താമരശ്ശേരി ചുരത്തിൽ ലോറി കുടുങ്ങി; ഗതാഗതം തടസ്സപ്പെട്ടു

    താമരശ്ശേരി: ചുരത്തിലെ ഒമ്പതാം വളവിൽ ലോറി കുടുങ്ങിയതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് കുടുങ്ങിയത്. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ അധികൃതർ നടത്തിവരികയാണ്. നിർമ്മാണ പ്രവൃത്തികളുടെ ഭാഗമായി തിങ്കളാഴ്ച മുതൽ ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 6, 7, 8 വളവുകളിൽ മുറിച്ചിട്ട മരങ്ങൾ നീക്കം ചെയ്യുന്നതിനും റോഡ് അറ്റകുറ്റപ്പണികൾക്കുമായാണ് നിയന്ത്രണം. രാവിലെ 8 മുതൽ വൈകിട്ട് 6 വരെയായിരിക്കും പ്രവൃത്തി സമയം.

    Read More

    എംഎൽഎ പദവിയിൽ ഐ സി ബാലകൃഷ്‌ണൻ കടിച്ചുതൂങ്ങരുത്‌: കെ റഫീഖ്‌ 

    ബത്തേരി :ഡിസിസി ട്രഷററർ എൻ എം വിജയനും മകനും ജീവനൊടുക്കാനിടയാക്കിയ കോൺഗ്രസ്‌ കോഴ ഇടപാടിൽ ഐ സി ബാലകൃഷ്‌ണൻ എംഎൽഎ നേരിട്ട്‌ ഇടപെട്ടതിന്റെ തെളിവ്‌ പുറത്തുവന്ന സാഹചര്യത്തിൽ ഇനിയും എംഎൽഎ പദവിയിൽ കടിച്ചുതൂങ്ങരുതെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി കെ റഫീഖ്‌ ആവശ്യപ്പെട്ടു. വിജയന്റെ മകനെ പിരിച്ചുവിട്ട്‌ മറ്റൊരാൾക്ക്‌ നിയമനം നൽകാൻ എംഎൽഎ നൽകിയ ശുപാർശക്കത്താണ്‌ പുറത്തുവന്നത്‌. ഔദ്യോഗിക പദവിയുടെ ദുരുപയോഗവും സത്യപ്രതിജ്ഞാ ലംഘനവുമാണിത്‌. എത്രയും വേഗം എംഎൽഎ സ്ഥാനം രാജിവയ്‌ക്കണം. മകനെ പിരിച്ചുവിട്ട ആഘാതം തനിക്ക്‌…

    Read More

    വനത്തിന് പുറത്ത് ഇറങ്ങുന്ന അക്രമകാരികളായ മൃഗങ്ങളെ വെടിവെച്ച് കൊല്ലണം: ഇ ജെ ബാബു

    കല്‍പറ്റ: വനത്തിന് പുറത്ത് ഇറങ്ങുന്ന അക്രമകാരികളായ മൃഗങ്ങളെ വെടിവെച്ച് കൊല്ലണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു ആവശ്യപ്പെട്ടു. ദൗര്‍ഭാഗ്യകരമായ സംഭവമാണ് പഞ്ചാരകൊല്ലിയില്‍ ഉണ്ടായത്. ജില്ലയിലെ എട്ടാമത്തെ മനുഷ്യ ജീവനാണ് നഷ്ട്ടമായത്. സംഭവം ഉണ്ടായ ഉടന്‍ മന്ത്രി ഒആര്‍ കേളു സ്ഥലത്ത് എത്തി വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളോടും, പ്രദേശവാസികളോടും ചര്‍ച്ച നടത്തി പരിഹാരം കണ്ടെത്തുകയും ചെയ്തു. അടിക്കാടുകള്‍ വെട്ടാനും, ഫെന്‍സിങ് നടപടികള്‍ ആരംഭിക്കാനും തീരുമാനമായി. ചര്‍ച്ചയില്‍ പങ്കെടുക്കുകയും തീരുമാനങ്ങള്‍ അംഗീകരിക്കുകയും ചെയ്ത ചില രാഷ്ട്രീയ…

    Read More

    കുടുംബശ്രീ കേക്ക് മേള തുടങ്ങി

    കൽപ്പറ്റ : കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജില്ലാതല കേക്ക് മേള കല്‍പ്പറ്റയില്‍ തുടങ്ങി. കല്‍പ്പറ്റ പുതിയ ബസ്റ്റാന്റ് പരിസരത്ത് നടക്കുന്ന മേള കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രമണ്യന്‍ ഉദ്ഘാടനം ചെയ്തു. ഫെസ്റ്റിവലിന്റെ ഭാഗമാകുവാനും ജില്ലയിലെ സംരഭകരെ പ്രോത്സാഹിപ്പിക്കുവാനും ഉള്ള വേദിയായിരിക്കും ഈ വര്‍ഷത്തെ ജില്ലാതല കേക്ക് മേളയെന്ന് കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ പറഞ്ഞു.പൊതുജനങ്ങള്‍ക്കായി ക്രിസ്തുമസ് ക്വിസ് മത്സരം സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളിലെ കുടുംബശ്രീ യൂണിറ്റുകള്‍ മേളയുടെ ഭാഗമാകുന്നുണ്ട്. വൈവിധ്യങ്ങളായ കേക്കുകളുടെയും മറ്റു…

    Read More

      നായയെ രക്ഷിച്ച നസീറക്ക് ജില്ലാ ആസ്ഥാനത്ത് അനുമോദനം

      കൽപ്പറ്റ:സ്നേഹത്തോടെയും സാഹസികവുമായി നായയെ രക്ഷിച്ച പിണങ്ങോട് സ്വദേശിനി ഒ.നസീറയെ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ ആദരിച്ചു.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എസ്.ബിന്ദു,കെ ശാലിനി തുടങ്ങിയവർ സംബന്ധിച്ചു. ദിവസങ്ങൾക്കു മുൻപ് എല്ലിൻ കഷ്ണം തൊണ്ടയിൽ കുടുങ്ങിയ നിലയിൽ കണ്ട നായയെ ധീരതയോടെ സമീപിച്ച് വായിൽ നിന്നും എല്ല് പുറത്തെടുക്കുകയായിരുന്നു. നസീറയുടെ ഈ സഹജീവി സ്നേഹത്തിനു നന്ദി സൂചകമായി നായ തൊട്ടടുത്ത ദിവസം തന്നെ അവരെ കാണാൻ വരികയും…

      Read More

      മാസപ്പിറവി ദൃശ്യമായി; കേരളത്തില്‍ നാളെ റമദാൻ ഒന്ന്.

        കോഴിക്കോട്: ഇസ്ലാംമത വിശ്വാസികള്‍ക്ക് ഇനി വ്രതവിശുദ്ധിയുടെ നാളുകള്‍. ശനിയാഴ്ച റംസാൻ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ഞായറാഴ്ച വ്രതാരംഭം കുറിക്കും. മലപ്പുറം പൊന്നാനിയിലും കോഴിക്കോട് കടലുണ്ടിയിലും മാസപ്പിറവി ദൃശ്യമായതായി വിവിധ ഖാസിമാർ അറിയിച്ചു. ഒമാൻ ഉള്‍പ്പെടെയുള്ള ഗള്‍ഫ് നാടുകളില്‍ ഇന്ന് (ശനിയാഴ്ച) റംസാൻ വ്രതം ആരംഭിച്ചു. ഉത്തരേന്ത്യൻ നാടുകളിലും ഞായറാഴ്ചയാണ് റംസാൻ ഒന്ന്.

      Read More

        വയനാട്ടിൽ ആദ്യമായി മോർ അബ്ദുൾ ജലീൽ ബാവയുടെ തിരുശേഷിപ്പ് സ്ഥാപിക്കുന്നു.

        കൽപ്പറ്റ: യാക്കോബായ സുറിയാനി സഭയിലെ പരിശുദ്ധനായ മോർ ഗ്രീഗോറിയോസ് അബ്ദുൾ ജലീൽ ബാവയുടെ തിരുശേഷിപ്പ് അഞ്ചു കുന്ന് കുണ്ടാല ദേവാലയത്തിൽ സ്ഥാപിക്കുന്നു. ജനുവരി 11ന് വൈകിട്ട് 4:30നാണ് ചടങ്ങ്. മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും. വൈദിക ശ്രേഷ്ഠർ സഹകാർമികത്വം വഹിക്കും. ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ. ജോസഫ് പള്ളിപ്പാട്ട്, ട്രസ്റ്റി ജോർജ്അമ്മിണിശ്ശേരി ,സെക്രട്ടറി ജിതിൻ തോമ്പിക്കോട്ട്, കൺവീനർ ജോബേഴ്‌സ് അമ്മിണിശ്ശേരി അറിയിച്ചു.ഇതോടൊപ്പം തന്നെ ബാവയുടെ പേരിൽ നാമകരണം ചെയ്ത…

        Read More

        പെയിന്റിംഗ് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു.

        പെയിന്റിംഗ് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. ചുളുക്ക സ്വദേശി സെൽവ പ്രമോദ് (35) ആണ് മരിച്ചത്. കെ ബി റോഡിൽ പെയിൻ്റിംഗ് ജോലിക്കിടെ ഷോക്കേ ൽക്കുകയായിരുന്നു. ഉടൻതന്നെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും മരിച്ചു.

        Read More

        സ്റ്റുഡന്റ് പോലീസ് കേഡറ്റ് :യൂണിഫോം വിതരണവും അനുമോദനവും നടത്തി

        വെള്ളമുണ്ട: ഗവ.മോഡൽ ഹയർസെക്കന്ററി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിലെ പൊതുപരീക്ഷ ഉന്നത വിജയികളെ അനുമോദിക്കുകയും യൂണിഫോം വിതരണവും നടത്തി. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. റേഡിയോ ബഷീറിൻ്റെ നേതൃത്വത്തിൽ കിടപ്പ് രോഗിക്കുള്ള റേഡിയോ വിതരണവും ചടങ്ങിൽ നടന്നു.മധു ഉദയകുമാർ അധ്യക്ഷത വഹിച്ചു. എസ്.ഐ മിനി മോൾ, എച്ച്‌. എം ഫാത്തിമത്ത് ഷംല തുടങ്ങിയവർ പ്രസംഗിച്ചു.

        Read More

          വോട്ടുറപ്പ് കാമ്പയിനുമായി തെരഞ്ഞെടുപ്പ് പ്രചരണ വിഭാഗവും വിദ്യാര്‍ത്ഥികളും

          വോട്ടുറപ്പ് കാമ്പയിനുമായി തെരഞ്ഞെടുപ്പ് പ്രചരണ വിഭാഗവും വിദ്യാര്‍ത്ഥികളും   തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനാധിപത്യ പ്രക്രിയയിലേക്ക് ഗോത്രജന വിഭാഗങ്ങളെ കൂടുതല്‍ ബോധവത്കരിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം വോട്ടുറപ്പ് ബോധവത്കരണ കാമ്പയിന്‍ സംഘടിപ്പിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍, ജില്ലാ ഭരണകൂടം, കണ്ണൂര്‍ വിമല്‍ ജ്യോതി കോളേജിലെ വിദ്യാര്‍ത്ഥികള്‍ സംയുക്തമായി മാനന്തവാടി താലൂക്കിലെ കക്കേരി കാട്ടുനായ്ക്ക ഊരില്‍ സംഘടിപ്പിച്ച ബോധവത്കരണ ക്യാമ്പിന് അസിസ്റ്റന്റ് കളക്ടര്‍ പി.പി അര്‍ച്ചന നേതൃത്വം നല്‍കി. വിമല്‍ ജ്യോതി കോളേജിലെ പ്രിന്‍സിപ്പലിന്റെയും അധ്യാപകരുടെയും നേതൃത്വത്തില്‍…

          Read More