്നത്. ആത്മഹത്യയ്ക്ക് പിന്നാലെ സുൽത്താൻ ബത്തേരി ബാങ്കിലെ നിയമന ക്രമക്കേട് ചർച്ചയായിരുന്നു. ഇതിനുപിന്നാലെയാണ് ആത്മഹത്യാ കുറിപ്പും കത്തും പുറത്തുവന്നിരിക്കുന്നത്. നാല് പേജുള്ള ആത്മഹത്യാക്കുറിപ്പിൽ അദ്ദേഹത്തിന് എത്ര സാമ്പത്തിക ബാധ്യത ഉണ്ടെന്നും അത് എങ്ങനെ സംഭവിച്ചു എന്നും വ്യക്തമാക്കുന്നുണ്ട്. അർബൻ ബാങ്ക് നിയമനവുമായി…

      Read More