Headlines

ശാന്തിനഗർ പ്ലാച്ചേരി കുഴി റോഡ് ഉദ്ഘാടനം ചെയ്തു

കാവുംമന്ദം: തരിയോട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച ചെന്നലോട് വാർഡിൽ ഉൾപ്പെട്ട ശാന്തിനഗർ പ്ലാച്ചേരികുഴി റോഡ് തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. ചന്ദ്രൻ മടത്തുവയൽ, വികസന സമിതി സെക്രട്ടറി കുര്യൻ പായിക്കാട്ട്, അംഗങ്ങളായ ജോസ് മുട്ടപ്പള്ളി, ദിലീപ് കുമാർ, മുജീബ് പാറക്കണ്ടി, ആൻസി ആൻ്റണി തുടങ്ങിയവർ സംസാരിച്ചു.

Read More

    ഹൃദ്യ എസ് ബിജുവിനെ മുസ്ലിം യൂത്ത് ലീഗ് ആദരിച്ചു

    കല്‍പ്പറ്റ: സിവില്‍ സര്‍വീസ് പരീക്ഷയില്‍ 202 ആം റാങ്ക് നേടി വയനാടിന്റെ അഭിമാനമായ ഹൃദ്യ എസ് ബിജുവിന് മുസ്ലിം യൂത്ത് ലീഗിന്റെ ആദരം. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എം പി നവാസ് മൊമന്റോ കൈമാറി. നിയോജക മണ്ഡലം സെക്രട്ടറി അസീസ് അമ്പിലേരി, മുനിസിപ്പല്‍ സെക്രട്ടറി ഷമീര്‍ ഒടുവില്‍, ഭാരവാഹികളായ മന്‍സൂര്‍ ജഹാന്‍, റഹീസ് മുണ്ടേരി, സലാം മുണ്ടേരി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.    

    Read More

    തൊണ്ടർനാട് പഞ്ചായത്ത്‌ പിഇസി യോഗം നടന്നു.

    തൊണ്ടർനാട്: തൊണ്ടർനാട് പഞ്ചായത്ത്‌ പിഇസി യോഗം നടന്നു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കുസുമം ടീച്ചർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ആമിന സത്താർ അധ്യക്ഷത വഹിച്ചു. പിഇസി ചെയർമാൻ കരീം, മെമ്പർ മാരായ ചന്ദുമാസ്റ്റർ, ഗണേഷ്, ഏലിയമ്മ, പ്രീതരാമൻ ബിആർസി കൺവീനർ സുരേഷ് മാസ്റ്റർ, പ്രധാന അധ്യാപകർ, പിടിഎ പ്രസിഡന്റ്മാർ എന്നിവർ പങ്കെടുത്തു.

    Read More

    മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: മൈക്രോ പ്ലാൻ സമർപ്പിച്ചു

    മേപ്പാടി: തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും കുടുംബശ്രീ മിഷന്റെയും നേതൃത്വത്തിൽ മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനു വേണ്ടി തയ്യാറാക്കിയ മൈക്രോപ്ലാൻ ജില്ലാ കലക്ടർ മേഘശ്രീ ഡി ആർ ഐ എ എസ് മേപ്പാടി ഗ്രാമപഞ്ചായത്തിന് സമർപ്പിച്ചു. പ്രത്യേകം ക്ലസ്റ്റർ തിരിച്ച് ദുരന്തബാധിതരായ 1065 കുടുംബങ്ങളുടെ ആവശ്യങ്ങൾ നേരിട്ടു മനസ്സിലാക്കി തയ്യാറാക്കിയ സർവേ റിപ്പോർട്ടിനെ മുൻനിർത്തിയാണ് മൈക്രോ പ്ലാൻ പൂർത്തീകരിച്ചിട്ടുള്ളത്. കുടുംബശ്രീയുടെയും ജില്ലയിലെ വിവിധ മേഖലയിലെയും 80 ൽ അധികം വിദഗ്ധർക്ക് നൽകിയ പ്രത്യേക പരിശീലനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സർവേ . ദുരന്തബാധിതരെ കൈപിടിച്ചുയർത്തുക…

    Read More

      ശ്രേയസ് അമ്പുകുത്തി യൂണിറ്റിന്റെ നേതൃത്വത്തിൽ കായികതാരങ്ങളെ ആദരിച്ചു; ‘ജീവിതമാണ് ലഹരി’ സെമിനാർ സംഘടിപ്പിച്ചു

      അമ്പലവയൽ:ശ്രേയസ് അമ്പുകുത്തി യൂണിറ്റിന്റെ നേതൃത്വത്തിൽ ഇവാലുവേഷൻ മീറ്റിംഗിന്റെ ഭാഗമായി എക്സൈസ് വിമുക്തി മിഷന്റെ ‘ജീവിതമാണ് ലഹരി’ സെമിനാറും കായികതാരങ്ങളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു.സംസ്ഥാന സബ്ജൂനിയർ ഗേൾസ് ഫുട്ബോൾ ടീം ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കെ.ടി.അലംകൃത ലക്ഷ്മി, അൻഹ ഷെറിൻ,ഗൗരി സജി എന്നീ പ്രതിഭകളെ എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി. സജിത്ത്കുമാർ അച്ചൂരാനം ഉപഹാരം നൽകി ആദരിച്ചു. യൂണിറ്റ് പ്രസിഡന്റ് വത്സ ജോയിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം ‘ജീവിതമാണ് ലഹരി’…

      Read More

        വയനാട് ബേഡ് ഫെസ്റ്റിവലിൽ അപൂർവ പക്ഷികളുടെ വിസ്മയം ശ്രദ്ധേയമായി

        കൽപ്പറ്റ.: നവംബർ 14, 15, 16 തീയതികളിൽ വയനാട് പുളിയാർമലയിൽ വെച്ച് നടക്കുന്ന “ഹെക്കി ബണക്ക് – വയനാട് ബേഡ് ഫെസ്റ്റിവൽ” പക്ഷിനിരീക്ഷകരുടെയും പ്രകൃതി പ്രേമികളുടെയും അതുല്യ വിരുന്നായി. വർഷങ്ങളായി വയനാട്ടിൽ പ്രവർത്തിക്കുന്ന ബേർഡ്സ ഗ്രൂപ്പിലെ ഇരുപത്തിയഞ്ച് ഫോട്ടോഗ്രാഫർമാർ ഒരുമിച്ച് ചേർന്ന് 65-ത്തിലധികം അപൂർവമായി മാത്രം കാണുന്ന പക്ഷി ഇനങ്ങളുടെ ചിത്രങ്ങൾ അവതരിപ്പിച്ചതാണ് പരിപാടിയിലെ മുഖ്യ ആകർഷണം.   പക്ഷികളുടെ ചാരുത വിരിഞ്ഞ പ്രദർശനത്തിനൊപ്പം വയനാടിന്റെ പക്ഷി വംശ പരമ്പരയെ പ്രതിപാദിച്ച ഫോട്ടോ പ്രദർശനം ശ്രദ്ധേയമായി.  …

        Read More

          കൊതുകുകളുടെ ഉറവിടങ്ങൾ തുരത്താൻ വയനാട് : സ്ഥാപനങ്ങളിലെ ഡ്രൈ ഡേ ക്യാമ്പയിന് സിവിൽ സ്റ്റേഷനിൽ തുടക്കമായി

          കൽപ്പറ്റ: മഴക്കാലം എത്തിയതോടെ തലപൊക്കുന്ന ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികളെ വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ട് വയനാട് ജില്ലയിൽ കൂട്ടായ പ്രതിരോധം.ഓഫീസുകളിലെയും കടകളിലെയും മറ്റു സ്‌ഥാപനങ്ങളിലെയും കൊതുക് മുട്ടയിടുന്ന വെള്ളം കെട്ടിക്കിടക്കുന്ന ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ആരോഗ്യകേരളവും ജില്ലാ വെക്ടർ കണ്ട്രോൾ യൂണിറ്റും കൈകോർത്ത ജില്ലാതല ‘ഡ്രൈ ഡേ’ ക്യാമ്പയിന് കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ ശനിയാഴ്ച തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ചന്ദ്രികാ കൃഷ്‌ണൻ, ജില്ലാ കളക്ടർ ശ്രീമതി മേഘശ്രീ ഡി….

          Read More

            മലയാള ദിനാഘോഷം; ഭരണഭാഷ വാരാഘോഷത്തിന് ജില്ലയില്‍ തുടക്കമായി

            ജില്ലാ ഭരണകൂടവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്താഭിമുഖ്യത്തില്‍ മലയാള ദിനാഘോഷം ഭരണഭാഷ വാരാഘോഷത്തിന് ജില്ലയില്‍ തുടക്കമായി. കളക്ടറേറ്റ് ആസൂത്രണ ഭവന്‍ പഴശ്ശി ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല പരിപാടി എ.ഡി.എം കെ. ദേവകി ഉദ്ഘാടനം ചെയ്തു. ഭരണ രംഗത്ത് മലയാള ഭാഷ പ്രയോഗത്തില്‍ മികച്ച ജില്ലയ്ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം ലഭിച്ചത് മികച്ച് നേട്ടമാണെന്നും പൊതുജനങ്ങളുമായി നിരന്തരം കത്തിടപാടുകളിലൂടെ ആശയ വിനിമയം നടത്തുന്ന ഉദ്യോഗസ്ഥര്‍ മലയാള ഭാഷയുടെ പ്രാധാന്യം മനസിലാക്കി പ്രവര്‍ത്തിക്കണമെന്നും അവര്‍ പറഞ്ഞു. എ.ഡി.എം ഭരണഭാഷ പ്രതിജ്ഞ…

            Read More

              പോക്സോ ; യുവാവിന് തടവും പിഴയും

              പടിഞ്ഞാറത്തറ : പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പടിഞ്ഞാറത്തറ പേരാൽ തരിയോട് ചെറുകുഴി വീട്ടിൽ സി രതീഷ് (38) നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്‌ജ് കെ. കൃഷ്ണ കുമാർ 5 വർഷത്തെ തടവിനും 35000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്.   2022 ഏപ്രിൽ മാസത്തിലാണ് കേസിനസ്പദമായ സംഭവം നടന്നത്. ഇയാൾ കുട്ടി താമസിച്ചിരുന്ന വീട്ടിൽ അതിക്രമിച്ചു കയറി കുട്ടിക്കെതിരെ ലൈഗീകാതിക്രമം നടത്തുകയായിരുന്നു. അന്നത്തെ പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പക്ടറായിരുന്ന വിമൽ…

              Read More

              ലീഗ് ഫോർ എൻവിയോൺമെന്റൽ പ്രൊട്ടക്ഷൻ അങ്കണ മാവിൻതൈ (മല്ലിക) പദ്ധതിക്ക് തുടക്കം

              മാനന്തവാടി: എൽ. ഇ.പിയുടെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിന്റെ ഭാഗമായി പൊതുജന സഹകരണത്തോടെ 1000 മല്ലിക മാവിൻതൈ വയനാട്ടിൽ നട്ടുപിടിപ്പിക്കും. ജൂൺ 5 പരിസ്ഥിതിദിനത്തിന് മുൻ പായി നടീൽ പ്രവർത്തനം പൂർത്തീകരിക്കും. പരിചരണത്തിനാവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങളും അനുബന്ധ സഹായങ്ങളും എൽ. ഇ.പി നൽകും.കൃത്യമായി പരിചരണം നടത്തുന്ന കുടുംബങ്ങൾക്ക് അടുത്ത വർഷത്തെ പരി പരിസ്ഥിതി ദിനത്തിൽ പ്രശസ്തി പത്രം നൽകും. കൂളിവയൽ സൈനിൽ വച്ച് നടന്ന ചടങ്ങിൽ പദ്ധതിയുടെ ഉദ്ഘാടനം ഭാരതീയാർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം Dr റാഷിദ്…

              Read More