സംഘാടക സമിതി രൂപീകരിച്ചു

കമ്പളക്കാട് : പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ നേതൃത്വത്തിൽ ‘കേരളം എന്ന മാനവികത’ ക്യാംപെയിൻ കോട്ടത്തറ മേഖലാതല ഉദ്ഘാടനം 2023 ഡിസംബർ 10 ഞായർ വൈകീട്ട് 3 മണിക്ക് കണിയാമ്പറ്റ എ.പി.മദ്രസാ ഹാളിൽ നടക്കുന്നതുമായി ബന്ധപ്പെട്ട സംഘാടക സമിതി രൂപീകരണ യോഗം ലത്തീഫ് മേമാടന്റെ അധ്യക്ഷതയിൽ പു.ക.സ. ജില്ലാ സെക്രട്ടറി ദേവകുമാർ ഉത്ഘാടനം ചെയ്തു.എം. മരക്കാർ,ഓമന ടീച്ചർ,എം ശിവൻപിള്ള മാഷ്, പ്രതീപൻ, ജയചന്ദ്രൻ, ഹംസ തുടങ്ങിയവർ സംസാരിച്ചു. ലത്തീഫ് മേമാടൻ ചെയർമാനും ഓമന ടീച്ചർ കൺവീനറുമായി 51…

Read More

    കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു

    പനമരം ഗ്രാമ പഞ്ചായത്ത് വാർഡ്‌ 22 അഞ്ചുകുന്നിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 5ലക്ഷം രൂപ വകയിരുത്തി പൂർത്തീകരിച്ച പാക്കുമൂല കൊല്ലി കോൺക്രീറ്റ് റോഡ് ഉദ്ഘാടനം വാർഡ്‌ മെമ്പർ ജോസ് നിലമ്പനാട്ട് നിർവഹിച്ചു. മുൻ വാർഡ്‌ മെമ്പർ അജയ്,ഓവർസിയർ റിജേഷ് തോമസ്,പ്രദീപ്‌ കുഴിമുള്ളിൽ ,ബിജോയ്‌ കല്ലറയ്ക്കൽ ,ബിനു കൂവക്കൽ, അഷ്‌റഫ്‌ പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.

    Read More

    കല്ലോടി ആറുവാള്‍ റോഡ് പണിയിലെ അവഗണനകെതിരെ: സമരം ശക്തമാക്കാനൊരുങ്ങി യൂത്ത് ലീഗ്

    വെള്ളമുണ്ട: കല്ലോടി ആറുവാള്‍ റോഡിനോട് കരാറുകാരനും ഉദ്രോഗസ്ഥരും കാണിക്കുന്ന അവഗണനകെതിരെ സമരം ശക്തമാക്കാനൊരുങ്ങി യൂത്ത് ലീഗ്.നിരവധി വിദ്യാര്‍ത്ഥികളും വാഹനങ്ങളും പോകുന്ന റോഡിന്റെ പണി മാസങ്ങള്‍ക്കു മുമ്പ് തുടങ്ങിയെങ്കിലും പാതിവഴിയില്‍ ഉപേക്ഷിച്ചിരിക്കുകയാണ്. ഇത് ജനങ്ങളോടുള്ള വെല്ലുവിളി കൂടിയാണെന്ന് യൂത്ത് ലീഗ് കുറ്റപ്പെടുത്തി.പണി പുനരാരംഭിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടിക്ക് നേത്യത്വം നല്‍കുമെന്ന് യൂത്ത് ലീഗ് സിറ്റി യൂണിറ്റ് കമ്മറ്റി അറിയിച്ചു.

    Read More

      തദ്ദേശ തെരഞ്ഞെടുപ്പ്: രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു

      തദ്ദേശ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് തദ്ദേശ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. സുതാര്യവും ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് നേരിടാന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സഹകരണമുണ്ടാവണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. സമാധാനപരമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ എല്ലാവരുടെയും പരിപ്പൂര്‍ണ സഹകരണമുണ്ടാകണമെന്ന് പൊതുനിരീക്ഷകന്‍ അശ്വിന്‍ കുമാര്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും…

      Read More

      അമ്പലവയലില്‍ അന്താരാഷ്ട്ര പുഷ്‌പോത്സവത്തിനു ജനുവരി ഒന്നിന് തുടക്കം

      കല്‍പ്പറ്റ: കേരള കാര്‍ഷിക സര്‍വകലാശാലയുടെ നേതൃത്വത്തില്‍ അമ്പലവയല്‍ മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ എട്ടാമത് അന്താരാഷ്ട്ര പുഷ്‌പോത്സവം(പൂപ്പൊലി-2024) ജനുവരി ഒന്നു മുതല്‍ 15 വരെ നടത്തും. ഒന്നിന് ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് അമ്പലവയല്‍ പഞ്ചായത്ത് ഓഫീസ് പരിസരത്ത് ആരംഭിക്കുന്ന വിളംബര ജാഥ പൂപ്പൊലി ഗ്രൗണ്ടില്‍ എത്തുന്നതോടെയാണ് വയനാടിന്റെ വസന്തോത്സവത്തിനു തുടക്കം. ഔദ്യോഗിക ഉദ്ഘാടനം അഞ്ചിന് രാവിലെ 11ന് കൃഷി മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും. ഇറക്കുമതി ചെയ്തതടക്കം പൂക്കളുടെ പ്രദര്‍ശനമായിരിക്കും പൂപ്പൊലിയുടെ മുഖ്യ ആകര്‍ഷണമെന്ന് കാര്‍ഷിക ഗവേഷണ കേന്ദ്രം…

      Read More

        ജനാധിപത്യ സങ്കല്പത്തെ നവീകരിക്കണം: പി.കെ പാറക്കടവ് 

        കൽപ്പറ്റ: ത്രിതല പഞ്ചായത്ത് സംവിധാനങ്ങളിലൂടെ അധികാര വികേന്ദ്രീകരണം എന്ന ലക്ഷ്യം നേടാനായോ എന്നതിനെ കുറിച്ചുള്ള ശ്രദ്ധേയമായ വിലയിരുത്തലുകൾ മുന്നോട്ടു വെക്കുന്ന ഗൗരവമുള്ള പഠനമാണ് ജുനൈദ് കൈപ്പാണി എഴുതിയ ‘വികേന്ദ്രീകൃതാസൂത്രണം ചിന്തയും പ്രയോഗവും’ എന്ന പുസ്തകമെന്നും ജനാധിപത്യത്തെ നവീകരിച്ചു മുന്നോട്ടുകൊണ്ടുപോകാൻ ഇത്തരം കൂടുതൽ പഠനങ്ങൾ ഉയർന്നുവരണമെന്നും സാഹിത്യകാരൻ പി. കെ. പാറക്കടവ് അഭിപ്രായപ്പെട്ടു. മടക്കിമല വൈഖരി ഗ്രന്ഥലയം സംഘടിപ്പിച്ച പുസ്തക ചർച്ച ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശികവും സൂക്ഷ്മ തലത്തിലുമുള്ള വികേന്ദ്രീകരണം സാധ്യമാക്കുന്നതിലൂടെയെ ജനാധിപത്യ സങ്കല്പത്തെ കൂടുതൽ…

        Read More

        വയനാടൻ കാടുകളിലെ കടുവകളുടെ വർധനവിൽ അന്വേഷണം വേണം; കെ.പി.സി.സി സംസ്ക്കാര സാഹിതി

        കൽപറ്റ: വയനാടൻ കാടുകളിലെ കടുവകളുടെ എണ്ണം വർധിക്കുന്നത് സംബന്ധിച്ച് വിശദമായ അന്വേഷണവും പഠനവും നടത്തി വസ്തുതകൾ ജനങ്ങളെ അറിയിക്കണമെന്ന് കെ.പി.സി.സി സംസ്ക്കാര സാഹിതി ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഇക്കാര്യത്തിലുള്ള ജനങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കപ്പെടണമെന്നും യോഗം ആവശ്യപ്പെട്ടു. ഐ.സി ബാലകൃഷ്ണൻ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് സുരേഷ് ബാബു വാളൽ അധ്യക്ഷത വഹിച്ചു.ഡി.സി.സി വൈസ് പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ മുഖ്യപ്രഭാഷണം നടത്തി. സുന്ദർരാജ് എടപ്പെട്ടി, ആയിഷ പള്ളിയാൽ, ബിനുമാങ്കൂട്ടം, വിനോദ് തോട്ടത്തിൽ ഒ.ജെ മാത്യു, ഡോ….

        Read More

        അയല്‍വാസിയുടെ വീടിനു തീയിട്ട കേസില്‍ പ്രതി പിടിയില്‍

        കേണിച്ചിറ: അയല്‍വാസിയുടെ വീടിനു തീയിട്ട കേസില്‍ പ്രതി പിടിയില്‍. നടവയല്‍ എടലാട്ട് നഗര്‍ കേശവനെയാണ്(32) എസ്‌ഐ ഇ.കെ. ബാബുവും സംഘവും അറസ്റ്റുചെയ്തത്. കഴിഞ്ഞ 11ന് രാത്രിയാണ് കേശവന്‍ എടലാട്ട് നഗര്‍ പുഞ്ചക്കുന്നിലെ ബിനീഷിന്റെ വീടിനു തീയിട്ടത്. ഈ സമയം ബിനീഷും കുടുംബവും വീട്ടില്‍ ഉണ്ടായിരുന്നില്ല. തീപിടിത്തത്തില്‍ വീട്ടിലുണ്ടായിരുന്ന വസ്ത്രങ്ങളും കുട്ടികളുടെ പുസ്തകങ്ങളും പഠനസാമഗ്രികളും ഉള്‍പ്പെടെ നശിച്ചു. മദ്യപിച്ച് ബഹളം വയ്ക്കുന്നത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിലാണ് കേശവന്‍ വീടിനു തീയിട്ടതെന്നു പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്…

        Read More

        ജെന്‍ഡര്‍ ക്യാമ്പയിന്‍ നടത്തി

        മാനന്തവാടി : കുടുംബശ്രി മിഷന്റെ നേതൃത്വത്തില്‍ നയിചേതന 2.0 ന്റെ ഭാഗമായി ലിംഗവിവേചനത്തിനെതിരെ ജെന്‍ഡര്‍ ക്യാമ്പയിന്‍ നടത്തി. മാനന്തവാടിയില്‍ നടന്ന ക്യാമ്പയിന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. കുടുംബശ്രി മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രഹ്‌മണ്യന്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ കെ.എസ് ഷാജി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്ത്രീകള്‍, വിവിധ ലിംഗ വിഭാഗത്തിലുള്ള വ്യക്തികള്‍ എന്നിവര്‍ക്ക് വിവേചനം ഇല്ലാതെയും അതിക്രമത്തിന് ഇരയാകാതെയും നിര്‍ഭയം സാമൂഹിക പ്രതിബദ്ധങ്ങള്‍ അതിജീവിച്ച് അവകാശത്തില്‍ അധിഷ്ഠിതമായി ജീവിക്കാനുള്ള…

        Read More

        വായ്പമേള നടത്തി.

        പനമരം : വയനാട് പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസനബാങ്ക് പനമരം പഞ്ചായത്തിൽ വായ്‌പാമേള സംഘടിപ്പിച്ചു.പനമരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാൻ്റി ജോസ് ഉത്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡണ്ട് ബെന്നി.പി.സി. അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് റീജിണൽ മാനേജർ ജോൺസൺ വായ്പാ പദ്ധതികളെ കുറിച്ച് വിശദീകരിച്ചു.അഗ്രികൾച്ചറൽ ഡവലപ്പ്മെൻ്റ് ഓഫീസർ ജാൻസി മെർലിൻ,കൃഷി ഓഫീസർ ശിശിര,ബാങ്ക് സെക്രട്ടറി രഞ്ജിത്ത്,സി.ഡി.എസ് ചെയർപേഴ്‌സൺ ജാനകി തുടങ്ങിയവർ സംസാരിച്ചു .

        Read More