ജീവനക്കാർക്ക് ബഡ്ജറ്റിൽ പ്രതീക്ഷ: രാകേഷ് കമൽ

    കൽപറ്റ. യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ബഡ്ജറ്റിൽ സംസ്ഥാന ജീവനക്കാർക്കും അധ്യാപകർക്കും പ്രതീക്ഷയെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് വി.എസ് രാകേഷ് കമൽ.ജില്ലാ കമ്മറ്റി സംഘടിപ്പിച്ച അവകാശ സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ കെ ടി ഷാജി അധ്യക്ഷനായ യോഗത്തിൽ സംസ്ഥാന സെക്രട്ടറി കെ.എ മുജീബ് മുഖ്യ പ്രഭാക്ഷണം നടത്തി ജില്ലാ സെക്രട്ടറി പി.ജെ. ഷൈജു സ്വാഗതം പറഞ്ഞു. സി.കെ.ജിതേഷ്, എം.ജി അനിൽകുമാർ, ഗ്ലോറിൻ സെക്വീര , ആർ. രാംപ്രമോദ്, എൻ.വി….

    Read More

      റെഡ് ബ്രിഗേഡിനായി ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

      കൽപ്പറ്റ : സി.ഐ.ടി.യു. റെഡ് ബ്രിഗേഡ് സേനക്കായി സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ചുമട്ടു തൊഴിലാളികളുടെ ആതുര സേവന സന്നദ്ധ സേനയുടെ വയനാട് പരിശീലന ക്യാമ്പിൽ പി.കെ. രാമചന്ദ്രൻ സ്വാഗതമാശംസിച്ചു. ടി.വി.സഹദേവൻ അധ്യക്ഷത വഹിച്ചു. അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ വൈ. പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. വിമുക്തി മിഷൻ വയനാട് ജില്ലാ കോഡിനേറ്റർ എൻ. സി. സജിത്ത്കുമാർ അച്ചൂരാനo ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചു. ടി.കെ. രവീന്ദ്രൻ…

      Read More

      19.55 ഗ്രാം എം ഡി എം എ യുമായി രണ്ട് യുവാക്കൾ പിടിയിൽ

      ബത്തേരി: ഗുണ്ടൽപ്പെട്ട് ഭാഗത്തു നിന്നും കേരളത്തിലേക്ക് വരിക യായിരുന്ന കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവാക്കളില്‍ നിന്ന് എം.ഡി.എം.എ പിടിച്ചെടുത്തു. കോഴിക്കോട് സ്വദേശികളായ തിരുവണ്ണൂര്‍, പാലക്കത്തൊടി വീട്ടില്‍, നിഹാല്‍ മുസ്തഫ അഹമ്മദ്(22), പന്നിയങ്കര, പടിഞ്ഞാറെത്തോപ്പിലകം വീട്ടില്‍ പി.ടി. അബ്‌റാര്‍ അബ്ദുള്ള(23) എന്നിവരെയാണ് ബത്തേരി പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാവിലെ മുത്തങ്ങ ചെക്ക് പോസ്റ്റില്‍ വെച്ചാണ് ഇവർ പിടിയിലാകുന്നത്. 19.55 ഗ്രാം എം.ഡി.എം.എയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. എസ്.ഐ സി.എം. സാബു, സിവില്‍ പോലീസ് ഓഫിസര്‍മാരായ…

      Read More

        ജില്ലാ റോഡ് സൈക്ലിംഗ് സെലക്ഷൻ ട്രയൽ നടത്തി

        പനമരം: വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ജില്ലാ തല റോഡ് സൈക്ലിംഗ് സെലക്ഷൻ ട്രയൽ നടത്തി. ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ ഉത്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സുബൈർ ഇള കുളം സ്വാഗതം പറഞ്ഞു. സാജിദ് എൻ.സി അദ്ധ്യക്ഷത വഹിച്ചു. സോളമൻ എൽ. എ , നവാസ് കരാട്ട്, ജംഷീദ് തെക്കൻ, ഉമേഷ് എന്നിവർ സംസാരിച്ചു. തെരഞ്ഞെടുക്കപെടുന്നവർക്ക്നവംബർ 2 ന് തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാന റോഡ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാമെന്ന് ജില്ലാ സെക്രട്ടറി സുബൈർ…

        Read More

          ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പ് നടത്തി

          മുട്ടിൽ: ഇരുപത്തിയഞ്ചാമത് വയനാട് ജില്ലാ ജൂ ഡോ ചാമ്പ്യൻഷിപ്പ് മുട്ടിൽ ഡബ്യു എം ഒ ഓഡി റ്റോറിയത്തിൽ വെച്ച് നടന്നു. ടി. സിദ്ധീഖ് എം. എൽ എ ഉത്ഘാടനം ചെയ്തു.   പുരോഗതിയിലേക്ക് മുന്നേറുന്ന കെട്ടുറപ്പുള്ള സമൂഹത്തിന് കായികക്ഷമതയുള്ള യുവത്വം അനിവാര്യമാണെന്ന് ടി.സിദ്ധിഖ് എം.എൽ.എ. അഭിപ്രായപ്പെട്ടു. അഡ്വ. വി.പി യൂസഫ് അദ്ധ്യക്ഷനായിരുന്നു. ലോകത്തെ ഏറ്റവും ആയുർദൈർഘ്യമുള്ള രാജ്യമായി ജപ്പാൻ മാറിയതിനുപിന്നിൽ ജൂഡോ അടക്കമുള്ള കായികപരിശീലനങ്ങൾക്ക് വലിയ സ്ഥാനമുണ്ട്. മയക്കുമരുന്ന് വൻ ആശങ്കയായി സമൂഹത്തിൽ പടരുകയാണ്. ഇതിനെതിരായ പ്രതിരോധം…

          Read More

          പ്രകൃതി ദുരന്ത സാധ്യത മേഖലയിലുള്ളവരോടൊപ്പം നില്ക്കാനും കാലാവസ്ഥ പ്രതിസന്ധികളെ അതിജീവിക്കാനും ‘ഒപ്പം’ ക്യാമ്പയിൻ

          തൃക്കൈപ്പറ്റ: പ്രകൃതി ദുരന്ത മേഖലയിൽ ഉള്ളവരുടെ പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് ചെയ്യുന്നതിനും, കാലാവസ്ഥ വ്യതിയാനം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ മനസ്സിലാക്കി അവയെ സുസ്ഥിരമായ മാർഗ്ഗങ്ങളിലൂടെ പ്രതിരോധിക്കാനും ‘ഒപ്പം’ ക്യാമ്പയിനുമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്തും, തൃക്കൈപ്പറ്റ കെ.കെ. ജംഗ്ഷൻ ജന ശക്തി ഗ്രന്ഥശാലയും. മേയ് 18 ന് നടക്കുന്ന ജനകീയ സർവ്വേയുടെ ആലോചന യോഗം ചേർന്ന് സ്വാഗത സംഘം രൂപീകരിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തും , ജനശക്തി ഗ്രന്ഥശാല യുടെയും ആഭിമുഖ്യത്തിൽ മേപ്പാടി പഞ്ചായത്തിലെ ഒന്നാം…

          Read More

            വയനാട് ചുരത്തിലെ ഗതാഗതകുരുക്ക്: കോഴിക്കോട് കലക്ട്രേറ്റിന് മുമ്പിൽ രാപകൽ സമരം ഇന്ന് തുടങ്ങും

            കൽപ്പറ്റ: വയനാട് ചുരത്തിൽ നിരന്തരമായി തുടരുന്ന ഗതാഗതാകുരുക്കിന് പരിഹാരം കാണാത്ത ഭരണകൂട നിസംഗതക്കെതിരെ കോഴിക്കോട് കലക്ട്രേറ്റിന് മുമ്പിൽ യു ഡി എഫ് രാപകൽസമരം നടത്തുമെന്ന് എംഎൽ എമാരായ അഡ്വ.ടി സിദ്ധിഖ്, ഐ.സി ബാലകൃഷ്‌ണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് (ജനുവരി 30) ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് ആരം ഭിക്കുന്ന സമരം 31ന് രാവിലെ 11 മണിക്ക് സമാപിക്കും. നിരന്തരമായി വിഷയം നിയമസഭയിൽ ഉൾപ്പെടെ അവതരിപ്പിച്ചിട്ടും, വിവിധ യോഗങ്ങളിൽ എടുത്ത തീരുമാനങ്ങൾ നടപ്പിലാക്കാത്തതിലും പ്രതിഷേധിച്ചുകൊണ്ടാണ് ഇത്തര…

            Read More

            ബൈക്ക് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് വിദ്യാർഥി മരിച്ചു

            കൽപറ്റ: വൈത്തിരിക്കടുത്ത് ലക്കിടിയിൽ ബൈക്ക് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് വിദ്യാർഥി മരിച്ചു. മുട്ടിൽ തൃക്കൈപ്പറ്റ കളക്കാട്ടുകുടിയിൽ അമൽദേവ് (19) ആണ് മരിച്ചത്. ലക്കിടി ഓറിയൻ്റൽ കോളജ് വിദ്യാർഥിയാണ്.

            Read More