ക്ലീൻ വെള്ളമുണ്ട, ഗ്രീൻ വെള്ളമുണ്ട എന്ന പദ്ധതിക്ക് മുൻതൂക്കം നൽക്കിവെള്ളമുണ്ട ഗ്രാമ പഞ്ചായത്ത്ബഡ്ജറ്റ്

    വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിൻ്റെ 2026-27 വർഷത്തെ ബഡ്ജറ്റിൽ ശുചിത്യം ഉറപ്പ് വരുത്തുന്ന ക്ലീൻ വെള്ളമുണ്ടയും കാർബൺ ന്യൂടൻ പദ്ധതിയിലൂടെ ഗ്രീൻ വെള്ളമുണ്ട എന്ന പദ്ധതിക്കും ഭവനരഹിതരായ എല്ലാ വർക്കും വീടും പുതിയ ഓഫീസ് സമുച്ചയ നിർമ്മാണത്തിനും പ്രാധാന്യം നൽക്കി വൈസ് പ്രസിഡണ്ട് എം.ലതിക അവതരിപ്പിച്ചു.53 കോടി ( 534604400)വരുമാനവും 44 കോടി(445081400) ചിലവും 89523000 മിച്ചമുള്ള ബഡ്ജറ്റാണ് അവതരിപ്പിച്ചത്.

    യോഗത്തിൽ പ്രസിഡണ്ട് ടി.എം.കമർ ലൈല അദ്ധ്യക്ഷത വഹിച്ചു.

    ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.പി.മൊയ്തു ഹാജി, പി.കെ.സലാം ആത്തിക്കാ ബായ്, സൗദ കൊടുവേരി, എം.പി.സുരേഷ് കുമാർ, മമ്മൂട്ടി എഴുത്തൻ, സക്കീന കുടുവ, പി.മുഹമ്മദ്, എം.നാരായണൻ, മമ്മൂട്ടി മാസ്റ്റർ, ഷാജി ജേക്കബ്, എ.മോയി, എം.മുരളി മാസ്റ്റർ, ടി.കെ.മമ്മൂട്ടി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

    Leave a Reply

    Your email address will not be published. Required fields are marked *